Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വീണ്ടും മഴ ശക്തമാകും; ഇടിമിന്നലിനും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യത
reporter

ലണ്ടന്‍: യുകെയില്‍ ഈ ആഴ്ച കാലാവസ്ഥ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്. മഴ വീണ്ടും ശക്തമാകുന്നതിനൊപ്പം ഇടിമിന്നലിനും പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ചയോടെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മഴ ശക്തി പ്രാപിക്കാനാണ് സാധ്യത. ബുധനാഴ്ച മുതല്‍ തെക്ക് ഭാഗത്തുനിന്ന് കൂടുതല്‍ വ്യാപകവും തുടര്‍ച്ചയായതുമായ മഴ എത്തുമെന്നാണ് പ്രവചനം. സമീപകാലത്ത് വരണ്ട കാലാവസ്ഥ അനുഭവപ്പെട്ട പ്രദേശങ്ങള്‍ക്ക് മഴ ആശ്വാസമാകുമെങ്കിലും നിലവിലെ വരള്‍ച്ചാ സാഹചര്യം പൂര്‍ണമായും മാറാന്‍ കൂടുതല്‍ മഴ ആവശ്യമായി വരും. മഴയ്‌ക്കൊപ്പം താപനിലയും ഉയരാന്‍ സാധ്യതയുണ്ട്. തെക്കുനിന്നുള്ള ചൂടുള്ള വായു രാജ്യത്തേക്ക് പ്രവേശിക്കുന്നതോടെ ആഴ്ചയുടെ മധ്യത്തില്‍ ചില പ്രദേശങ്ങളില്‍ പരമാവധി താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും.

തിങ്കളാഴ്ച ഭൂരിഭാഗം പ്രദേശങ്ങളിലും വരണ്ട കാലാവസ്ഥ തുടരുമെങ്കിലും ചൊവ്വാഴ്ച തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്ന് ന്യൂനമര്‍ദ്ദം എത്തും. ഇതിന്റെ സ്വാധീനത്തില്‍ തെക്കന്‍ ഇംഗ്ലണ്ടിന്റെയും സൗത്ത് വെയില്‍സിന്റെയും ചില ഭാഗങ്ങളില്‍ മഴ ലഭിക്കും. ബുധനാഴ്ചയോടെ ഇംഗ്ലണ്ട്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലാകെ മഴ കൂടുതല്‍ വ്യാപകമാകും. അതേസമയം സ്‌കോട്ട്‌ലന്‍ഡില്‍ ഭൂരിഭാഗം സമയവും വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. ചില പ്രദേശങ്ങളില്‍ ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്. ബുധനാഴ്ച വൈകിട്ട് മുതല്‍ വെള്ളിയാഴ്ച വരെ ആലിപ്പഴ വര്‍ഷം, ശക്തമായ ഇടിമിന്നല്‍, കനത്ത മഴ എന്നിവയ്ക്കുള്ള സാധ്യത കൂടുതല്‍ ഉയരും. തെക്കന്‍ ഇംഗ്ലണ്ടും വെയില്‍സുമാണ് കൂടുതല്‍ അപകടസാധ്യതയുള്ള മേഖലകള്‍. ദീര്‍ഘകാലത്തെ വരണ്ട കാലാവസ്ഥ മൂലം മണ്ണ് കട്ടിപിടിച്ചിരിക്കുന്നതിനാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ശക്തമായ മഴ ലഭിച്ചാല്‍ വെള്ളം ഭൂമിയിലേക്ക് ആഗിരണം ചെയ്യാതെ ഒഴുകിപ്പോകാന്‍ സാധ്യതയുണ്ട്. ഇത് താഴ്ന്ന പ്രദേശങ്ങളിലും റോഡുകളിലും പ്രാദേശിക വെള്ളപ്പൊക്കത്തിന് കാരണമായേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 
Other News in this category

 
 




 
Close Window