Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.8027 INR  1 EURO=111.2718 INR
ukmalayalampathram.com
Fri 28th Aug 2026
 
 
UK Special
  Add your Comment comment
യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു
reporter

ലണ്ടന്‍/പത്തനംതിട്ട: യുകെയില്‍ ജോലിക്കിടെ കുഴഞ്ഞുവീണ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി കുറ്റിവടക്കേതില്‍ (പുത്തന്‍കാവില്‍) ലെസ്ലി കെ. ജോണ്‍ (39) ആണ് അപ്രതീക്ഷിതമായി മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തുവച്ച് അപ്രതീക്ഷിതമായി കുഴഞ്ഞുവീണ ലെസ്ലിയെ രക്ഷിക്കാന്‍ ഉടന്‍ ആംബുലന്‍സിന്റെ അടിയന്തര സഹായം തേടുകയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. യുകെയിലെ കെല്ലി കമ്മ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തിലെ പ്രൊക്യുര്‍മെന്റ് വിഭാഗത്തില്‍ ജീവനക്കാരനായിരുന്നു ലെസ്ലി. അഞ്ചുവര്‍ഷം മുമ്പാണ് ഭാര്യയ്‌ക്കൊപ്പം യുകെയിലെത്തിയത്. വെംബ്ലിയില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. സുനിഷയാണ് ഭാര്യ.

കോശി-ഹില്‍ഡാ കോശി ദമ്പതികളുടെ മകനാണ്. ലെസ്ലിയുടെ മൃതദേഹം ഹാരോയിലെ നോര്‍ത്ത്വിക് പാര്‍ക്ക് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതിനായി കുടുംബം കാത്തിരിക്കുകയാണ്. ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവകാംഗങ്ങളാണ് കുടുംബം. യുകെയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട് നാട്ടില്‍ നടത്തും. പുതിയ ജീവിതം തേടി അഞ്ചുവര്‍ഷം മുമ്പ് കുടുംബത്തോടൊപ്പം യുകെയിലെത്തിയ ലെസ്ലിയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ ഞെട്ടലിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും നാട്ടിലെ ബന്ധുക്കളും.

 
Other News in this category

 
 




 
Close Window