|
|
|
|
|
| നാലു വര്‍ഷം കാത്തിരിക്കാന്‍ ആവില്ലെന്ന് മസ്‌ക് പറയുമ്പോള്‍ ലോകം ഉറ്റു നോക്കുകയാണ് യുകെയിലെ മാറ്റങ്ങളിലേക്ക് |
|
തീവ്ര വലതുപക്ഷ ആക്ടിവിസ്റ്റ് ടോമി റോബിന്‍സന്റെ നേതൃത്വത്തില്‍ നടത്തിയ കുടിയേറ്റ വിരുദ്ധ, 'യുണൈറ്റ് ദി കിംഗ്ഡം' റാലി ലോകത്തിന്റെ ശ്രദ്ധയിലെത്തി. രാഷ്ട്രീയമായി വലിയ മാനങ്ങള്‍ ഈ റാലിക്കുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. കുടിയേറ്റ വിരുദ്ധ റാലിയെ വിര്‍ച്വലായി അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയെന്നൊരു തന്ത്രപരമായ നീക്കമാണ് കോടീശ്വരനായ വ്യവസായി ഇലോണ്‍ മസ്‌ക് സ്വീകരിച്ചത്.
കുടിയേറ്റവിരുദ്ധതയുടെ പേരില്‍ ബ്രിട്ടീഷ് പൗരന്മാരെ അണി നിരത്തിയപ്പോള്‍ രണ്ടുവിഭാഗമായി ജനങ്ങള്‍ തിരിഞ്ഞോ? കുടിയേറ്റക്കാരെ എതിര്‍ക്കുന്നവരെ ധ്രുവീകരിച്ച് അവരെ സ്വന്തം പെട്ടിയിലെ വോട്ടാക്കി മാറ്റാന്‍ കഴിയുമോ ഇലോണ്‍ മസ്‌കിന്? ലോകത്തെ ഒട്ടുമിക്ക മാധ്യമങ്ങളും ലണ്ടനിലെ റാലിയുമായി ബന്ധപ്പെടുത്തിയുള്ള |
|
Full Story
|
|
|
|
|
|
|
| നിഗല്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുമോ യുകെയിലെ ചെറുപ്പക്കാര്‍? ചെറുതല്ലാതെ പേടിയുണ്ട് മറ്റു പാര്‍ട്ടിയുടെ നേതാക്കന്മാര്‍ക്ക് |
|
ഞാന്‍ നടത്തുന്നതൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല, ഒരു കമ്പനിയാണ് എന്നു തുറന്നു പറയാനുള്ള ആത്മവിശ്വാസത്തോടെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയയാളാണ് റിഫോം യുകെ പാര്‍ട്ടി നേതാവ് നിഗല്‍ ഫരാജ്. അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവല്ല. സിഇഒ, ചെയര്‍മാന്‍, ഉടമ എന്നീ പദവികള്‍ അലങ്കരിക്കുന്ന വ്യക്തിയാണ്. 'ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കുക' എന്നുള്ള പ്രചാരണ മുദ്രാവാക്യത്തില്‍ ഉറച്ചു നിന്ന് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള കര്‍മബുദ്ധിയാണ് ഫരാജിനെ നേതാവാക്കിയത്. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു മുന്നില്‍ നിര്‍ണായക സ്വാധീനം തെളിയിക്കാന്‍ നിഗലിനു കഴിഞ്ഞു. ബ്രിട്ടന്‍ പോലെ നൂറ്റാണ്ടു പഴക്കമുള്ള രാഷ്ട്രീയ പാരമ്പര്യത്തില്‍ ഊറ്റംകൊള്ളുന്ന രാജ്യത്ത് ഇതു നിസ്സാര കാര്യമല്ല.
യൂറോപ്പിലെ മറ്റ് ജനകീയ |
|
Full Story
|
|
|
|
|
|
|
| യുകെ ഇടക്കാല ബജറ്റ് 2025: നികുതി ശ്രേണിയിലേക്ക് കുറേ പേര്‍ കൂടി; വീടു വാങ്ങാന്‍ സ്റ്റാംപ് ഡ്യൂട്ടി കൂടും: ആകെ ആശ്വാസം കൂലി വര്‍ധന |
|
യുകെയിലെ പ്രവാസികള്‍ക്ക് പ്രതീക്ഷ ഇല്ലാതാക്കുന്നതാണ് പാര്‍ലമെന്റില്‍ ഇന്ന് അവതരിപ്പിച്ച ഇടക്കാല ബജറ്റ്. നികുതി ഭാരം കനത്തതു തന്നെ. ഒരു ലക്ഷം പൗണ്ടില്‍ അധികം വരുമാനമുള്ളവര്‍ക്ക് ടാക്‌സ് ഫ്രീ പേഴ്‌സണല്‍ അലവന്‍സ് ഇല്ലാതെയാകും. അതായത് ഈ വരുമാനം ഉള്ളവര്‍ 60 ശതമാനം നിരക്കില്‍ നികുതി നല്‍കേണ്ടിവരും. 12,570 പൗണ്ട് വരെയുള്ള വരുമാനത്തിന് നികുതി നല്‍കേണ്ടതില്ല. ഇതിനെയാണ് പേഴ്‌സണല്‍ അലവന്‍സ് എന്ന് പറയുന്നത്. വരുമാന നികുതി നല്‍കുന്നതിനുള്ള വരുമാന പരിധി 2030 വരെ മാറ്റമില്ലാതെ തുടരുമെന്നാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ആകെ ആശ്വസിക്കാവുന്നത് ഓരോ മണിക്കൂറിനു പ്രഖ്യാപിച്ച കൂലിയില്‍ ഉണ്ടായ വര്‍ധനയാണ്. മിനിമം വേതനം ഒരു മണിക്കൂര്‍ ജോലിക്കു 12.21 പൗണ്ടാകും. 18 മുതല്‍ 20 വയസുവരെയുള്ളവര്‍ക്കുള്ള മിനിമം വേതനം |
|
Full Story
|
|
|
|
|
|
|
| അസിസ്റ്റഡ് ഡയിങ്, ദയാവധം നിയമമാക്കിയാല്‍ യുകെയില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? |
|
അസിസ്റ്റഡ് ഡയിങ് എന്നൊരു ബില്‍ പാസായാല്‍ യുകെയില്‍ എന്തു സംഭവിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? ആരോരും ആശ്രയമില്ലെന്നു വിശ്വസിക്കുന്നവരും വേദനയില്‍ ഞെരുങ്ങി കെയര്‍ ഹോമില്‍ കഴിയുന്നവരുമായ നൂറു കണക്കിനാളുകള്‍ എന്തു തീരുമാനിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നിര്‍ദ്ദിഷ്ട നിയമത്തിലെ അപകടകരമായ പഴുതുകള്‍ സംബന്ധിച്ച് ആശങ്ക ഉയര്‍ത്തിക്കൊണ്ടാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത് തലചുറ്റലുണ്ടാക്കുന്ന കാര്യങ്ങളാണ്.
നിര്‍ദിഷ്ട പുതിയ നിയമപ്രകാരം, പ്രതീക്ഷിച്ചതുപോലെ, ആറ് മാസമോ അതില്‍ കുറവോ ജീവിച്ചിരിക്കാന്‍ ശേഷിക്കുന്ന മാനസിക ശേഷിയുള്ള, മാരകരോഗികളായ മുതിര്‍ന്നവര്‍ക്ക് മാത്രമേ അസിസ്റ്റഡ് ഡൈയിംഗ് ഒരു ഓപ്ഷനായിരിക്കും. ആ വ്യക്തിക്ക് യോഗ്യതയുണ്ടെന്നും സമ്മര്‍ദ്ദത്തില്‍ നിന്ന് മുക്തമാണ് |
|
Full Story
|
|
|
|
|
|
|
| ഇങ്ങനയൊക്കെയാണോ സിനിമയില്‍ അവസരം കിട്ടിയത്? സംശയം ഒഴിവാക്കപ്പെടണം |
|
മലയാള ഭാഷയില്‍ ആദ്യമായി ഒരു സിനിമ റിലീസായത് 1930ലാണ്. കഥാപാത്രങ്ങള്‍ സംസാരിക്കുന്ന ചലച്ചിത്രം തയാറാക്കാന്‍ പിന്നെയും എട്ടു വര്‍ഷം വേണ്ടി വന്നു. 2024ല്‍ എത്തി നില്‍ക്കുന്ന മലയാള സിനിമയുടെ ചരിത്രം ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്നുവെന്നു ചുരുക്കം. വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുന്ന ആളുകളോടുള്ള മലയാളികളുടെ ഇഷ്ടത്തിനും ആരാധനയ്ക്കും ഇതേ നൂറു വയസ്സു പ്രായം.
താരങ്ങളെന്നാണ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന സിനിമാ പ്രവര്‍ത്തകരെ മലയാളികള്‍ വിളിക്കുന്നത്. ആകാശത്തെ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്നവരാണ് സിനിമാ അഭിനേതാക്കളെന്നു വിവക്ഷ. നടനെ, നടിയെ അടുത്തു കാണാനും അവരോടൊപ്പം നിന്നു ഫോട്ടോ എടുക്കാനും അതു മറ്റുള്ളവരെ കാണിച്ച് അഭിമാനിക്കാനും ആളുകള്‍ ഇഷ്ടപ്പെടുന്നു. സിനിമയുടെ പിന്നാമ്പുറത്ത് |
|
Full Story
|
|
|
|
|
|
|
| ലേബര്‍ പാര്‍ട്ടിയുടെ വാഗ്ദാനങ്ങളില്‍ പ്രതീക്ഷയോടെ യുകെ: ശക്തമായ മന്ത്രിസഭയുമായി തൊഴിലാളി പാര്‍ട്ടി |
|
എണ്ണി പതിനാലു വര്‍ഷങ്ങള്‍ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. പതിനാലു വര്‍ഷത്തെ വനവാസത്തെയാണ് അതു സൂചിപ്പിക്കുന്നത്. ബ്രിട്ടനില്‍ ജൂലൈ നാലിനു നടത്തിയ തിരഞ്ഞെടുപ്പിനു ശേഷം തൊഴിലാളിപാര്‍ട്ടിക്ക് വനവാസം അവസാനിച്ചിരിക്കുന്നു. പതിനാല് ആണ്ടുകള്‍ക്കു ശേഷം രാജ്യ ഭരണം വീണ്ടെടുത്ത് അധികാരത്തില്‍ എത്തിയിരിക്കുകയാണ് ലേബര്‍ പാര്‍ട്ടി. വലിയ വാഗ്ദാനങ്ങളാണ് നേതാക്കന്മാര്‍ ഈ തിരഞ്ഞെടുപ്പിനു മുന്‍പ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒട്ടുമിക്ക വാഗ്ദാനങ്ങളും ജനകീയമായ കാര്യങ്ങളായിരുന്നു. കിയര്‍ സ്റ്റാര്‍മറുടെ മന്ത്രിസഭയ്ക്കും ലേബര്‍ പാര്‍ട്ടിക്കും ആ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിക്കട്ടെ.
കുടിയേറ്റക്കാരായ വിദേശികളോട് മാന്യമായ നടപടി പുതിയ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നു |
|
Full Story
|
|
|
|
|
|
|
| കുതിക്കുന്ന ഇന്ത്യക്ക് പുതിയ കരുത്ത്: ആരാധനയോടെ അയല്‍രാജ്യങ്ങള്‍ |
|
ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ഇന്ത്യയുടെ ഭരണം നേടിയെടുത്തു. നരേന്ദ്ര ദാമോദര്‍ദാസ് മോദി മൂന്നാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയായി. ജവഹര്‍ലാല്‍ നെഹറുവിനു ശേഷം തുടര്‍ച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്ന നേതാവ് എന്ന റെക്കോഡ് ഇത്തവണത്തെ വിജയത്തോടെ നരേന്ദ്രമോദിക്കു ലഭിച്ചു. ലോകരാഷ്ട്രങ്ങളുടെ മേധാവികള്‍ പുതിയ മന്ത്രിസഭയെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടു വന്നു.
കേരളത്തില്‍ നിന്ന് ആദ്യമായൊരു ബിജെപി സ്ഥാനാര്‍ഥി ലോക്‌സഭയിലേക്കു ജയിച്ചു, അത് നടന്‍ സുരേഷ്‌ഗോപിയാണെന്നുള്ളത് മലയാളികള്‍ക്ക് അഭിമാനമായി. സുരേഷ് ഗോപിക്ക് സഹമന്ത്രിസ്ഥാനം ലഭിച്ചത് ഉത്സവപ്രതീതിയോടെ മലയാളികള്‍ ആഘോഷിച്ചു. നാല്‍പതു വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം സ്വദേശി ജോര്‍ജ് കുര്യന് |
|
Full Story
|
|
|
|
|
|
|
| 2024 ആയപ്പോള്‍ ബ്രിട്ടനിലെ ജനപക്ഷത്തു ലേബര്‍ പാര്‍ട്ടി: കണ്‍സര്‍വേറ്റീവുകള്‍ പ്രതിരോധത്തില്‍ |
|
ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യം ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായി മാറുന്നതിന്റെ ലക്ഷണം പ്രകടമായിരിക്കുന്നു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ലേബറുകള്‍ക്ക് ജനം പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും ഒഴുക്ക് ലേബറിന് അനുകൂലമാണ്. കണ്‍സര്‍വേറ്റിവുകളുടെ അടിത്തറയില്‍ ഇളക്കം തട്ടിയെന്നാണ് ഈ രണ്ടു തിരഞ്ഞെടുപ്പു ഫലങ്ങളും വ്യക്തമാക്കുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ ലോക്കല്‍, കൗണ്‍സില്‍ ഇലക്ഷനുകളുടെ ആകെത്തുകയാണ് ബ്രിട്ടീഷ് പാര്‍ലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാറുള്ളത്.
റിഷി സുനാക് പ്രധാനമന്ത്രിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വലിയ പ്രതിരോധത്തിലായിരിക്കുന്നു. തിരിച്ചു വരവിന് ചെറുതല്ലാത്ത രീതിയില്‍ കണ്‍സര്‍വേറ്റീവുകള്‍ വിയര്‍ക്കേണ്ടി വരും.ടീസ് വാലീ മേയര്‍ |
|
Full Story
|
|
|
|
| |