Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=111.1235 INR  1 EURO=93.5629 INR
ukmalayalampathram.com
Sun 23rd Mar 2025
 
 
ഫാഷന്‍
  Add your Comment comment
കാര്‍ കേടു വന്നു; ഡീലര്‍മാര്‍ മാനസികമായി ഉപദ്രവിച്ചു; 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടി റിമി
Text By: Reporter, ukmalayalampathram
കാര്‍ കമ്പനിയായ ലാന്‍ഡ് റോവറിനോട് 50 കോടി രൂപ ആവശ്യപ്പെട്ട് ബോളിവുഡ് താരം റിമി സെന്‍. കൊവിഡ് കാരണവും തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം കാര്‍ ഉപയോഗിക്കാതെ കിടന്നു. പിന്നെ നോക്കിയപ്പോള്‍ തകരാറുകള്‍. സണ്‍റൂഫ്, സൗണ്ട് സിസ്റ്റം, പിന്‍ ക്യാമറ എന്നിവയ്‌ക്കെല്ലാം പ്രശ്‌നങ്ങള്‍ നേരിട്ടു. 2022 ആഗസ്റ്റ് 25 ന് പിന്‍ ക്യാമറ തകരാറിലായതാണ് കാര്‍ പിറകോട്ട് എടുക്കുമ്പോള്‍ ഇടിച്ചെന്നും നടി ആരോപിക്കുന്നു. അറ്റകുറ്റപ്പണികളുടെ പേരില്‍ ലാന്‍ഡ് റോവര്‍ ഡീലര്‍മാര്‍ മാനസികമായി ഉപദ്രവിച്ചതായി ആരോപിച്ച് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 92 ലക്ഷം രൂപയ്ക്കാണ് റിമി സെന്‍ ലാന്‍ഡ് റോവര്‍ കാര്‍ വാങ്ങിയത്.
കാര്‍ പ്രശ്‌നത്തില്‍ അനുഭവിച്ച മാനസിക പീഡനത്തിന് 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നിയമ ചെലവുകള്‍ക്കായി 10 ലക്ഷം രൂപ കൂടി നല്‍കണമെന്നും സെന്‍ ആവശ്യപ്പെടുന്നു. കേടായ കാര്‍ മാറ്റി നല്‍കണം എന്നാണ് നടി പറയുന്നത്.

സതീഷ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് വാഹനം വാങ്ങിയത്. ലിമിറ്റഡ്, ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ അംഗീകൃത ഡീലറാണ് ഇവര്‍. 2023 ജനുവരി വരെ സാധുതയുള്ള വാറന്റി വാഗ്ദാനം നല്‍കിയിരുന്നു.
 
Other News in this category

 
 




 
Close Window