നിരന്തരം വിമര്‍ശനങ്ങള്‍ നേരിടുന്ന നടിയാണ് ദീപിക പദുകോണ്‍.ദീപിക ഗര്‍ഭിണി ആയത് മുതല്‍ വ്യാജ ഗര്‍ഭം എന്ന കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നത്. മുംബൈയില്‍ രണ്‍വീറിനൊപ്പം ദീപിക എത്തിയ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ദീപികയുടെത് വ്യാജ ഗര്‍ഭം എന്ന രീതിയിലുള്ള കമന്റുകളാണ് ഈ വീഡിയോക്ക് താഴെയും ഉയര്‍ന്നത്. ദീപിക പദുകോണും ഭര്‍ത്താവ് രണ്‍വീര്‍ സിംഗും തങ്ങളുടെ കുഞ്ഞതിഥിക്കായി ഉള്ള കാത്തിരിപ്പിലാണ്.
താരദമ്പതികള്‍ ഇപ്പോള്‍ തങ്ങളുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് പങ്കുവച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. ഈ ആരോപണങ്ങള്‍ക്കെല്ലാം മറുപടി നല്‍കുന്നതാണ് ദീപികയുടെ പുതിയ പോസ്റ്റ്. അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷവും മനോഹാരിതയുമെല്ലാം ദീപികയില്‍ കാണാന്‍ കഴിയും.
അമ്മയാകാന്‍ പോകുന്ന ദീപിക തന്റെ നിറവയര്‍ കാണിക്കുന്ന ഫോട്ടോകള്‍ ശ്രദ്ധേയമാകുകയാണ്.
ഫോട്ടോകളില്‍ ദീപിക നിരവധി വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നതായി കാണാം. ആദ്യത്തെ കുറച്ച് ചിത്രങ്ങളില്‍ നടി ജീന്‍സ് ധരിച്ച് ലെസി ബ്രായും കാര്‍ഡിഗനും അണിഞ്ഞാണ് ദീപികയെ കാണുന്നത്, മറ്റ് ഫോട്ടോകളില്‍, കറുത്ത പാന്റ്‌സ്യൂട്ട് ധരിച്ചാണ് ദീപിക പ്രത്യക്ഷപ്പെടുന്നത്. |