Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 10th Sep 2024
 
 
ഫാഷന്‍
  Add your Comment comment
എക്‌സിന് നിരോധനം ഏര്‍പ്പെടുത്തി ബ്രസീല്‍ സുപ്രീംകോടതി; ഇലോണ്‍ മസ്‌കും ബ്രസീലും നേരിട്ടു യുദ്ധം
Text By: Reporter, ukmalayalampathram
എക്‌സിന് നിരോധനം ഏര്‍പ്പെടുത്തി ബ്രസീല്‍ സുപ്രീംകോടതി. പിഴ അടക്കുകയും ചെയ്യും വരെ എക്‌സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാനാണ് നിര്‍ദേശം. പുതിയ അഭിഭാഷകനെ നിയമിക്കാന്‍ കോടതി നിര്‍ദേശിച്ച സമയം അവസാനിച്ചതിനാലാണ് വിലക്ക്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റിന്റെ ബ്രസീലിലെ സേവനങ്ങളും കോടതി മരവിപ്പിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ എക്‌സിന്റെ ഡസന്‍ കണക്കിന് അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യാന്‍ ഏപ്രിലില്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെയാണ് പോര് തുടങ്ങിയത്. ഇലോണ്‍ മസ്‌കും യൂറോപ്യന്‍ യൂണിയനുമായി നടക്കുന്ന പോരിലെ ഏറ്റവും ഒടുവിലത്തേതാണ് ബ്രസീലിലേത്. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാര്‍മറുമായി വാക് പോര് നടന്നിരുന്നു.

പിഴകള്‍ പൂര്‍ണമായി അടയ്ക്കുകയും എല്ലാ കോടതി ഉത്തരവുകള്‍ പാലിക്കുകയും ചെയ്യുന്നത് വരെ വിലക്ക് ബാധകമാവുമെന്നാണ് ബ്രസീല്‍ വിശദമാക്കിയിട്ടുള്ളത്. ഏപ്രിലില്‍ ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യാനുള്ള ഉത്തരവിനോട് അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ അടിത്തറയെന്നും ബ്രസീലിലെ തിരഞ്ഞെടുക്കപ്പെടാത്ത ഒരു കപട ജഡ്ജി അതിനെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി നശിപ്പിക്കുകയാണ് എന്നാണ് ഇലോണ്‍ മസ്‌ക് പ്രതികരിച്ചത്.
 
Other News in this category

 
 




 
Close Window