Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മധുവിനെ തല്ലി കൊലപ്പെടുത്തിയ 12 പ്രതികള്‍ക്ക് 12 ജീവപര്യന്തവും ജയില്‍: ഒന്നാം പ്രതിയെ വെറുതേ വിട്ടു
Text By: UK Malayalam Pathram
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ട മധുവിനെ കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി മരയ്ക്കാറിന് ഉള്‍പ്പെടെ 12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 രൂപ പിഴയും കോടതി വിധിച്ചു. പതിനാറാം പ്രതി മുനീര്‍ ഒരു വര്‍ഷം തടവുശിക്ഷ അനുഭവിക്കണം. മധുവിന്റെ അമ്മ മല്ലിയ്ക്ക് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ഹൈക്കോടതി.
കേസില്‍ ഒന്നാം പ്രതി ഹുസൈനെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അട്ടപ്പാടിയിലെ ചിണ്ടക്കിയില്‍ നിന്നുള്ള 30 വയസ്സുള്ള ആദിവാസി യുവാവായ മധുവിനു മേല്‍ മോഷണക്കുറ്റം ആരോപിച്ച് സംഘം ചേര്‍ന്നുള്ള മര്‍ദനത്തില്‍ അയാള്‍ കൊല്ലപ്പെട്ട് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്.
2018 ഫെബ്രുവരി 22 ന് മധുവിനെ കാട്ടില്‍ നിന്ന് പിടികൂടി കെട്ടിയിട്ട് മര്‍ദ്ദിച്ച് അട്ടപ്പാടിയിലെ മുക്കാലിയില്‍ എത്തിച്ചു. പോലീസിന് കൈമാറിയെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മധു മരിച്ചു.
മധുവിനെ കൂട്ടക്കൊല ചെയ്ത കേസില്‍ 16 പ്രതികളില്‍ 14 പേരെ 2023ല്‍ മണ്ണാര്‍ക്കാട് പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window