Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.4548 INR  1 EURO=108.5305 INR
ukmalayalampathram.com
Thu 18th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള പരാമര്‍ശങ്ങള്‍ അമേരിക്കയുടെ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതല്ല: യു.എസ് വിദേശകാര്യ സെക്രട്ടറി
Text By: UK Malayalam Pathram
അമേരിക്കയിലെ ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള വംശീയ പരാമര്‍ശങ്ങള്‍ അമേരിക്കയുടെ പൊതുവായ സ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ. അമേരിക്കയിലേക്ക് കുടിയേറുന്നവരോട് സൗഹാര്‍ദ്ദപരമായ നിലപാടാണ് രാജ്യം കാണിക്കുന്നതെന്നും റൂബിയോ പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍, അമേരിക്കയില്‍ ഇന്ത്യക്കാര്‍ക്കെതിരെ നടക്കുന്ന വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു റൂബിയോ. ഇത്തരം ആശങ്കകള്‍ ഗൗരവമായി കാണണമെന്നും എന്നാല്‍ ഒറ്റപ്പെട്ട മോശം പരാമര്‍ശങ്ങള്‍ അമേരിക്കന്‍ സമൂഹത്തിന്റെ മൊത്തത്തിലുള്ള പ്രതിഫലനമായി കാണരുതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ലോകത്തിലെ എല്ലാ രാജ്യങ്ങളിലും വിഡ്ഢികളായ ആളുകളുണ്ടെന്നും ഓണ്‍ലൈനിലും മറ്റും അത്തരം ആളുകള്‍ പല മോശം പരാമര്‍ശങ്ങളും നടത്തുന്നുണ്ടെന്നും റൂബിയോ പറഞ്ഞു. ഇവിടെയും അവിടെയും ഇത്തരം വിവരമില്ലാത്ത മനുഷ്യരുണ്ടെന്നും അവര്‍ എപ്പോഴും ഇത്തരം മണ്ടത്തരങ്ങള്‍ വിളിച്ചുപറയാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്ക എപ്പോഴും ഉള്‍ക്കൊള്ളലിന്റെയും തുറന്ന സമീപനത്തിന്റെയും പാതയിലാണ് മുന്നോട്ട് പോകുന്നതെന്നും എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒരു രാജ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window