Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.8936 INR  1 EURO=109.6732 INR
ukmalayalampathram.com
Wed 05th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഇന്ത്യയിലെ 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനം' പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു
Text By: UK Malayalam Pathram
നിയമവിരുദ്ധമായി നുഴഞ്ഞുകയറ്റവും മറ്റ് കാരണങ്ങളും മൂലം രാജ്യത്തുണ്ടാകുന്ന 'അസ്വാഭാവിക ജനസംഖ്യാ വ്യതിയാനങ്ങളെ' കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചൊവ്വാഴ്ച ഒരു ഉന്നതതല സമിതി രൂപീകരിച്ചു. റിട്ട. ജസ്റ്റിസ് പ്രകാശ് പ്രഭാകര്‍ നാവ്‌ലേക്കറാണ് ഈ സമിതിയുടെ അധ്യക്ഷന്‍.
സെന്‍സസ് കമ്മീഷണര്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ദുര്‍ഗ ശങ്കര്‍ മിശ്ര, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ ബാലാജി ശ്രീവാസ്തവ, സാമ്പത്തിക ശാസ്ത്രജ്ഞ ഷാമിക രവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (ഫോറിനേഴ്‌സ്-1) സമിതിയുടെ മെമ്പര്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കും.
രാജ്യത്തെ ജനസംഖ്യാ വ്യതിയാനം വര്‍ത്തമാനകാലത്തും ഭാവിയിലും വലിയൊരു വെല്ലുവിളിയാണെന്നും ഇത് രാജ്യത്തിന്റെ പരമാധികാരം, ദേശീയ സുരക്ഷ, ക്രമസമാധാനം, സാമൂഹിക ഘടന, ആദിവാസി സമൂഹങ്ങളുടെ സംരക്ഷണം എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window