Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
അന്ന് യുഡിഎഫ് പ്രവര്‍ത്തകരെ തല്ലിയ പോലീസുകാര്‍ കുറ്റക്കാരെന്ന് അന്വേഷണ സംഘം: റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Text By: UK Malayalam Pathram
എല്‍ഡിഎഫ് ഭരണകാലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ മര്‍ദ്ദനം അഴിച്ചുവിട്ട അഞ്ച് പൊലീസുകാരും കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘം ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു.
നവകേരള യാത്രയ്ക്കിടെ ഉണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെ 'രക്ഷാപ്രവര്‍ത്തനം' എന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ സംഭവമാണിത്.
അനില്‍, സന്ദീപ്, ഷൈജു, വിപിന്‍, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികളെന്ന് കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്കെതിരെ ഇതില്‍ വകുപ്പുകളൊന്നും ചുമത്തിയിട്ടില്ല. കുറ്റക്കാരായ ഈ അഞ്ച് പൊലീസുകാര്‍ക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനുള്ള ശുപാര്‍ശ ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറും.
ലോക്കല്‍ പൊലീസ് തടഞ്ഞുവച്ചിട്ടും അത് വകവയ്ക്കാതെ ഉദ്യോഗസ്ഥര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയ്ക്കടിച്ചതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് കണ്ടെത്തല്‍.
 
Other News in this category

 
 




 
Close Window