Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റി
Text By: UK Malayalam Pathram
പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ലെന്ന് പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റി. നെയ്യാറ്റിന്‍കര കോടതിയിലെ വിചാരണയ്ക്കിടെയാണ് ബലാത്സംഗക്കേസില്‍ പരാതിക്കാരി കോടതിയില്‍ മൊഴിമാറ്റിയത്. എല്‍ദോസിനൊപ്പമുണ്ടായിരുന്ന 2 സുഹൃത്തുക്കള്‍ ഭീഷണിപ്പെടുത്തിയെന്ന മൊഴിയും യുവതി മാറ്റി.
കേസിന്റെ തുടര്‍നടപടി കോടതി ചൊവ്വാഴ്ച പരിഗണിക്കും. 2022 സെപ്റ്റംബര്‍ 28നാണ് ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി തിരുവനന്തപുരത്ത് താമസിക്കുന്ന എറണാകുളം പറവൂര്‍ സ്വദേശിനി എല്‍ദോസ് കുന്നപ്പിള്ളിക്കെിരെ പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ എല്‍ദോസ് വാഗ്ദാനം ചെയ്‌തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.
കോടതിയില്‍ നേരിട്ടെത്തിയാണ് എല്‍ദോസിനെതിരെ പരാതിയില്ലെന്നും തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പരാതിക്കാരി പറഞ്ഞത്. ഏതു സാഹര്യത്തിലാണ് അതിജീവിത മൊഴിമാറ്റിയത് എന്നതില്‍ വ്യക്തതയില്ല. എല്‍ദോസ് കുന്നപ്പിള്ളിയും കേസിലെ രണ്ട്, മൂന്ന് പ്രതികളും കോടതിയിലെത്തിയിരുന്നു.
 
Other News in this category

 
 




 
Close Window