Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.5483 INR  1 EURO=111.6944 INR
ukmalayalampathram.com
Tue 25th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
കേരളത്തില്‍ വേനല്‍ മഴ പെയ്യുമെന്ന് പ്രവചനം; 3 ജില്ലകളില്‍ കനത്ത മഴയ്ക്കു സാധ്യത
Text By: UK Malayalam Pathram
തിങ്കളാഴ്ച മുതല്‍ വേനല്‍മഴ സജീവമാകുന്നതോടെ ഉഷ്ണതരംഗത്തിന് നേരിയ ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏപ്രില്‍ 29-ന് പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പാലക്കാട്, പുനലൂര്‍ എന്നിവിടങ്ങളില്‍ ചൂട് മാറ്റമില്ലാതെ തുടരുകയാണ്. രണ്ടിടത്തും കഴിഞ്ഞ ദിവസം 39.8 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. പുനലൂരില്‍ ശരാശരി താപനിലയേക്കാള്‍ 5 ഡിഗ്രിയും പാലക്കാട് 3.5 ഡിഗ്രിയും കൂടുതലാണിത്. കോട്ടയത്ത് താപനില 38.3 ഡിഗ്രിയിലെത്തിയപ്പോള്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലകളില്‍ ചൂടിന് വലിയ മാറ്റമൊന്നുമില്ല.
ഇന്നത്തെ പ്രവചനമനുസരിച്ച് പാലക്കാട് 40 ഡിഗ്രിയും കൊല്ലത്ത് 39 ഡിഗ്രിയും പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ 38 ഡിഗ്രിയും താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. കേരളത്തില്‍ കടുത്ത ഉഷ്ണത്തിന് കാരണമായ പ്രതിചക്രവാതച്ചുഴി ഇപ്പോള്‍ മഹാരാഷ്ട്രയ്ക്ക് മുകളിലേക്ക് നീങ്ങിയത് ആശ്വാസകരമാണ്. ഇത് നിലവില്‍ കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലാത്തതിനാല്‍ നാളെ മുതല്‍ മഴയെത്തുന്നതോടെ അന്തരീക്ഷ താപനില താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
Other News in this category

 
 




 
Close Window