Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.3317 INR  1 EURO=107.2271 INR
ukmalayalampathram.com
Thu 25th Jun 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മകള്‍ പരാതി നല്‍കി; അമ്മയുടേയും സഹോദരന്റേയും മൃതദേഹം കണ്ടെത്തി; പോലീസിനെ കണ്ട് ഇളയ മകന്‍ ഓടിരക്ഷപെട്ടു
Text By: UK Malayalam Pathram
ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തില്‍ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേരിക്കുട്ടി (മറിയക്കുട്ടി), മകന്‍ റെജി എന്നിവരുടെ കൊലപാതകത്തില്‍ ഇളയ മകന്‍ സജിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ക്രൂരമായ ഈ കൊലപാതകത്തിന് പിന്നില്‍ കുടുംബതര്‍ക്കമാണെന്നാണ് പ്രാഥമിക നിഗമനം.
ഈ മാസം 2 മുതലാണ് ഇരുവരെയും കാണാതായത്. മേരിക്കുട്ടി, ഇവരുടെ മകന്‍ റെജി എന്നിവരെ ഒരു മാസമായി കാണാനില്ലെന്ന് ഇന്നലെ മേരിക്കുട്ടിയുടെ മകള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ പരിശോധനയിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ഇളയമകന്‍ പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാരുടെ മൊഴി പ്രകാരം, സജി വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ സജി വിവാഹം കഴിച്ചാല്‍ താന്‍ അമ്മയെയും കൂട്ടി വീട്ടില്‍ നിന്നിറങ്ങിപ്പോകുമെന്ന് ജ്യേഷ്ഠന്‍ റെജി ഭീഷണിപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി വീട്ടില്‍ നിരന്തരം തര്‍ക്കങ്ങള്‍ നടക്കാറുണ്ടായിരുന്നു. ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നത്. തന്റെ വിവാഹം നിശ്ചയിച്ചെന്നും എല്ലാവരും വരണമെന്നും പറഞ്ഞ് സജി അടുത്തിടെ നാട്ടുകാരെ ക്ഷണിച്ചിരുന്നു. 500 പേര്‍ക്ക് വിരുന്നൊരുക്കുന്നുണ്ടെന്നും സജി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരു മരണം നടന്നതിനാല്‍ വിവാഹം മാറ്റിവെച്ചതായി സജി നാട്ടുകാരെ അറിയിച്ചു. അന്വേഷണത്തില്‍ സജിയുടെ വിവാഹം അത്തരത്തില്‍ ഒരിടത്തും നിശ്ചയിച്ചിട്ടില്ലെന്ന് വ്യക്തമായി. കൊലപാതക വിവരം മറച്ചുവെക്കാനാണോ ഈ 'വിവാഹ നാടകം' കളിച്ചതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
 
Other News in this category

 
 




 
Close Window