Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍: സുരേഷ് ഗോപി കുറിച്ചു: - ഞാന്‍ നല്‍കിയ നിവേദനത്തിന് അനുകൂല നടപടി
Text By: UK Malayalam Pathram
തൃശൂര്‍ പൂരത്തിന് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. ജനങ്ങളുടെ യാത്രാസൗകര്യം പരിഗണിച്ച് കൊല്ലം - തൃശ്ശൂര്‍ - കൊല്ലം റൂട്ടില്‍ അണ്‍റിസര്‍വ്ഡ് മെമു സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ നിവേദനത്തിന് പിന്നാലെയാണ് നടപടി. ഈ ആവശ്യമുന്നയിച്ച് റെയില്‍വേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് ജിക്ക് ഞാന്‍ നല്‍കിയ നിവേദനത്തിന് അനുകൂലമായ നടപടി സ്വീകരിച്ച റെയില്‍വേ മന്ത്രാലയത്തോടുള്ള നന്ദി അറിയിക്കുന്നുവെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു. പൂരപ്രേമികളുടെ യാത്രാസൗകര്യം സുഗമമാക്കുന്നതിനായി ഏപ്രില്‍ 26 ഞായറാഴ്ചയാണ് സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി 12 കോച്ചുകളുള്ള മെമു റാക്കുകളാണ് ഈ സര്‍വീസിനായി റെയില്‍വേ സജ്ജീകരിച്ചിരിക്കുന്നത്.
 
Other News in this category

 
 




 
Close Window