Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.4357 INR  1 EURO=110.0231 INR
ukmalayalampathram.com
Mon 10th Aug 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പള്ളി സെമിത്തേരിയിലെ മൃതദേഹം സംബന്ധിച്ച് ദുരൂഹത ഇല്ല; സംശയിക്കേണ്ട സാഹചര്യം ഇല്ലെന്ന് പോലീസ്
Text By: UK Malayalam Pathram
കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ മൃതദേഹം സംബന്ധിച്ച് ദുരൂഹതയില്ല. രണ്ടു മൃതദേഹങ്ങളാണ് ജൂണ്‍ 24 ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. 2006ലും 2015ലും പള്ളി രേഖകളില്‍ സംസ്‌കരിച്ച മൃതദേഹങ്ങള്‍ എന്ന് കണ്ടെത്തി. മൂന്നാമത് മൃതദേഹത്തിന്റെ സൂചനകള്‍ ഇല്ല.
അസ്വാഭാവികതയില്ല എന്നും സംശയിക്കേണ്ട കാര്യമില്ല - അഡീഷണല്‍ എസ്. പി എന്‍. ആര്‍ ജയരാജ് മാധ്യമങ്ങളോട് പറഞ്ഞു. DNA സാമ്പിളുകള്‍ ശേഖരിച്ചു.ഇതുവരെ കിട്ടിയ തെളിവുകള്‍ അനുസരിച്ച് അസ്വാഭാവികത ഇല്ല. മൃതശരീരം അടക്കിയ കൂടെ വെച്ച പായ തന്നെ എന്നും പോലീസ്.

കല്ലറയിലെ ദുരൂഹത നീങ്ങിയതില്‍ ആശ്വാസം എന്ന് കണ്ണൂര്‍ വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിവികാരി ഫാദര്‍ ജില്‍ബര്‍ട്ട് കൊന്നയില്‍. പള്ളി സംശയമുനയിലായപ്പോള്‍ മനസ്സ് തുറന്ന് പ്രാര്‍ത്ഥിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. കല്ലറയിലെ കാഴ്ചയില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്ത തന്നെ കുറ്റക്കാരന്‍ ആക്കിയതില്‍ വിഷമമുണ്ടെന്ന് പള്ളിയിലെ കൈക്കാരന്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window