|
സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷന്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി . 28ാം തീയതി വരെയാണ് തിരുനാള്‍ നടത്തപ്പെടുക.
ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്സ് പള്ളിയില്‍ വച്ച് മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വ്വഹിച്ചതോടെ ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് തുടക്കമായി.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും (കഴുന്നും) യൂണിറ്റ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതായിരിക്കും. |