Kaniha : Maa | Short film | Mother's Day Special | Motherhood | Kaniha Shyam
‘കുട്ടികളെ വളർത്തുന്നതിനിടയിൽ അമ്മമാർ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്നു. നരച്ച മുടിയും ചുളിവും കണ്ണിനു ചുറ്റുമുള്ള കറുത്ത നിറവും ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന പാടുകളും അതിനൊന്നും വിലയില്ലേ? എന്നാൽ ജീവിക്കാനുള്ള നെട്ടോട്ടത്തിനിടെ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മൾ അറിയുന്നില്ല. വാർധക്യത്തിൽ അമ്മമാർക്ക് വേണ്ടത് സ്നേഹവും പരിഗണനയും മാത്രമാണ്- കനിഹ പറയുന്നു.
മെസ്സിയെ പോലെ പന്തു തട്ടുന്ന സ്‌കൂള്‍ വിŐ
ഫുട്‌ബോളുകൊണ്ട് മാജിക്ക് കാണിക്കുന്ന നിരവധി വീഡിയോകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ഈ ലോക്ഡൗണ്‍ കാലത്ത് അത്തരത്തില്‍ ചില വീഡിയോകളുമായി സാമൂഹിക മാധ്യമങ്ങളില്‍ നിറയുകയാണ് ഒരു മലപ്പുറത്തുകാരന്‍ പയ്യന്‍.
നേരിടാം നാടിനായ് തീരം തേടിടാം കൂടെയായ്
ലോകം മുഴുവനും കോവിഡ് ഭീഷണി തുടരുകയാണ്. രോഗവ്യാപനം തടയാനായി രാജ്യം ലോക്ഡൗണിലാണ്. കൊറോണക്കെതിരെ പോരാടാനായി മാതൃകാപരമായ കേരളം നടത്തുന്നത്. പ്രതിരോധത്തിനായ് നമുക്ക് ഒത്തുചേരാം എന്ന ആശയത്തോടെ അനീഷ് അന്‍വര്‍ ഒരുക്കിയ ‘ഹോപ്’ എന്ന വീഡിയോ ശ്രദ്ധയമാകുന്നു.
”നേരിടാം നാടിനായ് തീരം തേടിടാം കൂടെയായ്” എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ഷംല ഹംസയാണ് വരികളൊരുക്കിയിരിക്കുന്നത്. വിഷ്ണു മോഹന്‍ സിതാര സംഗീതമൊരുക്കി രഞ്ജിത്ത് ടച്ച്‌റിവര്‍ ആണ് ക്യമറയും, എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത്.
Doctor returns home to thunderous applause from neighbours
: കൊറോണ വൈറസ് എന്ന മഹാമാരിക്കെതിരെ ഉറ്റവരെ ഉപേക്ഷിച്ച് രാപ്പകലില്ലാതെ പ്രയത്‌നിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. വൈറസ് ബാധ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അറിഞ്ഞിട്ടും അവര്‍ മറ്റുള്ളവരുടെ ജീവന് വേണ്ടി പോരാടുകയാണ്. ജോലി കഴിഞ്ഞെത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നാട്ടുകാരും അയല്‍ക്കാരും വന്‍ സ്വീകരണമാണ് നല്‍കുന്നത്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
കൊവിഡ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ബെംഗളൂരുവിലെ ഡോ. വിജയശ്രീയെ നിറഞ്ഞ കയ്യടിയോടെ അയല്‍വാസികള്‍ സ്വീകരിക്കുന്നതാണ് വീഡിയോ. ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുകൊണ്ടായിരുന്നു അയല്‍ക്കാര്‍ വിജയശ്രീക്ക് ഹൃദ്യമായ വരവേല്‍പ്പ് നല്‍കിയത്. നാട്ടുകാരുടെ ആശംസയ്ക്കിടെ വികാരഭരിതയായ ഡോക്ടര്‍ കണ്ണീര്‍ പൊഴിക്കുന്നതും വീഡിയോയില്‍ കാണാം.