‘കനക’ ഷോര്‍ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാവുന്നു. ത്രില്ലടിപ്പിക്കുന്ന ഇന്‍വസ്റ്റിഗേഷന്‍ ക്രൈം ത്രില്ലറായാണ് കനക ഒരുക്കിയിരിക്കുന്നത്. മലയാളത്തില്‍ ഇതുവരെ ഇറങ്ങിയ ക്രൈം ത്രില്ലര്‍ സിനിമകളില്‍ നിന്നും ഏറെ വ്യത്യസ്തമായ പ്രമേയവുമായാണ് കനക എത്തിയിരിക്കുന്നത്.
ധന്യവാദം
മലയാളികള്‍ തമ്മില്‍ തമ്മില്‍ നന്ദി പറഞ്ഞുകൂടാ എന്ന ആശയം ഉള്‍കൊണ്ട് ഒരുക്കിയ ‘ധന്യവാദം’ എന്ന ആല്‍ബമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
അഹം ബാന്‍ഡിലൂടെ ശ്രദ്ധേയനായ ഹരീഷ് ശിവരാമകൃഷ്ണനാണ് ഗാനത്തിന് സംഗീതമൊരുക്കി ആലപിച്ചിരിക്കുന്നത്. കെ ജയകുമാര്‍ ഐഎഎസ് ആണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. രാജേഷ് കടമ്പ സംവിധാനം ചെയ്ത ഈ ആല്‍ബത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിപിന്‍ ചന്ദ്രനും എഡിറ്റ് ചെയ്തിരിക്കുന്നത് ആല്‍ബി നടരാജനുമാണ്.
ലോക്ക്ഡൗണില്‍ ഗംഗാ നദിക്ക് മാലിന്യത്തില
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ഗംഗയിലെ മാലിന്യങ്ങളുടെ അളവ് കുറഞ്ഞെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ വര്‍ഷങ്ങള്‍ക്ക് ശേഷം ഗംഗാ ഡോള്‍ഫിന്‍ നദിയില്‍ എത്തി.
വംശനാശ ഭീഷണി നേരിടുന്ന ജലജീവിയായ ഗംഗാ ഡോള്‍ഫിന്‍ നദി മലിനമായതിതോടെ കാണാറുണ്ടായിരുന്നില്ല. മാലിന്യം കുറഞ്ഞതോടെ ഗംഗയില്‍ തിരിച്ചെത്തിയ ഡോള്‍ഫിന്റെ വീഡിയോ ഇതോടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ മീറത്തിലെ ഗംഗാ നദി ഭാഗത്താണ് ഡോള്‍ഫിനെ കണ്ടത്.
‘വാറ്റ്’ ഹ്രസ്വചിത്രം
കോവിഡ് 19 എന്ന മഹാമാരി നമ്മളെയും നാടിനെയും ലോക്ഡൗണിലാക്കിയിരിക്കുന്ന ഇൗ വേളയിൽ കാലികപ്രസക്തിയുള്ള വിഷയം രസകരമായി ചർച്ച ചെയ്യുന്ന ‘വാറ്റ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ലോക്ഡൗൺ കാലത്ത് പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും നടത്തുന്ന സേവനത്തെ ആസ്പദമാക്കിയാണ് ഇൗ ഹ്രസ്വചിത്രം.