യുവ സംഗീത സംവിധായകരില്‍ ശ്രദ്ധേയനാണ് കൈലാസ് മേനോൻ. തീവണ്ടി എന്ന സിനിമയിലെ ജീവാംശമായി എന്ന ഗാനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൈലാസ് മേനോന്റെ ഗാനങ്ങള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഗാനം ഒരു കൊച്ച് കുഞ്ഞ് പാടിയതാണ് കൈലാസ് മേനോൻ ഷെയര്‍ ചെയ്‍തിരിക്കുന്നത്. തന്നെ അദ്ഭുതപ്പെടുത്തിയെന്ന് കൈലാസ് മേനോൻ പറയുന്നു.
വയനാടന്‍ പാട്ട്
ഫ്രൈഡേ ഫിലിം ഹൗസിന്റെ പുതിയ സംരംഭമായ ഫ്രൈഡേ മ്യൂസിക് കമ്പനിയ്ക്ക് തുടക്കമായി. പുതിയ സംരംഭത്തെക്കുറിച്ച് വിജയ് ബാബുവാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. കമ്പനി നിര്‍മിച്ച ആദ്യ ഗാനം റിലീസ് ചെയ്തു. വയനാടന്‍ പാട്ട് എന്ന പേരോടു കൂടി റിലീസ് ചെയ്ത വിഡിയോ സംവിധാനം ചെയ്തിരിക്കുന്നത് ദേവന്‍ ആണ്. റഷീദ് നാസെര്‍ ആണ് സംഗീതം നല്‍കി പാട്ട് ആലപിച്ചിരിക്കുന്നത്. ഗാനരചന വിഷ്ണു വിജയന്‍. ഛായാഗ്രഹണം വിഷ്ണു പണിക്കര്‍. റഷീദ് നാസെര്‍, ആരാധ്യ ആനി, വിനയ് ബാബു, ജീവന്‍, ബിബിന്‍ എന്നിവരാണ് അഭിനേതാക്കള്‍.
European sisters sings malayalam devotional song Nee Ende Prarthana kettu
ഈസ്റ്റര്‍ ദിനത്തില്‍ മലയാള ഭക്തിഗാനം ആലപിച്ച് സൈബര്‍ ലോകത്തെ ഞെട്ടിച്ച് യുക്രൈന്‍ കന്യാസ്ത്രീകള്‍. ‘നീയെന്റെ പ്രാര്‍ത്ഥന കേട്ടു…’ എന്ന മലയാളത്തിലെ പ്രശസ്തമായ ഗാനമാണ് സിസ്റ്റേഴ്‌സ് ആലപിച്ചിരിക്കുന്നത്. സൗണ്ട് ഇന്‍സ്ട്രമെന്‍സിന്റെ അകമ്പടിയോടെയാണ് ആലാപനം.
സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ജോസഫ് സെന്റ് മാര്‍ക്ക് സന്യാസ സഭയിലെ കന്യാസ്ത്രീകളാണ് മലയാള ഗാനം പാടി സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്. ആയിരങ്ങളാണ് ഇതിനോടകം വീഡിയോ കണ്ടിരിക്കുന്നത്. നേരത്തെയും ഇവര്‍ മലയാളം ഗാനങ്ങള്‍ പാടി ശ്രദ്ധ നേടിയിട്ടുണ്ട്.
'മസക്കലി' റീമിക്സ് ഗാനത്തെ നശിപ്പിച്ചെന്Ő
ഡല്‍ഹി 6 എന്ന ചിത്രത്തിലെ പ്രശസ്തമായ മസക്കലി എന്ന ഗാനത്തിന്‍റെ റീമിക്സാണ് കഴിഞ്ഞ ദിവസമാണ് ടി-സീരിസ് യൂട്യൂബിലൂടെ പുറത്ത് വിട്ടത്. തനിഷ്കാണ് ഗാനം പുനസൃഷ്ടിച്ചത്. തുള്‍സി കുമാറും, സജിത് ടണ്ഠനും ചേര്‍ന്നാണ് റീമിക്സ് ഗാനം പാടിയിരിക്കുന്നത്. ചിത്രത്തിന്‍റെ വീഡിയോയില്‍ ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും താര സുതാറിയയുമാണ് അഭിനയിച്ചത്.