ജീത്തു ജോസഫ് ഒരുക്കിയ ഹിറ്റ് ചിത്രം മൈ ബോസിന്റെ തമിഴ് റീമേയ്ക്ക് സണ്ടക്കാരിയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ആര്. മധേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ അവതരിപ്പിച്ചിച്ച റോളില്‍ വിമലും മംമ്തയുടെ വേഷത്തില്‍ ശ്രീയ സരണും എത്തുന്നു
സൂപ്പര്‍ ത്രില്ലര്‍ പട്ടാസ്:
'കൊടി' എന്ന ചിത്രത്തിന് ശേഷം ധനുഷ് വീണ്ടും ഡബിള്‍ റോളിലെത്തുന്ന ചിത്രം 'പട്ടാസി'ന്റെ ട്രെയ്ലര് ശ്രദ്ധേയമാകുന്നു. അച്ഛനും മകനുമായാണ് ധനുഷ് ചിത്രത്തില്‍ വേഷമിടുന്നത്. ആറ് ലക്ഷത്തിലധികം വ്യൂസുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ആറാമതായി തുടരുകയാണ് ട്രെയ്ലര്.
റൗഡി ബേബി; സാരിയില്സായ് പല്ലവി
2019 ല്‍ പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച തമിഴ് ഗാനങ്ങളിലൊന്നാണ് മാരി ടൂവിലെ റൗഡി ബേബി. ധനുഷും സായ് പല്ലവിയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായെത്തിയ ഗാനം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. 74 കോടിയ്ക്ക് മേലെ കാഴ്ചക്കാരാണ് ഗാനത്തിന് ഇതുവരെ ഉള്ളത്. ഇപ്പോഴിതാ സാരിയില്‍ റൗഡി ബേബിയ്ക്ക് ചുവടുവക്കുന്ന സായ് പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഡ്രാക്കുളയുടെ കഥ
അടങ്ങാത്ത രക്തദാഹത്തിന്റെ ഉന്മാദലഹരിയിൽ വിഹരിക്കുന്ന ഡ്രാക്കുളയുടെ കഥയുമായി ബിബിസി ചാനൽ. ഡ്രാക്കുള ടിവി സീരിസ് രൂപത്തിലാണ് പ്രേക്ഷകർക്കു മുന്നിലെത്തുക. ഷെർലോക്ക് എന്ന സൂപ്പർഹിറ്റ് സീരിസിന്റെ മേക്കേർസ് ആണ് ഡ്രാക്കുളയുടെ പിന്നണിയിൽ പ്രവർത്തിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് സഹ നിർമാതാക്കൾ. മൂന്ന് ഭാഗങ്ങളായാകും ഡ്രാക്കുളഎത്തുക. നടൻ ക്ലെയ്സ് ബാങ് ഡ്രാക്കുളയായി എത്തും. മാർക് ഗറ്റിസ്, സ്റ്റിവെൻ മൊഫാറ്റ് എന്നിവർ ചേർന്നാണ് തിരക്കഥ.