ഈ വര്‍ഷം പ്രേക്ഷകര്‍ ഏറെ ആഘോഷിച്ച തമിഴ് ഗാനങ്ങളിലൊന്നാണ് മാരി ടൂവിലെ റൗഡി ബേബി. ധനുഷും സായ് പല്ലവിയും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായെത്തിയ ഗാനം നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയിരുന്നു. ഏറ്റവും കുടുതല്‍ ആളുകള്‍ യൂട്യുബില്‍ കണ്ട ദക്ഷിണേന്ത്യന്‍ സിനിമാ ഗാനമെന്ന റെക്കോഡ് പുറത്തിറങ്ങി വെറും ഒന്നര മാസം കൊണ്ടാണ് റൗഡി ബേബി നേടിയത്. ഇപ്പോള്‍ 71 കോടിയ്ക്ക് മേലെ കാഴ്ചക്കാരായിരിക്കുകയാണ് ഗാനത്തിന്. ഒപ്പം ഒരു വമ്പന്‍ റെക്കോഡും.
മഞ്ജു വാര്യര്‍ നായികയായെത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘പ്രതി പൂവന്‍കോഴി’യുടെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യത. ഞായറാഴ്ച പുറത്തെത്തിയ ട്രെയിലര്‍ ഒന്‍പത് ലക്ഷം കാഴ്ചക്കാരുമായി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ്. മാധുരി എന്ന സെയില്‍സ് ഗേള്‍ ആയാണ് മഞ്ജു ചിത്രത്തില്‍ വേഷമിടുന്നത്.
ജയസൂര്യയും ചെമ്പന്‍ വിനോദ് ജോസും ഒന്നിക്കുന്ന ചിത്രം പൂഴിക്കടകന്റെ ട്രെയിലര്‍ ശ്രദ്ധ നേടുന്നു. ഏറെ സാമൂഹിക പ്രാധാന്യമുള്ള വിഷയവുമായി എത്തുന്ന ചിത്രം നവാഗതനായ ഗിരീഷ് നായരാണ് സംവിധാനം ചെയ്യുന്നത്. മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്. പുറത്തിറങ്ങി രണ്ട് ദിനം പിന്നിടുമ്പോള്‍ മൂന്ന് ലക്ഷത്തിനുമേല്‍ കാഴ്ചക്കാരുമായി ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ പന്ത്രണ്ടാമതുണ്ട്.