Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.9336 INR  1 EURO=105.552 INR
ukmalayalampathram.com
Wed 24th Dec 2025
 
വിജയ് നായകനാവുന്ന ദീപാവലി
     
 
 
     
  'ബിഗിലി'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ഒരു വിജയ് ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന എല്ലാത്തരം എന്റര്‍ടെയ്ന്‍മെന്റ് ഘടകങ്ങളും ഉള്‍ച്ചേര്‍ന്നതായിരിക്കും ചിത്രമെന്ന് ട്രെയ്‌ലര്‍ പറയുന്നു. 2.41 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍.

ഒരു വനിതാ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനാണ് ചിത്രത്തില്‍ വിജയ്‌യുടെ കഥാപാത്രം. സ്റ്റേഡിയത്തിലെ വിജയ് കൂടി ഉള്‍പ്പെട്ട ചില ഫുട്‌ബോള്‍ മത്സര സീക്വന്‍സുകള്‍ ചിത്രത്തിന്റെ പ്രത്യേകതയായിരിക്കും. ട്രെയ്‌ലറിലും അത്തരം രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നയന്‍താരയാണ് ചിത്രത്തില്‍ നായിക. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, യോഗി ബാബു എന്നിവര്‍ക്കൊപ്പം ഐ എം വിജയനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. പൃഥ്വിരാജ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുക.
 
 
 
Moothon - Official Trailer | Nivin Pauly | Geetu Mohandas | MiniStudio
     
 
 
     
  ജ്യേഷ്ഠ സഹോദരനെ അന്വേഷിച്ച് മുംബൈയിലേക്ക് പോകുന്ന ഒരു ലക്ഷദ്വീപുകാരനായിട്ടാണ് നിവിനെത്തുന്നത്. ഛായാഗ്രഹണം രാജീവ് രവിയും എഡിറ്റിങ് ബി.അജിത്കുമാറും സൗണ്ട് ഡിസൈൻ കുനാൽ ശർമ്മയും നിർവ്വഹിച്ചിരിക്കുന്നു.

മലയോര നിവാസികളെ മാംസദാഹികളാക്കി, 'മാവോയിസ്റ്റി'നെ അപ്രസക്തമാക്കി: 'ജല്ലിക്കട്ടി'ന് രൂക്ഷ വിമർശനം
ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കട്ട്' നല്ല പ്രതികരണം നേടി മുന്നേറുന്നുണ്ടെങ്കിലും കൂടുതൽ പേർക്കും സിനിമയെ കുറിച്ച് സമ്മിശ്രമായ അഭിപ്രായമാണ് ഉള്ളത്....
ചിത്രം വേൾഡ് പ്രീമിയര്‍ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയിൽ പ്രദര്‍ശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. സ്‌നേഹ ഖാൻവാല്‍ക്കര്‍, ബാലഗോപാലന്‍, വാസിക്ക് ഖാന്‍, ഗോവിന്ദ് മേനോൻ, റിയാസ് കോമു,സുനിൽ റോഡ്രിഗസ് എന്നിവരും ‘മൂത്തോന്റെ’ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് നിര്‍മ്മാണം. ശശാങ്ക് അറോറ, ശോഭിത ധുളിപാല, രോഷൻ മാത്യു, ദിലീഷ് പോത്തന്‍, ഹരീഷ് ഖന്ന, സുജിത് ശങ്കര്‍, മെല്ലിസ്സ രാജു തോമസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
 
 
 
Edakkadu Battalion 06 | Teaser 1 | Tovino Thomas | Samyuktha Menon | Swapnesh K Nair
     
 
 
     
  ടൊവീനോയും സംയുക്താ മേനോനും നായികാനായകന്മാരായി എത്തുന്ന എടക്കാട് ബറ്റാലിയന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തു. കിടിലന്‍ ആക്ഷന്‍ രംഗങ്ങളും സാഹസിക രംഗങ്ങളും ചേര്‍ന്ന് പ്രേക്ഷകരില്‍ ആകാംക്ഷയുണര്‍ത്തുന്നതാണ് ടീസറിലെ രംഗങ്ങള്‍.

പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ഈ സിനിമ സംവിധാനം ചെയുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതവും സിനു സിദ്ധാര്‍ത്ഥ് ക്യാമറയും നിര്‍വഹിക്കുന്നു.

കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
 
 
 
JACK DANIEL Malayalam Movie Teaser 4K | Dileep, Arjun | Shaan Rahman, Gopi Sundar | Official
     
 
 
     
  ദിലീപും അര്‍ജ്ജുനും ഒരുമിച്ചെത്തുന്ന 'ജാക്ക് ഡാനിയലി'ന്റെ ടീസര്‍ പുറത്തെത്തി. ആക്ഷന്‍ രംഗങ്ങള്‍ക്ക് ...

Read more at: https://www.asianetnews.com/trailer/jack-daniel-malayalam-movie-teaser-starring-dileep-and-arjun-pyhwvy
 
 
 
[69][70][71][72][73]




 
Close Window