കാളിദാസ് ജയറാം നായകനാവുന്ന 'ഹാപ്പി സര്‍ദാറി'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. 'ഹാപ്പി സിംഗ്' എന്ന സര്‍ദാര്‍ കഥാപാത്രത്തെയാണ് കാളിദാസ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ 2.15 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
ലാല്‍ കപ്‍താൻ
നാഗ സന്ന്യാസി കേന്ദ്ര കഥാപാത്രമായി വരുന്ന ചിത്രമാണ് ലാല്‍ കപ്‍താൻ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
സെയ്‍ഫ് അലി ഖാനാണ് നാഗ സന്ന്യാസിയായി ചിത്രത്തില്‍ അഭിനയിക്കുന്നത്. എൻഎച്ച് 10 ഒരുക്കിയ നവദീപ് സിംഗ് ആണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം എത്തുന്നത്. പ്രതികാര കഥയാണ് ചിത്രം പറയുന്നത്. അടുത്ത മാസം 18നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
Ganagandharvan | Undh Song | Mammootty | Ramesh Pisharody | Deepak Dev | Zia Ul Haq
മമ്മൂട്ടിയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വനി'ലെ വീഡിയോ സോംഗ് എത്തി. 'ഉന്ത് പാട്ട്' എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. സംഗീതം ദീപക് ദേവ്. സിയ ഉള്‍ ഹഖ് ആണ് പാടിയിരിക്കുന്നത്.
ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന 'കലാസദന്‍ ഉല്ലാസ്' എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ കഥാപാത്രം മറ്റൊരാള്‍ക്കൊപ്പം നടത്തുന്ന കാര്‍യാത്രയാണ് പാട്ടിലെ ദൃശ്യത്തില്‍. രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് കഥ, തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം അഴകപ്പന്‍. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോള്‍.