കാളിദാസ് ജയറാമിനെ നായകനാക്കി സംവിധായക ദമ്പതികളായ ഗീതികയും സുദീപും സംവിധാനം ചെയ്യുന്ന 'ഹാപ്പി സര്‍ദാറി'ലെ പാട്ടെത്തി. 'മേരീ മേരീ ദില്‍രുബാ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് നരേഷ് അയ്യരാണ്. സംഗീതം ഗോപി സുന്ദര്‍.
ക്‌നാനായ വിഭാഗത്തില്‍ നിന്നുള്ള പെണ്‍കുട്ടിയും ഒരു സര്‍ദാര്‍ യുവാവും തമ്മിലുള്ള പ്രണയം പറയുന്ന ചിത്രമാണ് ഹാപ്പി സര്‍ദാര്‍. മെറിന്‍ ഫിലിപ്പ് ആണ് നായികാവേഷത്തില്‍ എത്തുന്നത്. മാലാ പാര്‍വ്വതി, സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ശ്രീനാഥ് ഭാസി, ബാലു വര്‍ഗീസ്, ഹരീഷ് കണാരന്‍ തുടങ്ങി വലിയ താരനിരയുണ്ട് ചിത്രത്തില്‍. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. വിതരണം റഹാ ഇന്റര്‍നാഷണല്‍.
ചിരഞ്ജീവി നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം 'സൈറാ നരസിംഹ റെഡ്ഡി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. ടീസര്‍ പോലെ തന്നെ തെലുങ്കിന് പുറമെ മലയാളം ഉള്‍പ്പെടെയുള്ള ഭാഷകളിലും ട്രെയ്‌ലര്‍ എത്തിയിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടിയ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ ജീവിതത്തെ അധികരിച്ചാണ് സിനിമ.
സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. ടൈറ്റില്‍ റോളിലെത്തുന്ന ചിരഞ്ജീവിക്കൊപ്പം അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, കിച്ച സുദീപ്, വിജയ് സേതുപതി, തമന്ന, നിഹാരിക തുടങ്ങിയവര്‍ വിവിധ കഥാപാത്രങ്ങളായി എത്തുന്നു. കോനിഡേല പ്രൊഡക്ഷന്‍ കമ്പനിയുടെ ബാനറില്‍ രാം ചരണ്‍ ആണ് നിര്‍മ്മാണം. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തും. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം പതിപ്പുകളും റിലീസ് ഉണ്ട്.
ടിപ്പര്‍ ഡ്രൈവറോട് ' കണ്ണടിച്ച് പൊട്ടിക്Ŏ
ടിപ്പര്‍ ഡ്രൈവറോട് ' കണ്ണടിച്ച് പൊട്ടിക്കുമെന്ന്' പി.കെ. ശശി എംഎല്‍എ