Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.9336 INR  1 EURO=105.552 INR
ukmalayalampathram.com
Wed 24th Dec 2025
 
Lal Jose Daughter Marriage Video | Lal Jose daughter wedding | Dileep | Meenakshi Dileep
     
 
 
     
  സംവിധായകന്‍ ലാല്‍ ജോസിന്റെ മകള്‍ ഐറിന്‍ മേച്ചേരി വിവാഹിതയായി. തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യു ആണ് വരന്‍. കഴിഞ്ഞ മെയ് 26-നായിരുന്നു ഐറിന്റെയും ജോഷ്വയുടെയും വിവാഹ നിശ്ചയം. മലയാള സിനിമയിലെ പ്രമുഖകര്‍ ചടങ്ങില്‍ പങ്കെടുത്തു.

വിവാഹ ചടങ്ങിലെ ശ്രദ്ധാകേന്ദ്രങ്ങളില്‍ ഒരാള്‍ നടന്‍ ദിലീപിന്റെ മകള്‍ മീനാക്ഷിയായിരുന്നു. ദിലീപിനൊപ്പമാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ മീനാക്ഷി എത്തിയത്. പള്ളിയിലെ ചടങ്ങില്‍ സംബന്ധിച്ച ഇരുവരും നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് മടങ്ങിയത്.
 
 
 
Manju Entry Tamil Movie with Dhanush
     
 
 
     
  'വട ചെന്നൈ'ക്ക് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'അസുരന്റെ' ട്രെയ്‌ലര്‍ പുറത്തെത്തി. മഞ്ജു വാര്യരാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റമാണ് ചിത്രം.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ 'വെക്കൈ' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം. ഛായാഗ്രഹണം ആര്‍ വേല്‍രാജ്. എഡിറ്റിംഗ് ആര്‍ രാമര്‍. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താണുവാണ് നിര്‍മ്മാണം. അഭിരാമി, ടീജെ അരുണാസലം, പ്രകാശ് രാജ്, പശുപതി, യോഗി ബാബു, ആടുകളം നരേന്‍, ഗുരു സോമസുന്ദരം, ബാലാജി ശക്തിവേല്‍, സുബ്രഹ്മണ്യ ശിവ, തലൈവാസല്‍ വിജയ്, കെന്‍ കരുണാസ്, പവന്‍ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 
KAAPPAAN - Official Trailer | Suriya, Mohan Lal, Arya | K V Anand | Harris Jayaraj | Subaskara
     
 
 
     
  സൂര്യയ്‌ക്കൊപ്പം മോഹന്‍ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കാപ്പാന്റെ' ട്രെയ്‌ലര്‍ പുറത്തെത്തി. ചിത്രത്തിന്റെ ആക്ഷന്‍ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് 1.35 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലെത്തുന്ന മോഹന്‍ലാലിനെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടുണ്ട് ട്രെയ്‌ലറില്‍.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു എന്‍എസ്ജി കമാന്‍ഡോ കഥാപാത്രമാണ് സൂര്യയുടേത്. ബൊമാന്‍ ഇറാനി, ആര്യ, സയ്യേഷ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാരിസ് ജയരാജ് ആണ് സംഗീതം. 'അയന്‍', 'മാട്രാന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൂര്യയും കെ വി ആനന്ദും ഒന്നിക്കുന്ന ചിത്രമാണ് 'കാപ്പാന്‍'. ഓഗസ്റ്റ് 30ന് റിലീസ് പ്രഖ്യാപിച്ച ചിത്രം പിന്നീട് സെപ്റ്റംബര്‍ 20ലേക്ക് നീക്കുകയായിരുന്നു.
 
 
 
Finals Official Teaser 2
     
 
 
     
  രജിഷ വിജയന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം 'ഫൈനല്‍സി'ന്റെ പുതിയ ടീസര്‍ പുറത്തെത്തി. രജിഷയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമ്മൂടും ഉള്‍പ്പെടുന്ന ഒരു ഇമോഷണല്‍ രംഗമാണ് പുതിയ ടീസറില്‍. സുരാജ് ആണ് രജിഷ അവതരിപ്പിക്കുന്ന 'ആലീസ്' എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ വേഷത്തില്‍ എത്തുന്നത്.

ഒളിംപിക്‌സിന് തയ്യാറെടുക്കുന്ന സൈക്ലിസ്റ്റ് ആണ് രജിഷയുടെ 'ആലീസ്'. സ്‌പോര്‍ട്‌സ് ഡ്രാമാ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. 'ജെമ്നാപ്യാരി' എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പി ആര്‍ അരുണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് 'ഫൈനല്‍സ്'. മണിയന്‍പിള്ള രാജവുവും പ്രജീവ് സത്യവര്‍ത്തനും ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം സുദീപ് ഇളമണ്‍. എഡിറ്റിംഗ് ജിത്ത് ജോഷി.
 
 
 
[72][73][74][75][76]




 
Close Window