മാര്‍ട്ടിന്‍ സ്‌കോര്‍സെസെ ചിത്രം 'ദി ഐറിഷ്മാന്റെ' ടീസര്‍ പുറത്തെത്തി. റോബര്‍ട്ട് ഡി നീറോയും അല്‍ പച്ചീനോയും ജോ പാസ്‌കിയുമൊക്കെ അണിനിരക്കുന്ന ചിത്രം കഴിഞ്ഞ ഒന്‍പത് വര്‍ഷത്തോളമായി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്ന പ്രോജക്ട് ആണ്. ഐബിറ്റി (ഇന്റര്‍നാഷണല്‍ ബ്രദര്‍ഹുഡ് ഓഫ് ടീംസ്റ്റേഴ്‌സ്) പ്രസിഡന്റായിരുന്ന, 62-ാം വയസ്സില്‍ കാണാതായ ജിമ്മി ഹോഫയുടെയും പില്‍ക്കാലത്ത് ഹോഫയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഫ്രാങ്ക് ഷീരന്റെയും കഥയാണ് സ്‌കോര്‍സെസെ സിനിമയാക്കിയിരിക്കുന്നത്. ഷീരനെക്കുറിച്ച് ചാള്‍സ് ബ്രാന്റ് രചിച്ച 'ഐ ഹേഡ് യു പെയിന്റ് ഹൗസസ്' എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രം ഒരുക്കപ്പെട്ടിരിക്കുന്നത്.
കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സിലൂടെ 'പ്രായം കുറച്ചാണ്' (ഡിജിറ്റലി ഡി-ഏജ്) ചിത്രത്തിനുവേണ്ടി ഡി നീറോയും അല്‍ പച്ചീനോയും സ്‌ക്രീനില്‍ എത്തുന്നത്. ഷീരന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നതിനാലാണ് ഡി നീറോയുടെ ഡി-ഏജിംഗ്. കാണാതാവുമ്പോള്‍ 62 വയസ്സുണ്ടായിരുന്ന ജിമ്മി ഹോഫയെ വിശ്വസനീയമാക്കാനാണ് സ്‌കോര്‍സെസെ പച്ചീനോയെയും ഡി-ഏജ് ചെയ്തിരിക്കുന്നത്.
2010ലാണ് ഈ പ്രോജക്ട് സ്‌കോര്‍സെസെ ആദ്യമായി അനൗണ്‍സ് ചെയ്തത്. എന്നാല്‍ പ്രധാന അഭിനേതാക്കളെ ഡി-ഏജ് ചെയ്യേണ്ടിവരുന്നതിലുള്ള തൃപ്തികരമായ സാങ്കേതികതയുടെ അഭാവവും വലിയ കാന്‍വാസില്‍ ഒരുക്കേണ്ട ചിത്രത്തിനുള്ള നിര്‍മ്മാതാവ് ലഭ്യമല്ലാതെ വരുകയും ചെയ്തതോടെ സിനിമ വൈകുകയായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് ആണ് ഇപ്പോള്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വരുന്ന ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രമായാണ് 'ദി ഐറിഷ്മാന്റെ' വേള്‍ഡ് പ്രീമിയര്‍. സെപ്റ്റംബര്‍ 27ന് നടക്കുന്ന ലോക പ്രീമിയറിന് ശേഷം തീയേറ്റര്‍ റിലീസ്. ഈ വര്‍ഷാവസാനം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീംമിഗിനുമെത്തും ചിത്രം.
Kaumaaram - Stage Two Of Pennaal | Surabhi | Shyla Thomas | Shani Hafees | Gayathri Suresh |Official
ഒരു സ്ത്രീയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്ന സംഗീത സീരീസാണ് 'പെണ്ണാള്‍'. സീരീസിലെ ആദ്യ എപ്പിസോഡ് ആയ കൗമാരം സംവിധാനം ചെയ്തിരിക്കുന്നത് നടി സുരഭി ലക്ഷ്മിയാണ്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ സുരഭി ലക്ഷ്മിയുടെ സംവിധാന രംഗത്തേക്കുള്ള ആദ്യ ചുവടുവെയ്പ്പാണിത്.മിയ, ഐശ്വര്യ ലക്ഷ്മി, അനു സിതാര, നിമിഷ സജയൻ, സംയുക്ത മേനോൻ എന്നിവര്‍ ചേര്‍ന്നാണ് ഗാനം പുറത്തിറക്കിയത്. ഷൈല തോമസിന്റെ വരികള്‍ക്ക് ഗായത്രി സുരേഷാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബാല്യം, യൗവനം, മാതൃത്വം, വാര്‍ധക്യം എന്നിവയ്ക്ക് പുറമേ തുഷാരം എന്ന വിഷയത്തില്‍ ഒരു ഗസലും സീരീസിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Shyamavarna Roopini | Official Video Song HD | Thanneer Mathan Dinangal | Vineeth Sreenivasan
പുറത്തെത്തിയ ട്രെയ്‌ലറും പാട്ടുമൊക്കെ വഴി സമീപകാലത്ത് ഏറ്റവും വലിയ പ്രീ-റിലീസ് പബ്ലിസിറ്റി ലഭിച്ച സിനിമയാണ് 'തണ്ണീര്‍മത്തന്‍ ദിനങ്ങള്‍'. നവാഗതനായ ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തോമസ് മാത്യു, അനശ്വര രാജന്‍ എന്നീ 'കുട്ടി'ത്താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'രവി പദ്മനാഭന്‍' എന്ന സ്‌കൂള്‍ അധ്യാപകന്റെ വേഷത്തില്‍ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ എത്തുന്നു. നേരത്തേ പുറത്തെത്തിയ 'ജാതിക്കാതോട്ടം' എന്ന ഗാനത്തിന് 37 ലക്ഷത്തിലധികം കാഴ്ചകളാണ് യുട്യൂബില്‍ ഇതിനകം ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയൊരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ശ്യാമവര്‍ണ രൂപിണീ' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് പ്രദീപ് പള്ളുരുത്തിയാണ്.
ഗിരീഷ് എ ഡിയും ഡിനോയ് പൗലോസും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണും വിനോദ് ഇല്ലംപിള്ളിയും ചേര്‍ന്നാണ് ഛായാഗ്രഹണം. പ്ലാന്‍ ജെ സ്റ്റുഡിയോസ്, ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷെബിന്‍ ബെക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. 26ന് ചിത്രം തീയേറ്ററുകളിലെത്തും.
Margamkali | Baiju Character Teaser | Reloaded Antappan
കൈനിറയെ ചിത്രങ്ങളുമായി തകര്‍പ്പന്‍ തിരിച്ചുവരവിലാണ് ബൈജു. വികടകുമാരന്‍, പുത്തന്‍പണം, ആട് 2, ഡ്രാമ, മേരാ നാം ഷാജി, ലൂസിഫര്‍ എന്നിവയിലൊക്കെ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്ത ബൈജുവിന്റെ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം മാര്‍ഗംകളിയാണ്.
മാര്‍ഗംകളിയില്‍ റീലോഡഡ് ആന്റപ്പന്‍ എന്ന രസികന്‍ കുടിയന്‍ കഥാപാത്രത്തെയാണ് ബൈജു അവതരിപ്പിക്കുക. ബൈജുവിന്റെ കഥാപാത്രത്തിന്റെ ക്യാരക്ടര്‍ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ബോറടിക്കാതെ വെള്ളമടിക്കാന്‍ വെറൈറ്റി പരീക്ഷണങ്ങല്‍ നടത്തുന്ന മദ്യപാനി എന്നാണ് റീലോഡഡ് ആന്റപ്പന് വിശേഷണം.
തിരക്കഥാകൃത്തും നടനുമായ ബിബിന്‍ ജോര്‍ജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മാര്‍ഗംകളി. കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ‘മാര്‍ഗംകളി’യില്‍ നമിത പ്രമോദാണ് നായികയായി എത്തുന്നത്. ഈ കോമഡിപ്രണയ ചിത്രത്തില്‍ സിദ്ദിഖ്, ശാന്തി കൃഷ്ണ,ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.