Janamaithri Official Trailer | Friday Film House | John Manthrickal | Vijay Babu | Saiju Kurup
ജോണ്‍ മന്ത്രിക്കലിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ജനമൈത്രിയുടെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ജനമൈത്രി ഒരു മികച്ച കോമഡിചിത്രമായിരിക്കുമെന്ന് ഉറപ്പ് നല്‍കുന്ന ട്രെയിലറിനെ വളരെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തില്‍ ജനമൈത്രി പൊലീസായി രസിപ്പിക്കാനൊരുങ്ങുന്നത് നടന്‍ ഇന്ദ്രന്‍സും ബിഗ്‌ബോസ് താരം സാബുമോനും മറ്റുമാണ്.
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ് ചിത്രത്തിന്റേത്. എല്ലാവിഭാഗം ആളുകള്‍ക്കും ഒന്നിച്ചിരുന്ന് രണ്ട് മണിക്കൂര്‍ ആസ്വദിക്കാന്‍ പറ്റുന്ന ക്ലീന്‍ കോമഡി എന്റര്‍ടെയ്‌നരാണ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തരുന്ന ഉറപ്പ്. ആന്‍ മരിയ കലിപ്പിലാണ്, അലമാര, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍കടവ് എന്നീ ചിത്രങ്ങളുടെ തിരക്കഥയൊരുക്കിയ ജോണ്‍ മന്ത്രിക്കല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Aadai - Tamil Official Trailer | Amala Paul | Rathnakumar | Pradeep Kumar | V Studios
ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ പോസ്റ്ററും ടീസറും വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. അര്‍ദ്ധനഗ്നയായി അമല ടീസറില്‍ പ്രത്യക്ഷപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് ആണ്. വയലൻസ് രംഗങ്ങളുടെ അതിപ്രസരമാണ് എ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാരണമായത്.
Psycho Saiyaan Teaser (Hindi) Saaho |Prabhas,Shraddha Kapoor, Neil Nitin Mukesh | Tanishk B,Dhvani B
ബ്രഹമാണ്ഡ ചിത്രം ബാഹുബലിക്ക് ശേഷം ആരാധകരെ വിസ്‌മയിപ്പിക്കാന്‍ 'സാഹോ'യിലൂടെ കിടിലന്‍ ചുവടുകളുമായി പ്രഭാസ്. നേരത്തേ ആക്ഷന്‍ രംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള സാഹോയുടെ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. സുജീത് റെഡ്ഡിയാണ് സാഹോയുടെ സംവിധായകന്‍. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക.യുവി ക്രിയേഷന്‍സിന്‍റെ ബാനറില്‍ വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പലപ്പട്ടി, ബുഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ആക്ഷന്‍ ത്രില്ലറായ സാഹോയിലെ സ്‌റ്റണ്ട് രംഗങ്ങള്‍ക്കായി മാത്രം 37 കാറുകളാണ് തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. കെന്നി ബേറ്റ്സ് ആണ് ആക്ഷൻ രംഗങ്ങള്‍ കൊറിയോഗ്രാഫി ചെയ്‍തിരിക്കുന്നത്. ആക്ഷൻ രംഗങ്ങള്‍ക്ക് മാത്രം 90 കോടി രൂപയാണ് ബജറ്റ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ 'ബിഹൈന്‍ഡ് ദ സീന്‍' വീഡിയോ നേരത്തെ പുറത്തുവിട്ടിരുന്നു. ഓഗസ്റ്റ് 15-നാണ് 'സാഹോ' റിലീസ് ചെയ്യുന്നത്.
LUCA | Vanil Chandrika Song Video | Tovino Thomas, Nithin George, Neethu Bala | Sooraj S Kurup | HD
LUCA | Vanil Chandrika Song Video | Tovino Thomas, Nithin George, Neethu Bala | Sooraj S Kurup | HD