Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.9336 INR  1 EURO=105.552 INR
ukmalayalampathram.com
Wed 24th Dec 2025
 
Doosra- India’s Other Freedom Struggle | Official Trailer | Abhinay Deo | Ankur Vikal, Plabita
     
 
 
     
  Doosra- India’s Other Freedom Struggle | Official Trailer | Abhinay Deo | Ankur Vikal, Plabita  
 
 
ബാബുരാജ് സംവിധാനം ചെയ്യുന്ന ബ്ലാക് കോഫിയ
     
 
 
     
  Actor Baburaj  
 
 
Evidey Official Trailer | K K Rajeev | Bobby & Sanjay | Krishnan C | Holiday Movies
     
 
 
     
  കെ.കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രം 'എവിടെ' യുടെ ട്രെയ്‍ലര്‍ ഇറങ്ങി. മനോജ് കെ.ജയന്‍ അവതരിപ്പിക്കുന്ന സിംഫണി സക്കറിയ എന്ന കഥാപാത്രത്തിന്റെ തിരോധാനമാണ് ചിത്രത്തിന്റെ പ്രമേയം. ആകാംക്ഷ നിറഞ്ഞ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയാണ് ട്രെയ്‍ലര്‍ ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജാണ് സോഷ്യൽമീഡിയയിലൂടെ ട്രെയ്‍ലര്‍ പുറത്തുവിട്ടത്.


'ഉയരെ'യുടെ വൻ വിജയത്തിന് ശേഷം ബോബി - സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് 'എവിടെ'. ആശാ ശരത്, സുരാജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, സുനില്‍ സുഖദ, പ്രേം പ്രകാശ്, ഷെബിന്‍ ബെന്‍സണ്‍, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കൃഷ്ണന്‍ സി ആണ് തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിരിക്കുന്നത്. നൗഷാദ് ഷെരീഫാണ് ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. കെ. ജയകുമാറും ബി.കെ. ഹരിനാരായാണനുമാണ് ഗാനരചന.

ഹോളിഡേ മൂവീസിന്റെ ബാനറില്‍ ജൂബിലി പ്രൊഡക്ഷന്‍സ്, പ്രകാശ് മൂവി ടോണ്‍, മാരുതി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
 
 
 
Neermathalam Poothakaalam Official Teaser HD | New Malayalam Movie
     
 
 
     
  വർഷങ്ങൾ കഴിയുന്തോറും തിളക്കമേറുന്ന ചില കഥാപാത്രങ്ങളുണ്ട്. മലയാളസിനിമ കണ്ട അത്തരമൊരു കഥാപാത്രമായിരുന്നു ‘സ്ഫടിക’ത്തിലെ ആടുതോമ. സ്ഫടികം ജോർജിന് മുന്നിലൂടെ മുണ്ടും മടക്കിക്കുത്തി റെയ്ബാൻ ഗ്ലാസുംവച്ച് പൊലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങുന്ന ആടുതോമയുടെ രംഗം ഓർക്കുമ്പോൾ ഇപ്പോഴും കോരിതരിക്കും. ആ രം​ഗം ഒരു പെൺകുട്ടി അനുകരിച്ചാലോ?. നവാഗതനായ എആര്‍ അമല്‍ കണ്ണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീര്‍മാതളം പൂത്തകാലം’ എന്ന സിനിമയുടെ ടീസറിൽ ആ 'ലേഡി ആടുതോമ'യെ കാണാം.

സ്ഫടികം സിനിമയിൽ പൊലീസുകാരനായ സ്ഫടികം ജോർജിന് മുന്നിലൂടെ ആടുത്തോമയായി മോഹൻലാൽ മുണ്ടും പറിച്ച് ഇറങ്ങിപ്പോകുന്ന അതേ​രം​ഗം അനുകരിക്കുകയാണ് നീര്‍മാതളം പൂത്തകാലത്തിലെ നായിക പ്രീതി ജിനോ. നീര്‍മാതളം പൂത്തകാലത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റംകുറിക്കുന്ന പ്രീതി ​മികച്ച പെർഫോമൻസാണ് ടീസറിൽ കാഴ്ച്ചവച്ചതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലെ പല കാലഘട്ടത്തിലുള്ള പ്രണയങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ഒരു കൂട്ടം വിദ്യാർഥികളാണ് ചിത്രത്തിന് പിന്നിൽ. അനസ് നസീര്‍ഖാനാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒബ്‌സ്‌ക്യൂറ മാജിക് മൂവീസിന്റെ ബാനറില്‍ സെബാസ്റ്റ്യന്‍ സ്റ്റീഫനും സ്റ്റെഫാനി സെബാസ്റ്റ്യനും ചേര്‍ന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.
 
 
 
[78][79][80][81][82]




 
Close Window