ശ്യാം പുഷ്‌കരന്റെ രചനയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് വലിയ വിജയമാണ് തീയേറ്ററുകളില്‍ കരസ്ഥമാക്കിയത്. ചിത്രത്തെ പ്രശംസിച്ച് പ്രമുഖരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. സൗബിന്‍ ഷാഹിര്‍, ഷെയ്ന്‍ നിഗം, ഫഹദ് ഫാസില്‍, അന്ന ബെന്‍, റിയ സൈറ തുടങ്ങിവരുടെ ഗംഭീര പ്രകടനവും ചിത്രത്തിന്റെ വിജയത്തിന് മാറ്റ് കൂട്ടി. ഇപ്പോഴിതാ വിജയകരമായി ചിത്രം നൂറു ദിനം പിന്നിട്ടിരിക്കുകയാണ്. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് 100 ദിവസം പിന്നിട്ടത്.
ചിത്രത്തിന്റെ നൂറാം ദിനത്തിന്റെ ആഘോഷ പരിപാടികള്‍ കഴിഞ്ഞ ദിവസം നടന്നു. വിജയശില്‍പികള്‍ക്കായി പങ്കായത്തിന്റെ ആകൃതിയില്‍ രൂപകല്‍പ്പന ചെയ്ത മൊമന്റോയാണ് സമ്മാനിച്ചത്. ഫഹദിന് മൊമന്റോ സമ്മാനിച്ചത് ഭാര്യയും സിനിമയുടെ നിര്‍മ്മാതാവിലൊരാളും നടിയുമായ നസ്രിയയായിരുന്നു. മൊമന്റോ കൊണ്ട് ഓങ്ങിയാണ് ഫഹദിനെ നസ്രിയ സമീപച്ചത്. ചെറിയ ചിരിയോടെ അതിനെ നേരിട്ട ഫഹദിന് നസ്രിയ പുഞ്ചിരിയോടെ തന്നെ മൊമന്റോ കൈമാറി.
Khamoshi - Official Trailer | Prabhu Deva, Tamannaah Bhatia, Bhumika Chawla & Sanjay Suri
പ്രഭുദേവ, തമന്ന എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ചക്രി തലോത്തി സംവിധാനം ചെയ്യുന്ന ഹൊറര്‍ ഖാമോഷിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു സൈക്കോ കഥാപാത്രമായി പ്രഭുദേവ വേഷമിടുമ്പോള്‍ ബധിരയും ഊമയുമായ പെണ്‍കുട്ടിയായാണ് തമന്ന അഭിനയിക്കുന്നത്.
ഭൂമിക ചൗള, മുര്‍ളി ശര്‍മ, സഞ്ജയ് സൂരി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രഭാസ് ചിത്രത്തില്‍ അതിഥിവേഷത്തില്‍ അഭിനയിക്കുന്നുണ്ട്. സമീറും ടണ്ഡനും സത്യാ മാണിക് അഫ്‌സര്‍ എന്നിവരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
പൂജാ ഫിലിംസിന്റെ ബാനറില്‍ വാശു ബഗ്‌നാനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മെയ് 31 ന് പ്രദര്‍ശനത്തിനെത്തും.
Mathrujam Malayalam Short Film |
ലഹരിമരുന്ന് പുതിയകാലത്തെ യുവത്വങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ പൂർണരൂപം ആണ് മാതൃജം എന്ന ഹ്രസ്വചിത്രം. ഒരു കുടുബം മുഴുവന്‍, ലഹരി മരുന്നിലൂടെ എങ്ങനെ നശിക്കുന്നു എന്നുള്ളതിന്റെ ഉദാഹരണമാണ് ഈ ഷോർട്ട് ഫിലിം. സീമ ജി. നായർ, സന്തോഷ് കീഴാറ്റൂർ എന്നിവരാണ് അഭിനേതാക്കൾ.
യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍
ചൈനീസ് വ്‌ളോഗറായ യുവതി ലൈവായി ജീവനുള്ള നീരാളിയെ തിന്നാന്‍ ശ്രമിക്കുന്നതാണ് വീഡിയോ.
ആദ്യമൊക്കെ യുവതി അല്‍പം ആത്മവിശ്വാസത്തില്‍ നില്‍ക്കുന്നുണ്ടെങ്കിലും സെക്കന്‍ഡുകള്‍ കൊണ്ട് സീന്‍ ആകെ മാറിമറിഞ്ഞു. നീരാളി യുവതിയുടെ മൂക്കിലും ചുണ്ടിലും കവളിലുമെല്ലാം ഇറുക്കാന്‍ തുടങ്ങി. അതിനെ വിടുവിക്കാന്‍ നടത്തുന്ന ആദ്യശ്രമങ്ങളെല്ലാം വിഫലമായി. അത്രയും ശക്തിയോടെയായിരുന്നു നീരാളി യുവതിയുടെ മുഖത്ത് ഇറുക്കിപ്പിടിച്ചിരുന്നത്.
അല്‍പസമയത്തിനകം യുവതി വേദന സഹിക്കാനാവാതെ കരഞ്ഞുതുടങ്ങി. സര്‍വശക്തിയുമെടുത്തി ആഞ്ഞുവലിച്ച് ഒടുവില്‍ അവരതിനെ മുഖത്തുനിന്ന് പറിച്ചെടുത്തു. മുഖത്ത് അവിടവിടെയായി മുറിഞ്ഞ് ചോര പൊടിയുന്നതും വീഡിയോയില്‍ കാണാം. പുറത്തുവന്ന് ഒരുദിവസത്തിനുള്ളില്‍ തന്നെ ഇരുപത് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്, നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തു.