Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ജ്യോതിഷം
  Add your Comment comment
ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 4 വരെ നിങ്ങള്‍ക്കെങ്ങനെ?
reporter
മേടരാശി (അശ്വതി, ഭരണി,കാര്‍ത്തിക 1/4)

ഏതു കാര്യവും വിമര്‍ശന ബുദ്ധിയാല്‍ വീക്ഷിക്കും. ഗൃഹസുഖക്കുറവും പരിഭ്രമവും ഉണ്ടാകും. പിണക്കം തോന്നുന്നവരോട് ക്രൂരമായി സംസാരിക്കും. വേണ്ടാത്ത കേസുകളില്‍ ചെന്നുപെടാന്‍ സാധ്യതയുണ്ട്. വര്‍ക്ക്‌ഷോപ്പ് പണിക്കാര്‍ വളരെയധികം ശ്രദ്ധിക്കുക. ബന്ധു ക്കളുമായി ഒത്തുപോകാന്‍ ശ്രമിക്കുക. മനസിന് സന്തോഷം ലഭിക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതം സംതൃപ്തികരമായിരിക്കും. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ അനുഭവപ്പെടും. സാഹസിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. മേലുദ്ദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും.

ഇടവരാശി (കാര്‍ത്തിക 3/4, രോഹിണി, മകയീരം 1/2)

ധാരാളം യാത്രകള്‍ ആവശ്യമായി വരും ആഡംര വസ്തുക്കള്‍ക്കായി പണം ചിലവഴിക്കും.കലാകായികരംഗങ്ങളിലും, മാധ്യമ രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരങ്ങള്‍ ലഭിക്കും. പങ്കാളിയുമായി അഭിപ്രായവതാസം ഉണ്ടാവുകയോ ധനനഷ്ടത്തിനോ സാധ്യതയുണ്ട്. ബന്ധുക്കളു മായുണ്ടാകുന്ന അഭിപ്രായവത്യാസം മന:സംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. പലവിധത്തില്‍ ധനാഗമം ഉണ്ടാകുമെങ്കിലും അധികരിച്ച വ്യയം മൂലം ബാക്കി ഉണ്ടാവുകയില്ല. വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. സഹോദര സ്ഥാനീയര്‍ക്ക് രോഗാരിഷ്ടതകള്‍ ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു തടസ്സം ഉണ്ടാകും. രാഷ്ട്രീയപ്രവര്‍ത്തവര്‍ക്ക് നിസ്സാരകാര്യ ങ്ങളാല്‍ നിലവിലുള്ള സ്ഥാനനഷ്ടം ഉണ്ടാകും.

മിഥുനരാശി (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

നാല്‍ക്കാലികളില്‍ നിന്നു ധനനഷ്ടം ഉണ്ടാകും. സാഹിത്യകാര ന്മാര്‍ക്കു പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ തടസ്സം നേരിടും . യാത്രാവേള യില്‍ ചെറിയതോതില്‍ വാഹനാപകടം ഉണ്ടാകും. ലഹരിപദാര്‍ത്ഥ ങ്ങളോട് അമിതാവേശം ഉണ്ടാകും. അന്യരുടെ വാക്കുകള്‍ ശ്രവിച്ച് അബന്ധത്തില്‍ ചാടും. യുവതീയുവാക്കള്‍ക്ക് സന്തോഷത്തിന് വകയുണ്ട്. ഇഴജന്തുക്കളില്‍ നിന്നും ഉപദ്രവം ഉണ്ടാകും. ശത്രുക്കളില്‍ നിന്ന് എതിര്‍പ്പുണ്ടെങ്കിലും അവര്‍ വിജയിക്കില്ല. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. ഏറ്റവും ക്ഷമയോടു കൂടി ജീവിക്കേണ്ട സമയമാണ് പെണ്‍കുട്ടികള്‍ പുഷ്പിണിയാകും.

കര്‍ക്കിടകരാശി (പുണര്‍തം 1/4, പൂയം, ആയില്യം)

ശത്രുക്കള്‍ വൃഥാ അപവാദങ്ങള്‍ പറഞ്ഞുപരത്തും. സ്വജനങ്ങള്‍ സൗഹൃദം പുലര്‍ത്തും. ശമ്പളക്കുടിശ്ശിക ലഭിക്കും. ഐ.റ്റി.ഐ മേഖലയിലുള്ളവര്‍ക്ക് തൊഴില്‍ സാധ്യതയുണ്ട്. അചഞ്ചലമായ മനസ്ഥിതി ഉണ്ടാകും. . നിലവിലുള്ള ജോലിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാകും. സുഹൃത്തുക്കളുമായി വിനോദയാത്രയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും . മറ്റുള്ളവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. എല്ലാകാര്യങ്ങള്‍ക്കും തടസം നേരിടും .സഹോദരാദി സുഖക്കുറവു ഉണ്ടാകും. ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. സന്താനങ്ങള്‍ മുഖേന മനസമാധാനം കുറയും . അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും.

ചിങ്ങരാശി ( മകം , പൂരം , ഉത്രം 1/4 )

ഗൃഹനിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പണി കൃതസമയത്തുതന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. രക്ത സമ്മര്‍ദ്ദം പ്രമേഹം എന്നീ രോഗമുള്ളവര്‍ മരുന്നുകള്‍ കൃതമായി കഴിക്കണം. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. ജോലിയില്‍ പ്രമോഷന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തടസ്സം കാണുന്നു. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും . ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷി ക്കും .ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും . വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും പണം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അധികചിലവുകള്‍ മുഖേന കടം വാങ്ങേണ്ട അവസ്ഥ ഉണ്ടാകും

കന്നിരാശി (ഉത്രം 3/4 , അത്തം , ചിത്തിര 1/2 )

ദമ്പതികള്‍ തമ്മില്‍ അഭിപ്രായവതാസം ഉണ്ടാകും. മുന്‍കോപം നിയന്തിക്കുക . ഡെപൂഷേന്‍ മുഖേന ഉന്നതാധികാരപ്രാപ്തി ലഭമാകും. പുതിയ സംരഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. താനറിയാത്ത കാര്യത്തില്‍ അപവാദം കേള്‍ക്കേണ്ടി വരും. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും . വിസിറ്റിംഗ് വിസയില്‍ വിദേശത്തു പോയവര്‍ക്ക് സ്ഥിരമായ ഒരു ജോലി ലഭിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗവേഷണവിദാര്‍ത്ഥികള്‍ക്ക് അനുകൂലസമയം പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മനസ്സിലാഗ്രഹിക്കുന്ന കാര്യങ്ങള്‍ പ്രാവര്‍ത്തികമാകും. മാനസിക പ്രയാസങ്ങള്‍ക്ക് ആശ്വാസം കണ്ടെത്തും .

തുലാരാശി (ചിത്തിര 1/2, ചോതി, വിശാഖം )

വേണ്ടപ്പെട്ടവരില്‍ നിന്നും മന:സന്തോഷം ലഭിക്കും. സൈനിക വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത സ്ഥലമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും. സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. മാതാവുമായോ മാതൃസ്ഥാനീയരുമായോ അഭിപ്രായ വ്യത്യാസം ഉണ്ടാകും ദൂരയാത്രകള്‍ മുഖേന അധിക ചിലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും. ഗൃഹാന്തരീക്ഷം അസംതൃപ്തമായിരിക്കും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ മുഖേന മനസമാധാനം കുറയും . പെട്ടന്നെു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. സഹപ്രവര്‍ത്തകരില്‍ നിന്നും മന:ക്ലേശത്തിനു സാധ്യത. ആത്മധൈര്യം കുറയും.

വൃശ്ചികരാശി (വിശാഖം 1/4, അനിഴം, കേട്ട)

ദാമ്പത്യസുഖവും മന:സന്തോഷവും കൈവരും . പുതിയ സുഹൃദ്ബന്ധങ്ങള്‍ ഉടലെടുക്കും. ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. രക്തസമ്മര്‍ദ്ദം പ്രമേഹം എന്നീ രോഗമുള്ളവര്‍ മരുന്നുകള്‍ കൃതമായി കഴിക്കണം. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ആഡംബര വസ്തുക്കളില്‍ ഭ്രമം വര്‍ദ്ധിക്കും. ഉദ്ധ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉത്തരവ് ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളാകാന്‍ ശ്രമിക്കും. പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും . സാഹസിക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാതിരിക്കുക നല്ലതുപോലെ ചിന്തിച്ചുമാത്രമേ ഏതു കാരവും ചെയ്യാവൂ. ഇന്‍ഷ്വറന്‍സ് മേഖലയുമായി ബന്ധപ്പെടേണ്ടതായി വരും.


ധനുരാശി (മൂലം, പൂരാടം, ഉത്രാടം 1/4)

ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നതവിജയം കരസ്ഥമാക്കും. ദാമ്പത്യസുഖവും മന:സന്തോഷവും കൈവരും . ഗാര്‍ഹിക കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതായി വരും. അകാരണമായ കലഹങ്ങള്‍ പലപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. താല്‍ക്കാലികമായി ലഭിച്ച ജോലി സ്ഥിര പ്പെടാനുള്ള ഉത്തരവ് ലഭിക്കും . കടം കൊടുത്ത പണം തിരികെ കിട്ടാനുള്ള ശ്രമം വിജയിക്കും .ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. പുതിയ പ്രണയബന്ധത്തില്‍ മനസ്സ് വാപൃതമാകും . പലവിധത്തിലുള്ള ചിന്തകള്‍ മനസ്സിനെ അലട്ടും . ആരോഗ്യപരമായി ദോഷകാലമാകുന്നു . ഗൃഹനിര്‍മ്മാണത്തിന് വേണ്ടി ലോണിന് അപേക്ഷിച്ചിരിക്കുന്നവര്‍ക്ക് ലോണ്‍ ലഭിക്കും. പലവിധത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

മകരരാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)

അപകീര്‍ത്തിക്ക് സാധ്യതയുള്ളതിനാല്‍ എല്ലാകാര്യങ്ങളിലും ശ്രദ്ധ ആവശ്യമാണ്. പലവിധ വിഷമതകള്‍ കാരണം നിദ്രാഭംഗം അനുഭവപ്പെടും. വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് ആഗ്രഹസാഫല്യം ഉണ്ടാകും. തര്‍ക്ക വിഷയങ്ങളില്‍ നിന്നും അകന്നു നില്‍ക്കാന്‍ ശ്രമിക്കുക. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. സംസാരം പരുക്ക മാവാതി രിക്കാന്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കള്‍ മുഖാന്തിരം മനോദുരിതങ്ങള്‍ വര്‍ദ്ധിക്കും . കര്‍മ്മ രംഗത്ത് പലവിധത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യേണ്ടിവരും. ഭാര്യയുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പലതും സാമ്പത്തിക പ്രതിസന്ധികള്‍ കാരണം നിര്‍ത്തിവയ്‌ക്കേണ്ടി വരും

കുംഭരാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

വൈദ്യുതിയുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ അപകടസാധ്യത ഉള്ളതിനാല്‍ ശ്രദ്ധിക്കുക . ഉന്നതവക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. യശസ്സു വര്‍ദ്ധിക്കും. ദാമ്പത്യ ജീവിതം സന്തോഷ പ്രദമായിരിക്കും. ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്ക് ശമനമുണ്ടാകും. പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും . പ്രേമവിവാഹത്തിന് വീട്ടുകാരില്‍ നിന്ന് അനുകൂല മറുപടി ലഭിക്കും . വിശേഷ വസ്ത്രാഭരണാദികള്‍ ലഭ്യമാകും . മുടങ്ങി കിടന്നിരുന്ന പല കാര്യങ്ങളും ഏറ്റെടുത്തു പ്രാവര്‍ത്തികമാക്കും . ഭൂമിയോ വീടോ വാങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് അഡ്വാന്‍സ് തുക നല്‍കാന്‍ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചിലവഴിക്കും.


മീനരാശി (പൂരുരുട്ടാതി 14, ഉത്രട്ടാതി, രേവതി )

അദ്ധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കില്ല. ബന്ധുമിത്രാദികളെ കണ്ടുമുട്ടും . സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തി ക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്‌സരങ്ങള്‍ നേരിടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ പ്രതീക്ഷിച്ച വിജയം ലഭിക്കുകയില്ല. ശത്രുക്കള്‍ വര്‍ദ്ധിക്കുകയും പരിവര്‍ത്തനങ്ങള്‍ക്ക് വിധേയരാവു കയും ചെയ്യും. സ്ത്രീകള്‍ മുഖേന ധനനഷ്ടവും മാനഹാനിയും സംഭവിക്കാതി രിക്കാന്‍ ശ്രദ്ധിക്കണം യാത്രാവേളകളില്‍ വിലപ്പെട്ട രേഖകളോ ആഭരണങ്ങളോ നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം. പല വാഗ്ദാനങ്ങളും നിറവേറ്റാന്‍ കഠിനമായി പരിശ്രമിക്കും. അവിവിവാഹിതരുടെ വിവാഹകാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ വരും . പുതിയ സുഹൃദ്ബന്ധങ്ങള്‍ മുഖേന അപവാദങ്ങള്‍ കേള്‍ക്കാനിടയുണ്ട്.
 
Other News in this category

 
 




 
Close Window