Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ജ്യോതിഷം
  Add your Comment comment
മാസഫലം (നവംബര്‍ 1 മുതല്‍ 30 വരെ)
ഡോ.പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടക്കൂര്‍: അശ്വതി, ഭരണി, കാര്‍ത്തിക 1/4 ഭാഗം
സ്ഥല മാറ്റമോ സ്ഥാന മാറ്റമോ തൊഴിലില്‍ നിന്നും വിട്ട് നില്‌ക്കേണ്ട
അവസ്ഥയോ വരാം. വിവാഹാദികളോ നിശ്ചയമോ അവ സംബന്ധിച്ചുളള
കാര്യാദികളോ വന്നു കൂടും. സുഖ സൗഭാഗ്യാദികള്‍ക്ക് വേണ്ടിയുളള പരിശ്രമം
കുറെയൊക്കെ വിജയിക്കും. ഒടിവോ, ചതവോ, മുറിവോ, പൊളളലോ, ശസ്ത്ര
ക്രീയ സാധ്യതയോ കാണുന്നുണ്ട്. ഉന്നത സ്ഥാനമാനങ്ങള്‍ മാസാവസാനം തേടിയെത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം. നവംബര്‍ 2,3,4 തീയതികള്‍
വളരെ നന്നായിരിക്കും.ശനിദേവന് ശനി്‌യാഴ്ച യഥാശക്തി വഴിപാടുകള്‍ നടത്തുക.

ഇടവക്കൂര്‍: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം

മുടങ്ങിക്കിടന്ന കാര്യങ്ങള്‍പുനര്‍ജീവീക്കും. സന്താനങ്ങളെ കൊണ്ട് ഉണ്ടായിരിന്ന മനപ്രയാസം മാറിത്തുടങ്ങും. നാനാവഴികളില്‍ സംതൃപ്തി വന്നുചേരും. സര്‍വിസിലുളളവര്‍ക്കൂ ട്രാന്‍സ്ഫറോ ശിക്ഷണ നടപടികളോ ഉണ്ടാകും. മാസാവസാനത്തോടെ ഭൂമിയോ, കെട്ടിടമോ ,വാഹനമോ അധീനതയില്‍ വരികയോ അവയ്ക്കു വേണ്ടി ധനച്ചിലവോ വന്നു കൂടും. നവംബര്‍ 6,7,8 സന്തോഷ ദിവസങ്ങള്‍ . നവംബര്‍ 4, 5 , 6, തീയതികള്‍ കാര്യാദികള്‍ ലാഭ
ത്തില്‍, ധന ഐശ്വര്യാദികള്‍ വന്നുചേരും. വ്യാഴ്യാഴ്ച ദിവസം മതാചാര പ്രാര്‍ത്ഥനകളോ വഴിപാടുകളോ നടത്തുക.

മിഥുനക്കൂര്‍: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

പ്രയോജനമുളള സുഹൃത്തുക്കളെ ലഭിക്കൂം. ഉദ്യോഗാര്‍ത്ഥികള്‍ക്കു അനുകൂല കാലം. സര്‍വിസിലുളളവര്‍ക്കൂ പ്രമോഷനോ, തത്തുല്ല്യമായ പരിഷ്‌കാരമോ കാണുന്നു. ബിസ്സിനസ്സുകാര്‍ക്ക് നേരിയ ആദായ വര്‍ദ്ധനവ് നിയമക്കുരുക്കുകള്‍ അഴിയും. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. കാര്യാദികളില്‍ വേഗതയും പുരോഗതിയും വന്നുചേരും. ഉന്നത ജന സഹകരണം കിട്ടും. മാസാവസാനത്തോടെ ശത്രുക്കള്‍, അസൂയാലുക്കള്‍ കളളന്‍മാര്‍ എന്നിവരാല്‍ ശല്ല്യം ഉണ്ടാകും. നവംബര്‍ 2,3,4 തീയതികള്‍ ഈശ്വരാധീനം, ധനം, സന്തോഷം നഷ്ടപ്പെടും.അബദ്ധം, അമളി സംഭവിക്കാം.

കര്‍ക്കിടകക്കൂര്‍: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

പുത്രന്‍,പുത്രി, ഭാര്യ, സ്വര്‍ണ്ണം, ധനം, തൊഴില്‍,എന്നിവയില്‍ പൊതുവേ അസംതൃപ്ത മാസം. സ്ഥാന ഭ്രംശം തൊഴിലില്‍ ഉണ്ടാകും. തസ്‌കര ശല്ല്യവും പ്രതീക്ഷിക്കാം. എന്നാല്‍ അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വരും. യാത്രയില്‍ അപകട സാധ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്കാലികാടിസ്ഥാനത്തില്‍ ജോലി സാധ്യത. മക്കളാല്‍ വിവിധ പ്രശ്‌നങ്ങള്‍, ബന്ധുജനങ്ങള്‍, സ്വന്ത ജനങ്ങള്‍ ശത്രുതയില്‍ . നവംബര്‍ 6, 7, 8,
വളരെ സൂക്ഷിക്കണം. നവംബര്‍ 1,2,. തീയതികള്‍ രക്ഷാ കവാടം തുറക്കും. നാനാ വഴിയില്‍ സഹായം. വ്യാഴ്യാഴ്ച മതപരമായി വഴിപാടുകളോ പ്രാര്‍ത്ഥനകളോ നടത്തുക.
ചിങ്ങക്കൂര്‍: മകം, പൂരം, ഉത്രം മ്പ ഭാഗം

7 1/2 ശനിക്കാലം നവംബര്‍ 15 ഓടെ തീരുന്നു. വളരെക്കാലമായി ഉണ്ടായിരിന്ന
കഷ്ടതകള്‍ സൂര്യരശ്മിയാല്‍ മഞ്ഞ് ഉരുകും പോലെ മാറിപ്പോകുന്നതാണ്. ദമ്പതികള്‍ ഒന്നിക്കും. കുടുംബത്തില്‍ ശാന്തി, ,സമാധാനം, രക്ഷാമാര്‍ഗ്ഗം തെളിയും. ഗൃഹം, വസ്തു, വാഹനാദികള്‍ കരസ്ഥമാകും. സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍ സാധ്യതകള്‍. നവംബര്‍ 6, 7, തീയതികള്‍
നഷ്ടങ്ങള്‍ നേരിടാം. ശനി പ്രീതി വരുത്തുക.

കന്നിക്കൂര്‍: ഉത്രം 3/4 അത്തം, ചിത്തിര 30 നാഴിക


ആരോഗ്യം മോശം, രോഗാദികള്‍ പിടിപ്പെടാം. തൊഴില്‍ മേഖലയില്‍
സതംഭനമോ, സ്ഥാന ചലനമോ, ഉണ്ടാകും. ഭര്‍തൃ പുത്രാദികളാല്‍ സ്ത്രീകള്‍ക്കു ക്ലേശം.അധികാരികള്‍ കൈമലര്‍ത്തും. കൊടുക്കല്‍ വാങ്ങലുകളില്‍ കഷ്ട നഷ്ടങ്ങള്‍ കുടുംബപരമമായും, സമാധാനക്കുറവുകള്‍. വാഹനം ശ്രദ്ധിച്ചു കൈകാര്യം ചെയ്യണം. ഡോക്യുമെന്റുകള്‍ നഷ്ടപ്പെടാം. നവംബര്‍ 6,7, തീയതികള്‍ രക്ഷാ കവാടം തുറക്കും . ശനി പ്രീതി വരുത്തുക.

തുലാക്കൂര്‍: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു
കാര്യസിദ്ധി. ഗൃഹ, വസ്തു, വാഹനാദികള്‍ കരസ്ഥമാകും. ദൂരദേശ വാര്‍ത്തകള്‍ കേട്ട് സന്തോഷിക്കും. നവംബര്‍ 1, 2 തീയതികള്‍ ഭാഗ്യകരം. ശനി പ്രീതി വരുത്തുക.

വൃശ്ചികക്കൂര്‍: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

സാമ്പത്തിക ഭയം അലട്ടും. കഠിന പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും. തൊഴില്‍ മേഖലയില്‍ ശത്രുക്കള്‍, തടസ്സക്കാര്‍ വിഷമിപ്പിക്കും. അധികാരികള്‍ വിരോധം നടിക്കും. കുടുംബപരമായി വലിയ കുഴപ്പമില്ല. രോഗാദികള്‍ പിടിപ്പെടാം. നവംബര്‍ 3, 4 തീയതികളില്‍ അപ്രതീക്ഷിത സാമ്പത്തികം ,പദവി, കാര്യങ്ങള്‍ ലാഭത്തില്‍. വ്യാഴ പ്രീതി വരുത്തുക.

ധനുക്കൂര്‍: മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ 15നാഴിക:

സമയം ഗുണകരമാകുവാന്‍ പോകുന്നു. ഉദ്യോഗത്തില്‍ അനുകൂല മാറ്റം. ബാധ്യതകള്‍ പരിഹരിക്കുവാനുളള ലക്ഷണം കണ്ടുതുടങ്ങും. പുതിയ ഉദ്യോഗ ശ്രമം വിജയിക്കും. ദീര്‍ഘകാലമായി ഉണ്ടായിരിന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കും കാലം ഗുണകരം. അധികാരികള്‍ അനുമോദിക്കും. കേസ് വഴക്കുകള്‍ ഒത്തുതീര്‍പ്പാകും. നവംബര്‍ 4,5, 6, സന്തോഷ ദിനങ്ങള്‍ . ശനി പ്രീതി വരുത്തുക.

മകരക്കൂര്‍ : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

സാമ്പത്തിക നില തൃപ്തികരം. . ഗൃഹം, വസ്തു, വാഹനം, സ്ഥാപനം
സംബന്ധിച്ച പരിശ്രമം വിജയിക്കും. സര്‍വിസിലുളളവര്‍ക്കൂ ട്രാന്‍സ്ഫര്‍ ദൂരത്തേക്ക്. കുടുംബ പശ്ചാത്തലം ക്രമപ്പെടുത്താന്‍ നിയമ വഴിതേടും. യാത്രകള്‍ ധാരാളം. നവംബര്‍ 1, 2, തീയതികള്‍ ചിലവ് കൂടൂമെങ്കിലും ആഴ്ചയവസാനം ധനവരവ് ഉദ്ദിഷ്ടകാരൃസിദ്ധി ഉന്നതജനസഹകരണം. ആത്മമിത്രങ്ങളുടെ വേര്‍പാട് വിഷമിപ്പിക്കും. വ്യാഴ പ്രീതി വരുത്തുക.

കുംഭക്കൂര്‍: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം


മാതാവ്, പിതാവ്, സഹോദരങ്ങള്‍, മക്കള്‍ ഇവരാല്‍ മന ക്ലേശം, അധികാരികള്‍ വിരോധിക്കും. സ്‌നേഹിച്ചിരുന്നവര്‍ അകലും. ദുഷ്‌പേര് മനസ്സറിയാതെ വന്നുചേരും. നവംബര്‍ 2,3,4 തീയതികളില്‍ രക്ഷാ കവാടം തുറക്കും. ദുഷ്‌പേര്
ശത്രുക്കള്‍ മാറും. പുതിയ ഉദ്യമങ്ങള്‍, വിവാഹം, തൊഴില്‍ രംഗം എന്നിവയില്‍ സത്വര നടപടികള്‍ ധനം കൈയ്യില്‍ നില്‍ക്കില്ല. എപ്പോഴും ഒരു ഭയം അലട്ടും.
വ്യാഴ ശനി പ്രീതി വരുത്തുക.





മീനക്കൂര്‍: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി:

സംഘര്‍ഷാവസ്ഥകള്‍, ഉണ്ടാകും. ദാമ്പത്യപരമായി സമയം ഗുണകരമല്ല. തൊഴില്‍ മേഖലയില്‍ പുതിയ വഴിത്തിരിവ് ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക ലാഭവും ചിലവുകളും വന്നുകൂടും. മാതാവിനു സമയം നന്നല്ല.
നവംബര്‍ 2, 3 4, തീയതികള്‍ ധനവരവ്, സന്തോഷം, തൊഴില്‍ പുരോഗതി ഉല്ലാസ യാത്ര അധികാരികള്‍ അനുമോദിക്കും, മിത്രങ്ങള്‍ ഒത്തുചേരും. രോഗാദികള്‍ക്കു ശമനം രാഷ്ട്രീയ സാമൂഹിക പിന്‍ബലം. ശനി പ്രീതി വരുത്തുക.

ശുഭം
Show Users Comments >>
 
Other News in this category

 
 




 
Close Window