Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ജ്യോതിഷം
  Add your Comment comment
നവംബര്‍ 7മുതല്‍ 14 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 1/4 ഭാഗം
ആഴ്ച പൊതുവേ മോശം. ചിലവ് അധികരിക്കും. മാര്‍ഗ്ഗതടസ്സങ്ങള്‍ ഉണ്ടാകും.
കടുത്തഭാഷ പ്രയോഗിക്കേണ്ടിവരും. സന്താനങ്ങളെ കൊണ്ട് മനപ്രയാസം,
ദാമ്പത്യപരമായി മെച്ചമല്ല. ആരോഗ്യം മോശം. എന്നാല്‍ നവംബര്‍ 13,14 തീയതികള്‍ ദുരിതമോചനം. നാനാ വഴികളില്‍ സഹായം. ധനപരമായും
കുടുംബപരമായും, ആഴ്ച ഒടുവില്‍ നന്ന്. കമിതാക്കള്‍ പിരിയേണ്ടിവരും.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം

തൊഴിലിനു വേണ്ടി ധനനഷ്ടം വരുത്തും. ബിസ്സിനസ്സുകാര്‍ക്ക് പറയത്തക്ക ഗുണം കിട്ടില്ല. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. ഭൂമി പ്‌രമായി ഇടപാടുകളില്‍
ലാഭം. സാക്ഷിനിന്ന പേരില്‍ ദുരിതം. ഉദ്യോഗാര്‍ത്ഥികള്‍ക്കു
താല്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം. സന്താന ക്ലേശം മാറിക്കിട്ടും.
പല ശുഭകാര്യങ്ങളും അവസാന നിമിഷം കുഴപ്പങ്ങള്‍ സൃഷ്ടിക്കും. നവംബര്‍ 7, 8 തീയതികള്‍ സന്തോഷ ദിവസങ്ങള്‍ രക്ഷാമാര്‍ഗ്ഗം തെളിയും. ധനവരവ് , സഹായികള്‍ ഉണ്ടാകും.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
ഉദ്യോഗാര്‍ത്ഥികള്‍ക്കു അനുകൂല കാലം. സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍
സാധ്യതകള്‍. പുതിയ വ്യവസായം തുടങ്ങുവാന്‍ യോഗം. ഏത് വിഷയവും ധൈര്യമായി നേരിടും. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. ചിട്ടി ഭാഗ്യക്കൂറികള്‍ പരീക്ഷിക്കാം. ശത്രുക്കള്‍ കീഴ്‌പ്പെടും, തടസ്സങ്ങള്‍ ഒഴിയൂം.
നവംബര്‍ 9, 10 തീയതികള്‍ സന്തോഷ വാര്‍ത്ത ധനം, നാനാ വഴികളില്‍ സഹായം ഉണ്ടാകും.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
ധനപരമായി മെച്ചപ്പെടുമെങ്കിലും, ചിലവ് ധാരാളം വന്നു കൂടും.റിയല്‍ എസ്റ്റേറ്റ്
കാര്‍ക്ക് വാരം നന്നാകും. മദ്ധ്യസ്ഥത അപകടം വരുത്തിവയ്ക്കും. കലാകാരന്‍മാര്‍ക്ക് ആഴ്ച നന്ന്. വിശ്വസ്തരില്‍ നിന്ന് വഞ്ചനയുണ്ടാകും.
ദാമ്പത്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. മാതാവിന് കാലം മോശം. നവംബര്‍ 12, 13, 14 തീയതികള്‍ രക്ഷാ കവാടം തുറക്കും. മനഃശാന്തി, ധനാദികള്‍ , സന്തോഷ വാര്‍ത്തകള്‍, ഐശ്വര്യം ഉണ്ടാകും.

ചിങ്ങ രാശി: മകം, പൂരം, ഉത്രം മ്പ ഭാഗം
ഉദര രോഗം പിടിപ്പെടാം. വാഹനാപകടം കാണുന്നു. ബന്ധുക്കളുമായി നീരസം.
സമ്പാദ്യാദികളില്‍ ഇളക്കം. വിദേശ യാത്രയ്ക്ക് വിഘ്‌നം. അപമാനം ഉണ്ടാകും.
ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ല കാലം. സര്‍വിസിലുളളവര്‍ക്കൂ പുതിയ തൊഴില്‍ അവസരം. പ്രമോഷന്‍, ഗൃഹത്തില്‍ നിന്ന് അകന്നു കഴിയേണ്ടതായ തീരുമാനം. വിലപിടിപ്പുള്ള രേഖകള്‍ സൂക്ഷിക്കുക. നവംബര്‍ 7,8, തീയതികള്‍ വളരെ ശ്രദ്ധിക്കുക. അബദ്ധം, അമളി കാര്യ വിഘ്‌നം, നഷ്ടം ഉണ്ടാകും.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക
ക്രയ വിക്രയ നഷ്ടം, കാര്യാദികളില്‍ പരാജയം. ആരോഗ്യം മോശം. സര്‍വീസില്‍ കുഴപ്പങ്ങള്‍ ഉണ്ടാകും. സ്ഥാനചലനമോ, മാറ്റമോ സസ്‌പെന്‍ഷനോ വന്നു കൂടും. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. പ്രതീക്ഷകള്‍ക്കു മങ്ങല്‍ ഏല്ക്കും.
തടസ്സങ്ങള്‍ ഉരുണ്ടുകൂടും. ആരോപണം, അപവാദം, സൂക്ഷിക്കുക. ഉദ്യോഗാര്‍ത്ഥികള്‍ അല്പം കൂടി കാത്തിരിക്കണം. നവംബര്‍ 9,10 തീയതികള്‍
സൂക്ഷിക്കുക. വാഹനം, ആയുധം,വിഷ ജീവികള്‍, സംസാരം ധനഇടപാടുകളില്‍
ശ്രദ്ധിക്കുക.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
അവിവാഹിതര്‍ക്ക് വിവാഹാദി മംഗള കര്‍മ്മ സിദ്ധി.. . വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു കാര്യസിദ്ധി.. ഗൃഹം, വസ്തു, വാഹനം, സ്ഥാപനം ഉദ്ദേശിക്കുന്നവര്‍ക്കു നല്ലയവസരം. ലോണ്‍,ചിട്ടി, സഹായം ലഭ്യം. സമൂഹത്തില്‍ വിലയും നിലയും. അധികാരികള്‍ സഹായിക്കും. കുടുംബത്തില്‍ ശാന്തി ,സമാധാനം. . കമിതാക്കള്‍ക്കു നല്ല സമയം. നവംബര്‍ 13, 14
വളരെ സൂക്ഷിക്കണം. ധന നഷ്ടം, മാനഹാനി, ഉദ്യോഗത്തില്‍പ്രശ്‌നങ്ങള്‍, അപവാദങ്ങള്‍.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

തൊഴില്‍ മേഖലയില്‍ തടസ്സങ്ങള്‍, ശത്രുക്കള്‍. വിലപിടിപ്പുള്ള രേഖകളോ വസ്തുക്കളോ നഷ്ടപ്പെടും. പൊതുജന മധ്യത്തില്‍ വ്യക്തിത്വം നിലനിര്‍ത്താന്‍ ബുദ്ധിമുട്ട് അനുഭവപ്പെടും. ചിലവ് അധികരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അല്പം കൂടി കാത്തിരിക്കണം. സര്‍വിസിലുളളവര്‍ക്ക് പുതിയ ചുമതലകള്‍.
നവംബര്‍ 9, 10 11, തീയതികള്‍ സന്തോഷ ,വാര്‍ത്ത ധനം, സന്തോഷം, നല്ലയനുഭവങ്ങള്‍.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:
തൊഴില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു തുടങ്ങും. ബാധ്യതകള്‍ മാറ്റാന്‍ പുതിയ വഴികള്‍
തുറക്കപ്പെടും. രോഗാദികള്‍ക്കു ശമനം. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം.
സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍. കേസുകളുമായി ബന്ധപ്പെട്ടവര്‍ക്കൂ അനുകൂല വാരം. പുണ്യ ദേവാലയ ദര്‍ശന ഭാഗ്യം. ദാമ്പത്യപരമായും മറ്റും
ഉണ്ടായിരിന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. നവംബര്‍ 13, 14 തീയതികള്‍ സഹായ ഹസ്തങ്ങള്‍ ഉണ്ടാകും. രോഗാദികള്‍ കുടുംബ പ്രശ്‌നങ്ങള്‍
കേസ് വഴക്കുകള്‍ മാറി കിട്ടും.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക
ഗൃഹം, വസ്തു, വാഹനം, സ്ഥാപനാദികള്‍ കൈവശം വരുകയോ പുതുക്കുകയോ ചെയ്യും. ദൂര യാത്രകള്‍ വേണ്ടിവരും. സര്‍വിസില്‍
സ്ഥാന മാറ്റം. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം. ബന്ധു ജനങ്ങളുമായി നീരസം. യുവതീ യുവാക്കള്‍ക്കു വിവാഹ
തീരുമാനം ഉണ്ടാകും. കുറച്ചൂകാലമായി ഉണ്ടായിരിന്ന കുടുംബ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. നവംബര്‍ 7,8, തീയതികള്‍ മംഗള ,വാര്‍ത്ത ധനം, സന്തോഷം, നല്ലയനുഭവങ്ങള്‍.


കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം
പലരുമായും മുഷിയും. സഹപ്രവര്‍ത്തകര്‍ മേലധികാരികള്‍, എന്നിവര്‍ വിരോധിക്കും. മാതാപിതാക്കള്‍,സഹോദരങ്ങള്‍ മൂലം മനസ്സ് വേദനിക്കും.
അപവാദം കേള്‍ക്കും. മക്കളാല്‍ വ്യസനം. . ദാമ്പത്യപരമായി വളരെ
സൂക്ഷിക്കണം. അപകട സാധ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കു സമയം ഗുണകരമല്ല. വിവാഹാദികള്‍ മുടങ്ങുവാന്‍ സാധ്യത. നവംബര്‍ 9,10
തീയതികള്‍ മംഗള ,വാര്‍ത്ത ധനം, സന്തോഷം, നല്ലയനുഭവങ്ങള്‍, അഭിമാനം, സമാധാനം.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി:

വിദേശത്തുള്ളവര്‍ സ്വദേശത്തേക്കു വരാന്‍ ശ്രമം. ദാമ്പത്യ സുഖം കുറയും.
രോഗാദികള്‍ തലപൊക്കും. സ്വത്തുക്കള്‍ വീതം വയ്ക്കുന്ന കാര്യം ചിന്തിക്കും. നടപ്പിലാക്കുവാന്‍ കാലതാമസം നേരിടും. ദാമ്പത്യ ക്ലേശം ധനച്ചിലവ് കൂടും
യാത്രകള്‍ വേണ്ടിവരും. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. ഉദ്യോഗാര്‍ത്ഥികള്‍ക്കു അനുകൂല കാലം. നവംബര്‍ 12, 13 സന്തോഷ ദിവസങ്ങള്‍ . ദൈവാധീനം, സമാധാനം നാനാ വഴികളില്‍ സഹായം, സല്‍കീര്‍ത്തി.




ശുഭം
 
Other News in this category

 
 




 
Close Window