Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം നവംബര്‍ 15മുതല്‍ 21 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 1/4 ഭാഗം
ദാമ്പത്യ ക്ലേശം, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. തൊഴില്‍ മേഖലയില്‍ പ്രതിസന്ധികള്‍ തുടങ്ങും. ദമ്പതികളില്‍ കലഹ വിരഹാദികള്‍. പണച്ചിലവ് കൂടും. ജാമ്യം, ഇടനില മദ്ധ്യസ്ഥത കുഴപ്പങ്ങള്‍ വരുത്തി വയ്ക്കും.
സര്‍വിസിലുളളവര്‍ക്കൂ പിരിച്ചുവിടല്‍ ഭീഷണിയോ ശമ്പളം, വെട്ടിക്കുറയ്ക്കുകയോ അധിക ജോലി ഭാരം ഉണ്ടാകുകയോ ചെയ്യും. വിവാഹാദികള്‍ തടസ്സപ്പെടുവാന്‍ സാധ്യത.,15,16 തീയതികള്‍ സന്തോഷ ദിവസങ്ങള്‍ രക്ഷാമാര്‍ഗ്ഗം തെളിയും. ധനവരവ് , സഹായികള്‍ ഉണ്ടാകും. ശനിഹോമവും, വ്യാഴ ഹോമവും ദുരിതത്തില്‍നിന്നും മോചിപ്പിക്കും.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക
വാഹനം, യാത്രകള്‍ വളരെ സൂക്ഷിക്കുക. അപകട സാധ്യതകള്‍ കാണുന്നു.
കുടുംബത്തില്‍ കലഹകാരണങ്ങള്‍, ചില നിയമപ്രശ്‌നങ്ങള്‍, ഉദര ശസ്ത്രക്രിയയോ ഉണ്ടാകും. പല ശുഭകാര്യങ്ങളും പകുതിക്ക് നിര്‍ത്തൂം. തൊഴില്‍ ക്ലേശം മാറിക്കിട്ടും. സന്താനങ്ങളെ കൊണ്ടുളള മനപ്രയാസം മാറിക്കിട്ടും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലിക നിയമനം. ബിസ്സിനസ്സുകാര്‍ക്ക് നിയമപ്രശ്‌നങ്ങള്‍. 17,18,19 തീയതികള്‍ സന്തോഷ വാര്‍ത്ത ധനം, നാനാ വഴികളില്‍ സഹായം ഉണ്ടാകും. 19, 20 വാഹനപരമായും, നിയമ പരമായും ശ്രദ്ധ വേണം. സുബ്ര്ഹമണ്യ പ്രീതി ,സര്‍പ്പപ്രീതി, ഗണപതി ഹവനം വളരെ നന്നായിരിക്കൂം.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍,ധനലാഭം, ഉദ്യോഗത്തില്‍ പ്രമോഷന്‍ അല്ലെങ്കില്‍ പുതിയ ഉദ്യോഗം. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം. . ബിസ്സിനസ്സുകാര്‍ക്ക് ഗുണപരമായ കാലം. കുടുംബത്തില്‍ സന്തോഷ കാലം.
വ്യാധികള്‍ക്കു ശമനം. . ചിട്ടി,ലോണ്‍ ഭാഗ്യക്കൂറികള്‍ പരീക്ഷിക്കാം.
അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. വിദ്യാര്‍ത്ഥികള്‍ക്കു ഉണര്‍വ്, ഉന്മേഷം, നവംബര്‍ 18,19,20 തീയതികള്‍ കാര്യാദികള്‍ ലാഭത്തില്‍.
ധനാദികള്‍, ശുഭ വാര്‍ത്തകള്‍, ഐശ്വര്യം ഉണ്ടാകും. 20, 21 , യാത്രകള്‍ വളരെ സൂക്ഷിക്കുക.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
കണ്ടകശനി തുടങ്ങൂകയാണ്. മക്കള്‍, ഭാര്യ, കുടുംബ കാര്യങ്ങള്‍ എന്നിവയില്‍ മനഃപ്രയാസം. തൊഴില്‍പരമായി പഴി കേള്‍ക്കേണ്ടി വരും. മാതാവിനും, മാതൃവഴി ബന്ധുക്കള്‍ക്കും, രോഗാദികളോ നിയമപ്രശ്‌നങ്ങളോ നേരിടേണ്ടി വരും. ശത്രുക്കള്‍, കളളന്‍മാര്‍ എന്നിവരാല്‍ നഷ്ടങ്ങള്‍ വരും. നവംബര്‍ 15,16 തീയതികള്‍ രക്ഷാ സ്ഥാനം വന്നു ചേരും. പലവഴിയില്‍ സഹായ ഹസ്തം.
വ്യാഴപ്രീതി വരുത്തുക, ദാനധര്‍മ്മങ്ങള്‍, ഒരിക്കല്‍ എന്നിവ ദോഷ ശക്തി കുറയ്ക്കും.
ചിങ്ങ രാശി: മകം, പൂരം, ഉത്രം മ്പ ഭാഗം
7 1/2 ശനിക്കാലം നവംബര്‍ 15 ഓടെ തീരുന്നു. കഷ്ടതകള്‍ മാറി വരുന്നു.
സര്‍വിസിലുളളവര്‍ക്കൂ പ്രമോഷനോ ശമ്പളക്കൂടുതലോ, പുതിയ ഉദ്യോഗമോ ലഭിക്കാം. ഉദര ത്വക്ക് പാദ രോഗങ്ങള്‍ ശല്ല്യപ്പെടുത്തും. ബാധ്യതകള്‍ മാറിക്കിട്ടും. വേണ്ടപ്പെട്ടവരുടെ വേര്‍പാട് സഹിക്കേണ്ടിവരും. . ശത്രുക്കള്‍ കീഴ്‌പ്പെടും. തടസ്സങ്ങള്‍ വഴിമാറും. നവംബര്‍ 15,16 തീയതികള്‍ ബിസ്സിനസ്സുകാര്‍, സര്‍വിസിലുളളവര്‍, ഉദ്യോഗാര്‍ത്ഥികള്‍, പണമിടപാടുകാര്‍ എന്നിവര്‍ക്കു നല്ല ദിനങ്ങള്‍. ധനലാഭം , ഐശ്വര്യം , മേല്‍ഗതി ഉണ്ടാകും. രാഹു പ്രീതി വരുത്തുന്നത് നന്ന്.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

സംസാരം തെറ്റിദ്ധരിക്കപ്പെടും. തൊഴില്‍ സ്ഥാനത്ത് ഇളക്കം വരും. മാതാവിന് വ്യസനം, രോഗം. സഹോദരങ്ങള്‍ക്ക് ക്ലേശം. ഒടിവ്, ചതവ്, മുറിവ്, പൊള്ളല്‍,ശസ്ത്രക്രിയാദികള്‍, നിയമപ്രശ്‌നങ്ങള്‍, എന്നിവ ഏതെങ്കിലും വന്നു മാറും. നിശ്ചയിച്ചൂ വച്ച ശുഭകാര്യങ്ങള്‍ നിന്നു പോകും. വസ്തു വകകള്‍ നഷ്ടപ്പെടൂം. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. നവംബര്‍ 18,19 തീയതികള്‍ മംഗള വാര്‍ത്ത ധനം, സന്തോഷം, നല്ലയനുഭവങ്ങള്‍. വ്യാഴപ്രീതി വരുത്തുക, ദാനധര്‍മ്മങ്ങള്‍, ഉപവാസം, വ്യാഴ ഹോമം എന്നിവ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

കാര്യാദികളില്‍ തടസ്സം, ശാരീരിക ക്ഷീണം, പൂര്‍വ്വ ശത്രുക്കള്‍ തലപൊക്കും. വസ്തു, വാഹന, സ്ഥാപന ക്രയ വിക്രയങ്ങള്‍ ഏതെങ്കിലും നടക്കൂം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ല വാരം.
ദാമ്പത്യം തൃപ്തികരം. നവംബര്‍ 19,20 തീയതികള്‍ വളരെ ഭാഗ്യപ്രദം. കാര്യാദികള്‍ ലാഭത്തില്‍.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
കാര്യാദികളില്‍ ആദ്യം തടസ്സം, ശേഷം പരിഹരിക്കും. തൊഴില്‍ പ്രശ്‌നങ്ങള്‍ തീര്‍ന്നു തുടങ്ങും. ആരോഗ്യം മോശം .ഗൃഹ നിര്‍മ്മാണ തടസ്സങ്ങള്‍ നേരിടും.
ബിസ്സിനസ്സുകാര്‍, സര്‍വിസിലുളളവര്‍, എന്നിവര്‍ക്കു വലിയ ഗുണമില്ല.
ഉദ്യോഗാര്‍ത്ഥികള്‍ അല്പം കൂടി കാത്തിരിക്കണം. നവംബര്‍ 14,15,16 തീയതികള്‍ വളരെ ശ്രദ്ധിക്കുക. അബദ്ധം, അമളി കാര്യ വിഘ്‌നം, നഷ്ടം ഉണ്ടാകും. . വ്യാഴപ്രീതി വരുത്തുക.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

വസ്തു, വാഹനം, ഗൃഹം, ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല വാരം. ആരോഗ്യ പ്രശ്‌നങ്ങള്‍ ലഘൂകരിക്കും. . സന്താന ക്ലേശം മാറിക്കിട്ടും. സര്‍വിസിലുളളവര്‍ക്കു സ്ഥാന മാന ലാഭം, പ്രമോഷന്‍, ധനലാഭം, സ്‌നേഹിതര്‍, സഹായ ഹസ്തം നീട്ടും. വേഷ, ഭൂഷണാദികള്‍ സ്വന്തമാക്കൂം.
നവംബര്‍ 18,19 തീയതികള്‍ വളരെ സൂക്ഷിക്കുക. വാഹനാപകട സാധ്യത കാണുന്നു.


മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക
കാര്യാദികളില്‍ അലക്ഷ്യം. പ്രവര്‍ത്തനം മന്ദഗതിയില്‍. മംഗള കര്‍മ്മങ്ങള്‍ നീണ്ടൂ പോകാം. . പിതാവിനോ, പിതൃവഴി ബന്ധുക്കള്‍ക്കോ, രോഗാദികളോ നിയമപ്രശ്‌നങ്ങളോ നേരിടേണ്ടി വരും. മത്സരം, ഇന്റര്‍വ്യൂ പരാജയം. കടബാധ്യതകള്‍ വന്നു ചേരും. . ദാമ്പത്യപരമായി ചെറിയ പ്രശ്‌നങ്ങള്‍.
നവംബര്‍ 19,20 വളരെ സൂക്ഷിക്കണം. ധന നഷ്ടം, മാനഹാനി, ശനി പ്രീതി വരുത്തുക.
കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

മാതാ പിതാക്കള്‍,സഹോദരങ്ങള്‍ ബന്ധുജനങ്ങള്‍ എന്നിവര്‍ തഴയും. പുതിയ
തൊഴിലിനു ശ്രമിക്കും. വിദേശ യാത്രയ്ക്ക് തടസ്സം. ബാധ്യതകള്‍ തീര്‍ക്കുവാന്‍ ശ്രമിക്കും. ധികാരികള്‍ സഹായിക്കും. കുടുംബത്തില്‍ ശാന്തി ,സമാധാനം. . കമിതാക്കള്‍ക്കു നല്ല സമയം വിശ്വസ്തരില്‍ നിന്ന് വഞ്ചനയുണ്ടാകും. നവംബര്‍ 18,19 തീയതികള്‍ സഹായ ഹസ്തങ്ങള്‍ ഉണ്ടാകും. കുടുംബ പ്രശ്‌നങ്ങള്‍
കേസ് വഴക്കുകള്‍ മാറി കിട്ടും. ധനവരവ് ഉണ്ടാകും. വ്യാഴ പ്രീതി വരുത്തുക.


മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി:

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കാര്യങ്ങള്‍ ത്വരിതഗതിയില്‍ ആരോഗ്യം മോശം. ബന്ധുക്കളുമായി ഭിന്നത. . പുണ്യ ദേവാലയ ദര്‍ശന ഭാഗ്യം. ദാമ്പത്യപരമായും മറ്റും ഉണ്ടായിരിന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഗൃഹം, വസ്തു, വാഹന ലാഭം. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ല ആഴ്ച. അവിവാഹിതര്‍ക്ക് വിവാഹാദി മംഗള കര്‍മ്മ സിദ്ധി.. . നവംബര്‍ 19,20 തീയതികള്‍ മംഗള വാര്‍ത്ത ധനം, സന്തോഷം, നല്ലയനുഭവങ്ങള്‍, അഭിമാനം, സമാധാനം.



ശുഭം
 
Other News in this category

 
 




 
Close Window