Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം നവംബര്‍ 22 മുതല്‍ 28 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

ആയുരാരോഗ്യത്തിന് വേണ്ടി സമയവും, ധനവും, കണ്ടെത്തേണ്ടിയിരിക്കുന്നു. വസ്തു ,സ്ഥാപനങ്ങള്‍ മുഖാന്തിരം തര്‍ക്കമോ കേസോ മറ്റ് ഇതര വിഷയങ്ങളോ ഉണ്ടാകൂം. അധിക ജോലി ഭാരം അനുഭവപ്പെടും. ചീ്‌ലായലൃ 15മുതല്‍ 7 ല്‍ ശനി വരുകയാല്‍ ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. ബിസ്സിനസ്സുകാര്‍ക്ക് തൊഴിലാളി, പ്രശ്‌നങ്ങളോ നിയമപ്രശ്‌നങ്ങളോ നേരിടേണ്ടി വരും. 22,23 തീയതികള്‍ സന്തോഷ വാര്‍ത്ത ധനം, നാനാ വഴികളില്‍ സഹായം ഉണ്ടാകും. ശനി പ്രീതി വരുത്തുക, ശനി ഹോമം , പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

മനസ്സമാധാനക്കുറവ് അനുഭവത്തില്‍. സാമ്പത്തികപ്രശ്‌നങ്ങള്‍ അലട്ടൂം. സര്‍വിസിലുളളവര്‍ക്കൂ സ്ഥാന മാറ്റം പ്രതീക്ഷിക്കാം. ബിസ്സിനസ്സുകാര്‍ക്ക് ചിലവേറും. സന്താന ക്ലേശം മാറിക്കിട്ടും. ദുഃഖങ്ങള്‍ക്ക് ശമനം വരും. ദാമ്പത്യപരമായി ചെറിയ പ്രശ്‌നങ്ങള്‍. പുതിയ തൊഴില്‍ മേഖലകള്‍ തരപ്പെടും. ചീ്‌ലായലൃ 23, 24, 25 തീയതികള്‍ സന്തോഷ ദിവസങ്ങള്‍ രക്ഷാമാര്‍ഗ്ഗം തെളിയും. കൊടുക്കല്‍ വാങ്ങലുകളില്‍ ലാഭം, സാമ്പത്തിക ഉന്നമനം, ഉയര്‍ച്ച വളര്‍ച്ച ഉണ്ടാകും. വ്യാഴ പ്രീതി വരുത്തുക.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
പുതിയ സംരംഭം ഉണ്ടാകും.ബിസ്സിനസ്സ് വര്‍ദ്ധിക്കൂം. ലാഭം കൂടും.
സര്‍വിസിലുളളവര്‍ക്കൂ കുറ്റം കേള്‍ക്കുകയോ ട്രാന്‍സ്ഫറോ അവ പിന്നീട് ഗുണകരമായി ഭവിക്കൂം. ഉദ്യോഗാര്‍ത്ഥികള്‍ക്കു ഭാഗ്യ വാരം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍. ബിസ്സിനസ്സുകാര്‍ക്ക് പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കൂവാനുളള നല്ലയവസരങ്ങള്‍ വന്നൂകൂടും. ദാമ്പത്യം തൃപ്തികരം. 25,26 തീയതികള്‍ മോഹങ്ങള്‍ പൂവണിയും. , ശനി ഹോമം , ശനി പ്രീതി വരുത്തുക പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.


കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
ഉപേക്ഷിക്കപ്പെട്ടതോ നടക്കില്ല എന്ന് കരുതിയിരിന്നതോ ആയ പല കാര്യങ്ങളും നടപടിയില്‍ വരും. ജോലി ബിസ്സിനസ്സ് കൂടുതല്‍ ശ്രദ്ധിക്കണം. സ്‌നേഹ ബന്ധങ്ങള്‍ ഉടലെടുക്കൂം. . മാതാവിനോ, മാതൃവഴി ബന്ധുക്കള്‍ക്കോ ക്ലേശങ്ങള്‍ . സ്ഥാപനം, വാഹനം, ഗൃഹം സംബന്ധിച്ച് ചില കുരുക്കുകള്‍ . ഉദ്യോഗാര്‍ത്ഥികള്‍ക്കൂ വാരം അനുകൂലമല്ല. അവിവാഹിതര്‍ക്ക് കാത്തിരിപ്പ് വേണ്ടി വരും.നവംബര്‍ 21,22,23 തീയതികള്‍ മംഗള വാര്‍ത്ത ധനം, സന്തോഷം, നല്ലയനുഭവങ്ങള്‍, അഭിമാനം, സമാധാനം. ശനി ഹോമം , ശനി പ്രീതി എന്നിവ നന്ന്.



ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

ആരോഗ്യം മെച്ചപ്പെടും. രോഗാദികള്‍ക്കൂ ശമനം. കട ബാധ്യതകള്‍ മാറി വരും.
മന സമാധാനം ഉണ്ടാകും. പുതിയ തൊഴിലിനു സാധ്യത. ബിസ്സിനസ്സുകാര്‍ക്ക ്കുറെക്കാലമായി ഉണ്ടായിരിന്ന നഷ്ടങ്ങള്‍ മാറി കിട്ടൂം. ധനാഗമം ഉണ്ടാകും. ശത്രൂക്കള്‍ ഒഴിയൂം. തടസ്സങ്ങള്‍വഴിമാറൂം. ഉദര രോഗങ്ങള്‍ അലട്ടൂം. വാഹനം വളരെ ശ്രദ്ധിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ല ആഴ്ച. നവംബര്‍ 22,23,24 തീയതികള്‍ സഹായ ഹസ്തങ്ങള്‍ ഉണ്ടാകും. കേസ് വഴക്കുകള്‍ മാറി കിട്ടും. ധനവരവ് ഉണ്ടാകും. രാഹു പ്രീതി വരുത്തുന്നത് നന്ന്.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

ജന്മശനി മാറിയതിനാല്‍ അനുഭവപ്പെട്ടൂകൊണ്ടിരിന്ന രോഗങ്ങള്‍ അധികച്ചിലവ് ബാധ്യതകള്‍ മനഃപ്രയാസം എന്നിവയ്ക്കൂ കുറെ ശമനം ഉണ്ടാകും. തൊഴില്‍ സ്ഥാനം ഭദ്രമല്ല. ബിസ്സിനസ്സുകാര്‍ക്ക് അനുകൂലമായ ചെറിയ മാറ്റങ്ങള്‍. ക്രമാതീത ചിലവുകള്‍ സ്വയം അനര്‍ത്ഥങ്ങള്‍ വരുത്തൂം. മാതൃ ,പിതൃ ,മാതുല സഹോദരാദികള്‍ മൂലം വിഷമിക്കൂം. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
നവംബര്‍ 25,26 തീയതികള്‍ ആശ്വാസം, സമാധാനം, ശനി, വ്യാഴ പ്രീതി വരുത്തുക.


തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
ചില അത്യാഹിതങ്ങളില്‍പ്പെടും. സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍ ശമ്പളക്കൂടുതല്‍. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. ഉല്ലാസ യാത്ര, വിനോദ യാത്ര, മുതലായവ ഉണ്ടാകും. വസ്തു,ഗൃഹ, വ ാഹന യോഗം23,24 തീയതികള്‍ സന്തോഷ ദിവസങ്ങള്‍ രക്ഷാമാര്‍ഗ്ഗം തെളിയും. ധനവരവ് , സഹായികള്‍ ഉണ്ടാകും



വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

സാമ്പത്തിക ഇടപാടുകളില്‍ മനസ്സ് വേദനിക്കും. കാര്യാദികള്‍ക്കു നേരിയ തടസ്സങ്ങള്‍ കാണുന്നൂ. ശത്രുക്കള്‍ ശല്ല്യപ്പെടുത്തും. തൊഴിലാളികള്‍ വളരെ ശ്രദ്ധിക്കണം. ബിസ്സിനസ്സുകാര്‍ക്ക് തൊഴിലാളികളെ കൊണ്ടൂം നിയമം മൂലവും കുഴപ്പങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. വിശ്വസ്തരില്‍ നിന്ന് വഞ്ചനയുണ്ടാകും. . നവംബര്‍ 22,23 തീയതികള്‍ മംഗള വാര്‍ത്ത ധനാഗമം, സന്തോഷം, നല്ലയനുഭവങ്ങള്‍, അഭിമാനം, സമാധാനം. വ്യാഴ പ്രീതി വരുത്തുക.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:
തൊഴില്‍ മേഖല മെച്ചപ്പെടും. സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍. ബിസ്സിനസ്സുകാര്‍ക്ക് പുതിയ മേഖലയില്‍ ശ്രദ്ധ. തൊഴിലാളി പ്രശ്‌നങ്ങള്‍,
ക്കപ്പെടും. ദാമ്പത്യം തൃപ്തികരം. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ല അവസരം. .
മൂത്രാശയ രോഗങ്ങള്‍ പിടിപ്പെടാം. നവംബര്‍ 23,24,25, തീയതികള്‍ മംഗള വാര്‍ത്ത ധനം, സന്തോഷം, നല്ലയനുഭവങ്ങള്‍, അഭിമാനം, സമാധാനം.




മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക
ഉദ്യോഗഭാരം കുറയും. സാമ്പത്തികം തൃപ്തികരം. പുതിയ ഉദ്യോഗ ലബ്ധിയോ സ്ഥാന മാനാദികളോ വന്നൂചേരും. യാത്രയില്‍ കഷ്ടനഷ്ടങ്ങള്‍ വന്നൂചേരും. ഔദ്യോഗിക രംഗം, ബിസ്സിനസ്സ് രംഗം, നിയമ കുഴപ്പങ്ങളോ, ശിക്ഷണ നടപടികളോ സാധ്യത. ലോണ്‍, വായ്പ സ്വീകരിച്ച് ബാധ്യതകള്‍ വരുത്തും. നവംബര്‍ 25, 26 തീയതികള്‍ സഹിയ ഹസ്തം, രക്ഷാമാര്‍ഗ്ഗം, ധനാഗമം.


കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

ദുഷ്‌പേര് മാറും. ശത്രുക്കള്‍ ഒതുങ്ങൂം. പാരിതോഷികം ലഭിക്കൂം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. മാതാവ് ,പിതാവ് സഹോദരാദികള്‍ ബന്ധുജനങ്ങള്‍ മൂലം വിഷമിക്കൂം. . ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലിക നിയമനം. അറിയാക്കാര്യത്തല്‍ അപവാദമോ ആരോപണമോ
ഉണ്ടാകും. നവംബര്‍ 22,23 തീയതികള്‍ വളരെ ശ്രദ്ധിക്കുക. തൊഴില്‍, സാമ്പത്തികം, കുടുംബം, വാഹനം. അബദ്ധം, അമളി കാര്യ വിഘ്‌നം, നഷ്ടം ഉണ്ടാകും. . വ്യാഴപ്രീതി വരുത്തുക.





മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി:
സര്‍വ്വ രംഗത്തും അനുകൂല വിധികള്‍, കേസ് വിജയം, രോഗാദികള്‍ മാറികിട്ടൂം.
ഉദ്യോഗ രംഗത്തു സ്ഥാനകയറ്റം ആനുകൂല്ല്യങ്ങള്‍ തേടിയെത്തും. ഉന്നത ജനസഹകരണം, പേരും പ്രശസ്തിയും ഉണ്ടാകും. . ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. നവംബര്‍ 22,23 തീയതികള്‍ കഷ്ട നഷ്ടങ്ങള്‍, ശത്രുക്കള്‍ തലപൊക്കൂം. അബദ്ധം, അമളി, ഉണ്ടാകും. ശനി ഹോമം , ശനി പ്രീതി വരുത്തുക പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.



ശുഭം.
 
Other News in this category

 
 




 
Close Window