Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം നവംബര്‍ 28 മുതല്‍ ഡിസംബര്‍ 5 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം
പല കാര്യങ്ങളിലും തടസ്സം വരുമെങ്കിലും, അവ മറികടക്കുവാന്‍ കഴിയും. രോഗങ്ങള്‍ വാഹനാപകടങ്ങള്‍ ശ്രദ്ധിക്കണം. ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍
ബിസ്സിനസ്സുകാര്‍ക്ക്, ഉദ്യോഗസ്ഥന്‍മാര്‍ക്ക് നേരിയ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.. നിയമ പ്രശ്‌നങ്ങള്‍ തേടിയെത്തും. അപ്രതീക്ഷിതമായി ധനം വന്ന് കൈമറിഞ്ഞ് പോകും. ഡിസംബര്‍ 2,3,4 ഭാഗ്യദേവത കടാക്ഷിക്കും. . ശനി ഹോമം ,ശനി പ്രീതി, പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

ഇടവരാശി : കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15 നാഴിക
പ്രതീക്ഷകള്‍ വിപരീതം. ഉദ്യോഗപരമായോ ബിസ്സിനസ്സപരമായോ കൊടുത്ത ധനം നഷ്ടത്തില്‍. സ്വന്തജനങ്ങള്‍ ദ്രോഹിക്കൂം. ബാധ്യതകള്‍ വന്നു ചേരും. ഉന്മേഷം കുറയൂം. പലരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടും. അര്‍ഹിക്കുന്നതിനും അവകാശപ്പെട്ടതിനും വേണ്ടി യാചിക്കേണ്ടി വരും. ഇണയ്ക്ക് രോഗമോ ആപല്‍സന്ധികളോ വിരഹാദികളോ ഉണ്ടാകും. സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍ തടഞ്ഞൂ വയ്ക്ക്ൂം. അധികാരികള്‍ കൈമലര്‍ത്തും. ഡിസംബര്‍ 3,4 രക്ഷാമാര്‍ഗ്ഗം തെളിയും. . വ്യാഴപ്രീതി , വ്യാഴ ഹോമം പ്രാര്‍ത്ഥനകള്‍ എന്നിവ
ദോഷ കാഠിന്യം കുറയ്ക്ക്ൂം.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

ആഴ്ച വളരെ നന്ന്. പുതിയ ഉദ്യോഗമോ ഉളളവയില്‍ പ്രമോഷനോ വന്നു ചേരും. ബിസ്സിനസ്സുകാര്‍ക്ക് പുതിയ മേഖലയില്‍ ധനനേട്ടം അഭിവൃദ്ധി, ഇടപാടുകളില്‍ ലാഭം, അവാര്‍ഡുകള്‍ ലഭിക്കാം. ഭാഗ്യക്കൂറികള്‍ പരീക്ഷിക്കാം. ശത്രൂക്കള്‍ ഭയക്കൂം. , വസ്തു, ഗൃഹം വാഹനാദികള്‍ മോഹിക്കൂന്നവര്‍ക്ക്
വാരം ഗുണകരം. ഉദ്യോഗാര്‍ത്ഥികള്‍ക്കു ഭാഗ്യ വാരം. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. ഡിസംബര്‍ 1,2 തീയതികള്‍ സന്തോഷ ദിവസങ്ങള്‍ രക്ഷാമാര്‍ഗ്ഗം തെളിയും. ധനവരവ് , സഹായികള്‍ ഉണ്ടാകും.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

സഹപ്രവര്‍ത്തകര്‍ കയ്യൊഴിയും. സഹായികള്‍ പിന്‍വലിയും. സാമ്പത്തികം വരുമെങ്കിലും നില്‍ക്കില്ല. ക്രയ വിക്രയ ബന്ധമുളളവര്‍ക്ക് (ൃലമഹ ലേെമലേ) ലാഭങ്ങള്‍ ഉണ്ടാകും ജോലിത്തിരക്ക് കൂടും. ആഢംബര വസ്തുക്കള്‍ ആഭരണങ്ങള്‍ അധീനതയില്‍ വരും. വിശ്വസ്തരായിരിന്നവര്‍ ചതിക്കുഴിയില്‍ വീഴ്ത്തൂം. കലാകാരന്മാര്‍ക്ക് വാരം അനുകൂലം. സ്ഥാനമാനാദികള്‍ തേടിയെത്തൂം. മക്കള്‍ മൂലം മനഃപ്രയാസം ഉണ്ടാകും. ഡിസംബര്‍ 2,3 തീയതികള്‍ വളരെ ശ്രദ്ധിക്കുക. അബദ്ധം, അമളി, കാര്യ വിഘ്‌നം, നഷ്ടം അപകട സാധ്യത ഉണ്ടാകും.
ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ലോട്ടറി,ചിട്ടി, ലോണ്‍ മറ്റ് ഊഹകച്ചവടങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ബിസ്സിനസ്സുകാര്‍ക്ക് നല്ല സമയമാണ്. ബന്ധുക്കളില്‍ നിന്ന് തിരിച്ചടികള്‍ പ്രതീക്ഷിക്കാവുന്നതാണ്. വാഹനം വളരെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം. വിലപിടിപ്പൂള്ള വസ്തുക്കളോ രേഖകളോ നഷ്ടപ്പെടുവാന്‍ സാധ്യത. മാതാവിനോ, മാതൃവഴി ബന്ധുക്കള്‍ക്കോ ക്ലേശങ്ങള്‍. . ഉദ്യോഗാര്‍ത്ഥികള്‍ക്കു ഭാഗ്യ വാരം. നവംബര്‍ 30, ഡിസംബര്‍ 1 തീയതികള്‍ മംഗള വാര്‍ത്ത ധനാഗമം, സന്തോഷം, നല്ലയനുഭവങ്ങള്‍, അഭിമാനം, സമാധാനം. സര്‍പ്പ പ്രീതി വരുത്തുക.


കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക
ചിലവുകള്‍ അധികരിക്കൂം. പൂര്‍വ്വിക സ്വത്ത് അനുഭവത്തില്‍ വരും. തൊഴില്‍പരമായി സ്ഥാന ചലനം അല്ലെങ്കില്‍ കൂടുതല്‍ ഉത്തരവാദിത്വം.
ശുഭകര്‍മ്മങ്ങള്‍ മാറ്റി വയ്ക്കേണ്ടതായി വരും. ആരോഗ്യനില മോശം. വാഹനാപകട സാധ്യതകള്‍ കാണുന്നൂ. മുന്‍കാല ശത്രൂക്കള്‍ രംഗത്ത്.
ആരോപണ വിധേയമാകും. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. ബിസ്സിനസ്സുകാര്‍ക്ക് ുളള നല്ലയവസരങ്ങള്‍ വന്നൂകൂടും. ഡിസംബര്‍ 1 ,2 തീയതികള്‍ ഭാഗ്യ ദിനങ്ങള്‍ നാനാവഴിയില്‍ നന്മകള്‍, ധനലാഭം. വ്യാഴപ്രീതി , വ്യാഴ ഹോമം പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍ സാധ്യതകള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ല അവസരം. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. ബിസ്സിനസ്സുകാര്‍ക്ക്
അനുകൂല വാരം. പ്രേമബന്ധങ്ങള്‍ ഉടലെടുക്കൂം. കുടുംബത്തില്‍ ശാന്തി , സമാധാനം, ഭാഗ്യക്കൂറികള്‍ പരീക്ഷിക്കാം. പൂര്‍വ്വിക ധനമോ, വസ്തുവോ തരപ്പെടൂം. , വസ്തു, ഗൃഹം , സ്ഥാപന വാഹന മോഹങ്ങള്‍ പൂവണിയും.
നവംബര്‍ 30, ഡിസംബര്‍ 1 തീയതികള്‍ കാര്യാദികള്‍ ലാഭ
ത്തില്‍, ധന ഐശ്വര്യാദികള്‍ വന്നുചേരും. ശനി ഹോമം , ശനി പ്രീതി വരുത്തുക പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.
വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
ഉദ്യോഗാര്‍ത്ഥികള്‍ക്കു തൊഴിലവസരങ്ങള്‍, സര്‍വിസിലുളളവര്‍ക്കൂ കൂടുതല്‍ ചുമതലകള്‍ ബാധ്യതകള്‍, കൂടിവരും. ബിസ്സിനസ്സുകാര്‍ക്ക് നിയമ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. പിതൃ സ്വത്തോ, ഉടമ്പടികളോ ലഭിക്കൂം. സുഖഭോഗങ്ങള്‍ തേടിയെത്തൂം. കൊടുത്തു തീര്‍ക്കേണ്ട ധനത്തില്‍ ആകുലത. സ്വജന കലഹം
ഉണ്ടാകും. നവംബര്‍ 30, ഡിസംബര്‍ 1 രക്ഷാകവാടം തുറക്കും. ശനി പ്രീതി വരുത്തുക.
ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

ഉദ്യോഗാര്‍ത്ഥികള്‍ക്കു, നല്ല ആഴ്ച സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍ സാധ്യത. ബിസ്സിനസ്സുകാര്‍ക്ക് ലാഭ വാരം. കുടുംബസ്ഥര്‍ക്ക് സ്വസ്ഥതകള്‍ കണ്ടൂ തുടങ്ങൂം. കേസ് വഴക്കുകള്‍ രമ്യാവസ്ഥയില്‍. പുതിയ വരുമാന ഉറവിടം. പ്രസിദ്ധീകരണ മേഖലയിലൂള്ളവര്‍ക്ക് വികസനം. ലോട്ടറി, ചിട്ടി ലോണ്‍ ഇവ പരീക്ഷിക്കാം. ശിരോ രോഗം പിടിപ്പെടാം. യാത്രയില്‍ തടസ്സം. താമസ സ്ഥലം മാറാനാലോചിക്കും. പിതൃവഴി മരണാനന്തരചടങ്ങൂകളില്‍ ഉള്‍പ്പെടൂം. വിദേശ യാത്ര പ്രതീക്ഷിക്കുന്നവര്‍ക്ക് അല്പ്പം തടസ്സം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ വരും. പ്രതീക്ഷകള്‍ പൂവണിയും.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

കൂടുതല്‍ ധനം വരും, ചിലവും അപ്രതീക്ഷിതം. യാത്രാ വേളയില്‍ കഷ്ട നഷ്ടങ്ങള്‍, പരിഭ്രമം. . ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷണ നടപടികള്‍. അധികാരികള്‍ കൈമലര്‍ത്തും. ഒടിവ്, ചതവ്, മുറിവ്, പൊള്ളല്‍ ശസ്ത്ര ക്രീയ സാധ്യതകള്‍. വസ്ത്രം ,ആഭരണം, ഇവ കൈവശം വന്നു ചേരും. ക്രയ വിക്രയങ്ങളില്‍ പ്രതീക്ഷ തകരും. കോണ്‍ട്രാക്ടറുമാര്‍ക്ക് തൊഴിലാളി പ്രശ്‌നങ്ങളോ നിയമ പ്രശ്‌നങ്ങളോ ഉണ്ടാകും. ആഴ്ചയവസാനം നന്ന്. . ശനി പ്രീതി വരുത്തുക.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം
നാ, മാതൃ പിതൃ മാതുല സഹോദരാദികളാല്‍ മനഃക്ലേശം. ചിലവ് കൂടും. ഗൃഹ സ്ഥര്‍ക്ക് മക്കളൂടെ കാര്യത്തില്‍ മനഃപ്രയാസം. തൊഴിലില്‍ അധികാരികള്‍ ചതിക്കൂം. ധനം, പ്രശസ്തി, ഭാഗ്യം വന്നു ചേരും, പിന്നീട് അവ പ്രശ്‌നമായി ത്തീരും. ദമ്പതികള്‍ ആശങ്കയില്‍. അടത്ത ആഴ്ചയില്‍ രക്ഷാകവാടം തുറക്കും സുഖഭോഗങ്ങള്‍ തേടിയെത്തൂം. വ്യാഴപ്രീതി , വ്യാഴ ഹോമം പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ നന്ന്.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി:
അനുകൂല വിധികള്‍ സര്‍വ്വ രംഗത്തൂം. അധികാരികള്‍ അനുമോദിക്കൂം. പരസഹായം ലഭ്യം. രോഗാദികള്‍ ഒഴിയും. പഴയ സുഹൃത് ബന്ധം കൊണ്ടൂ ഗുണം. പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കൂം. ഉദ്യോഗസ്ഥര്‍ക്കും സര്‍വിസിലുളളവര്‍ക്കൂം പ്രശ്‌നങ്ങള്‍ ഒഴിയും. ദാമ്പത്യപ്രശ്‌നങ്ങള്‍ മാറിക്കിട്ടൂം.
അനുയായികളെയും, സേവകരെയും സൂക്ഷിക്കൂക. നവംബര്‍ 29, 30, ഡിസംബര്‍ 1 ,2 തീയതികള്‍ കാര്യാദികള്‍ ലാഭത്തില്‍, ധന ഐശ്വര്യാദികള്‍ വന്നുചേരും , തൊഴില്‍. ശനി ഹോമം , ശനി പ്രീതി വരുത്തുക പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.




ശുഭം.
 
Other News in this category

 
 




 
Close Window