Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഡിസംബര്‍ 6 മുതല്‍ 12 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3 /4 ഭാഗം

സാമ്പത്തിക ഭദ്രതയെ തകിടം മറിക്കൂന്ന ചിലവുകള്‍ മുന്നില്‍. ആലോചിക്കാതെ എടുത്തൂ ചാടി പ്രതിസന്ധികള്‍ ഉണ്ടാകും. കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. രോഗാദികള്‍ തലപൊക്കൂം. ശത്രുക്കള്‍ തലപൊക്കൂം. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. ബിസ്സിനസ്സുകാര്‍ക്ക് തൊഴിലാളി, പ്രശ്‌നങ്ങളോ നിയമപ്രശ്‌നങ്ങളോ നേരിടേണ്ടി വരും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. വിദ്യാര്‍ത്ഥികള്‍ക്കൂ നല്ല വാരം. . ഡിസംബര്‍ 2,3,4 ഭാഗ്യദേവത കടാക്ഷിക്കും നാനാവഴിയില്‍ നന്മകള്‍, ധനലാഭം. ശനി ഹോമം ശനി പ്രീതി, പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക
കഠിന പ്രയത്‌നം അത്യദ്ധ്വാനം പരിശ്രമം ഇവയിലൂടെ ധനാഗമം ഉണ്ടായി ഒഴൂക്കൂ വെളളം പോലെ അവ തീര്‍ന്നൂ പോകും. ബിസ്സിനസ്സുകാര്‍ക്ക് പുരോഗതിക്കൊപ്പം ചിലവും, ഉദ്ദേശിച്ച പല കാര്യങ്ങളും മാററി വയ്ക്കൂം എങ്കിലും ലക്ഷ്യം കാണുന്നതൂ വരെ പ്രയത്‌നം തുടരും. . ശത്രുക്കള്‍ ഒതുങ്ങൂം. ഭൂമി ഇടപാടുകളില്‍ ലാഭം കാണുന്നൂ. . ഡിസംബര്‍ 7,8 തീയതികള്‍ സന്തോഷ ദിവസങ്ങള്‍ രക്ഷാമാര്‍ഗ്ഗം തെളിയും. ധനവരവ് , സഹായികള്‍ ഉണ്ടാകും. വ്യാഴ പ്രീതി, വ്യാഴ ഹോമം, പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
അപ്രതീക്ഷിത ധനാഗമ യോഗം. നാനാവഴികളില്‍ ലാഭം. ബിസ്സിനസ്സുകാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കാര്യ വിജയം. ഉദ്യോഗാര്‍ത്ഥികള്‍ക്കു വളരെ അനുകൂല വാരം. ഭൂമി, കെട്ടിടം സ്ഥാപനം പ്രതീക്ഷിക്കുന്നവര്‍ക്ക് ഉദ്ദിഷ്ട കാര്യ സിദ്ധി. കേസ് വഴക്കുകള്‍ അനുകൂലാവസ്ഥയില്‍. കനക വേഷ ഭൂഷണാദികള്‍ക്കു യോഗം. ലോട്ടറി, ചിട്ടി,,ലോണ്‍, പരീക്ഷിക്കാം.
ഡിസംബര്‍ 7,8 തീയതികള്‍ നന്ന്.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
തൊഴില്‍ രംഗത്ത് അത്യദ്ധ്വാനം വേണ്ടിവരും. കഠിനാദ്ധ്വാനം ചെയ്താലും അധികാരികള്‍ സന്തോഷിക്കില്ല. ഭൂമി ഇടപാടുകളില്‍ നഷ്ടങ്ങള്‍ കുടുംബത്തില്‍ സന്താനലബ്ധിയുണ്ടാകൂം. ഉദ്യോഗാര്‍ത്ഥികള്‍ കുറച്ചുകൂടി കാത്തിരിക്കേണ്ടി വരും. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. ഡിസംബര്‍ 10, 11 തീയതികള്‍ ഭാഗ്യ ദിനങ്ങള്‍ നാനാവഴിയില്‍ നന്മകള്‍, ധനലാഭം. വ്യാഴപ്രീതി , വ്യാഴ ഹോമം പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.
ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
കര്‍മ്മ രംഗത്ത് മിന്നിത്തിളങ്ങൂം. ബിസ്സിനസ്സുകാര്‍ക്ക് ആശ്വാസവാരം. ലാഭങ്ങള്‍
ധാരാളം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്ക്കാലിക നിയമനം. സര്‍വിസിലുളളവര്‍ക്കൂ അനുമോദനം. ഭൂമി, കെട്ടിടം സ്ഥാപനം. അധീനതയില്‍ വരാം. ഊഹച്ചവടം, ഷെയര്‍, റിയല്‍എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് ഗുണകരമായ ആഴ്ച.
ഡിസംബര്‍ 11,12 തീയതികള്‍ മംഗള വാര്‍ത്ത ധനം, സന്തോഷം, നല്ലയനുഭവങ്ങള്‍, അഭിമാനം, സമാധാനം. ശനി ഹോമം , ശനി പ്രീതി എന്നിവ നന്ന്.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക
കുടുംബ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. ഗൃഹനിര്‍മ്മാണത്തിന് തടസ്സം കാണുന്നു.
എത്ര ധനം വന്നാലും കടം മിച്ചം. തൊഴില്‍ രംഗത്ത് പ്രശ്‌നങ്ങള്‍ തല പൊക്കും.
അധികാരികള്‍ വിരോധിക്കും. . ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കാര്യങ്ങള്‍ മന്ദഗതിയില്‍. ഡിസംബര്‍ 11,12 തീയതികള്‍ പ്രശ്‌നങ്ങളില്‍ നിന്നു തലയൂരും. രക്ഷാകവാടം തുറക്കും. നാനാ വഴികളില്‍ സഹായം.
വ്യാഴ ഹോമം , വ്യാഴ പ്രീതി വരുത്തുക പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
ബിസ്സിനസ്സുകാര്‍ക്ക് പൊതുവേ നല്ല സമയം. ലാഭങ്ങള്‍ കാണുന്നൂ.
ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ല ആഴ്ച. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. വസ്തു, ഗൃഹം, വാഹനം കാംക്ഷിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം. ഡിസംബര്‍ 10,11 തീയതികള്‍ വളരെ സൂക്ഷിക്കുക. ശനി പ്രീതി വരുത്തുക, പ്രാര്‍ത്ഥനകള്‍,നന്ന്.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
അപ്രതീക്ഷിത ധന വരവ്.. വരവിന്റെ ഇരട്ടി ചിലവ്.. അധികാരികഉുടെ അഭിനന്ദനം ലഭിക്കും. വിദേശ നിര്‍മ്മിത വസ്തുക്കള്‍ ലഭിക്കും. പ്രശംസയ്ക്ക് അര്‍ഹമാകും. ഗവണ്‍മെന്റ് ആനുകൂല്ല്യം ലഭിക്കും. വസ്തു, ഗൃഹം, വാഹനം ഇവ സ്വന്തമാകും. എവിടെയും, അസൂയക്കാര്‍ ശല്ല്യം ചെയ്യം. വിദേശ ജോലി , വിവാഹം എന്നിവ പ്രതീക്ഷിക്കുന്നവര്‍ അല്പം കൂടി കാത്തിരിക്കേണ്ടിവരും.
ഡിസംബര്‍ 10,11 തീയതികള്‍ പ്രധാനാ വഴികളില്‍ സഹായം, രക്ഷാകവാടം തുറക്കും വ്യാഴ ഹോമം , വ്യാഴ പ്രീതി , പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:
അപ്രതീക്ഷിത ധനലാഭം. കടമകളും കടപ്പാടുകളും ഏറ്റെടുക്കും. പ്രതിസന്ധികളെ അതിജീവിക്കും. ബിസ്സിനസ്സുകാര്‍ക്ക് നേട്ടങ്ങള്‍.
സര്‍വിസിലുളളവര്‍ക്കൂ ശമ്പളവര്‍ദ്ധനവ് പ്രമോഷന്‍, ഉദ്യോഗാര്‍ത്ഥികള്‍ക്കു സ്ഥിര ജോലി, കുടുംബത്തില്‍ ശാന്തി ,സര്‍ക്കാര്‍ സഹായം ഉണ്ടാകും. വാക്ക്
ഉടമ്പടി പാലിക്കും. പുതിയ സുഹൃത്ത് വഴികാട്ടി ആകും. ഉല്ലാസ്സ, മംഗള തീര്‍ത്ഥാടന യാത്രകള്‍ തരപ്പെടും. വിവാഹ തടസ്സം മാറികിട്ടും. ഡിസംബര്‍ 9, 10,11 തീയതികള്‍ കാര്യങ്ങള്‍ ലാഭത്തില്‍. സര്‍പ്പ ്രപീതി വരുത്തുന്നത് നന്ന്.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക
തൊഴില്‍ രംഗത്ത് ഉയര്‍ച്ച. മനഃധൈര്യം വര്‍ദ്ധിക്കും. പൂര്‍വ്വികസ്വത്തുക്കള്‍
അധീനതയില്‍ വരും. സന്താനങ്ങളില്‍ നിന്നു ഗുണാനുഭവങ്ങള്‍.
ദാമ്പത്യപരമായി ചെറിയ പ്രശ്‌നങ്ങള്‍. കലഹ കാരണങ്ങള്‍ ഉണ്ടാകും. പോലീസ് കേസ്, കച്ചേരി, കോടതി, വിമര്‍ശനം, അപമാനം നേരിടേണ്ടി വരും. ബിസ്സിനസ്സുകാര്‍ക്ക് ആശങ്കകള്‍. . ഡിസംബര്‍ 10,11,12 തീയതികള്‍ സഹായ ഹസ്തം വന്നു ചേരും. പ്രശ്‌നങ്ങളില്‍ നിന്നു തലയൂരും. ശനി പീതി വരുത്തുന്നത് നന്ന്.
കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

അനാസ്ഥ അപകടം വിളിച്ചു വരുത്തും. തൊഴില്‍ രംഗത്ത് മോശമായ അന്തരീക്ഷം. അധികാരികള്‍ , സഹായികള്‍ പിന്‍മാറും. ദുഷ്‌പേര് ഉണ്ടാകും.
വിവാഹാദികള്‍ , ഗൃഹ, വസ്തു, വാഹനാദി കാര്യങ്ങള്‍ നീണ്ടു പോകും. കച്ചവടക്കാര്‍ പരിഭ്രമിക്കും. മററുളളവരുടെ കാര്യങ്ങളില്‍ ഒരിക്കലും ഇടപെടരുത്. സ്ത്രീകള്‍ മുഖാന്തിരം അപമാനം നേരിടേണ്ടി വരും. ഡിസംബര്‍ 7,8 തീയതികള്‍ രക്ഷാ മാര്‍ഗ്ഗം തെളിയും.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി
പുതു വരുമാന മാര്‍ഗ്ഗം തെളിയും. നന്മകള്‍ മാടി വിളിക്കും. തടസ്സപ്പെട്ടു കിടന്ന കാര്യങ്ങളില്‍ തീരുമാനമാകും. ആഗ്രഹങ്ങള്‍ പൂവണിയും. അലസത മാറും. അധികാരികള്‍ , സഹായികള്‍ രമ്യതയില്‍. ഉന്നത ജന സഹകരണം. ബിസ്സിനസ്സുകളില്‍ ലാഭം. ദാമ്പത്യപരമായി നല്ല കാലം. ദുഃഖങ്ങള്‍ക്ക് ശമനം വരും. വേഷ ഭൂഷണാദികള്‍ ലഭിക്കും. ഡിസംബര്‍ 10,11 തീയതികള്‍ ഭാഗ്യകരം.



ശുഭം.
 
Other News in this category

 
 




 
Close Window