Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 17th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഡിസംബര്‍ 13 മുതല്‍ 19 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

തൊഴില്‍ പരമായും സാമ്പത്തിക പരമായും നല്ല വാരം. കാര്യങ്ങള്‍ ലാഭത്തില്‍.
ബിസ്സിനസ്സുകാര്‍ക്ക് നേട്ടങ്ങള്‍. കുടുംബ പരമായും ഭരണപരമായും തരക്കേടില്ല. ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കപ്പെടും.
സന്താനങ്ങളെ കൊണ്ട് മനഃക്ലേശം. . വസ്തു, ഗൃഹം, വാഹനം കാംക്ഷിക്കുന്നവര്‍ക്ക് നല്ല വാരം. ഡിസംബര്‍ ,18, 19 തീയതികള്‍ നന്ന്.
ശനി ഹോമം , ശനി പ്രീതി ,ഒരിക്കല്‍ എന്നിവ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക
വസ്തു, , വാഹനം എന്നിവയാല്‍ നിയമപ്രശ്‌നങ്ങളോ സമാധാനക്കുറവുകളോ ഉണ്ടാകാം. മാതാവിനോ മാതൃവഴി ബന്ധുക്കള്‍ക്കോ രോഗമോ അപകടമോ കാണുന്നു. ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കപ്പെടും.
ഗൃഹത്തില്‍നിന്നോ വാഹനത്തില്‍നിന്നോ മോഷണം, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം. ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും. ഡിസംബര്‍ 14,15 തീയതികള്‍ പ്രശ്‌നങ്ങളില്‍ നിന്നു തലയൂരും. രക്ഷാകവാടം തുറക്കും. നാനാ വഴികളില്‍ സഹായം.ഭഗവല്‍ സേവ , പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
പുതിയ ജോലി തരപ്പെടും. സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍. ബിസ്സിനസ്സുകാര്‍, കോണ്‍ട്രാക്‌ടേഴ്‌സ് ഇവര്‍ക്കു നല്ല കാലം. . വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. ഗൃഹത്തില്‍ മംഗള കര്‍മ്മ സിദ്ധി. വസ്തു, ഗൃഹം, വാഹനം വാങ്ങുവാനോ അധീനതയില്‍ വരുവാനോ യോഗം കാണുന്നു. സന്താനങ്ങള്‍ക്ക് മേല്‍ഗതിയുണ്ടാകും. ഊഹക്കച്ചവടങ്ങള്‍ പരീക്ഷിക്കാം. ഡിസംബര്‍ 14,15 തീയതികള്‍ ആഹ്ലാദ ദിനങ്ങള്‍.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
പുത്രന്‍, പുത്രി ,സ്വത്ത്, ധനം, ഇവ മൂലം വിഷമിക്കും. പ്രതിയാകുകയോ പഴി കേള്‍ക്കുകയോ ചെയ്യും. മാതൃവഴി ക്ലേശം, ഉദര വ്യാധി, ഉണ്ടാകും. യാത്രകള്‍ ധാരാളം വന്നു ചേരും. കടുത്ത സംഭാഷണം കൊണ്ട് ശത്രുക്കള്‍ ഉണ്ടാകും. ഡിസംബര്‍ 18,19 തീയതികളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ക്ലേശങ്ങള്‍ പരിഹരിക്കും. രക്ഷാമാര്‍ഗ്ഗം തെളിയും. വ്യാഴ പ്രീതി, വരുത്തുക.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

പുതിയ ജോലി സാധ്യത കാണുന്നു. . ഉദ്യോഗാര്‍ത്ഥികള്‍ക്കു വളരെ അനുകൂല വാരം. അവിവാഹിതര്‍ക്കു ആലോചനകള്‍ മുറുകാം. വിദ്യാര്‍ത്ഥികള്‍ക്കൂ അനുകൂല വാരം. സര്‍വിസിലുളളവര്‍ക്കൂ വരുമാന വര്‍ദ്ധനവ്. ബിസ്സിനസ്സുകാര്‍ക്ക് ആഴ്ച പൊതുവേ നന്ന്. ആരോഗ്യം മോശം. ചിലവ് കൂടും. ദാമ്പത്യപരമായി വാരം പൊതുവേ നന്ന്. ഡിസംബര്‍ 17,18 തീയതികള്‍ ആഹ്ലാദ ദിനങ്ങള്‍. ശാന്തി, സമാധാനം ഉണ്ടാകും. സര്‍പ്പ പ്രീതി,
പ്രാര്‍ത്ഥനകള്‍ നന്ന്.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

ആഴ്ച പൊതുവേ നന്ന്. ചില നല്ലവാര്‍ത്തകള്‍ ശ്രവിക്കൂം. പ്രശ്‌നങ്ങള്‍ , പരാധീനതകള്‍ കുറെ ഒതുങ്ങും. സഹോദരാദി ഗുണം ലഭിക്കൂം. . വസ്തു, ഗൃഹം, വാഹനം അധീനതയില്‍ വരുകയോ പുതുക്കൂകയോ മോടി പിടിപ്പിക്കൂകയോ ചെയ്യൂം. മാതാവിന് ദോഷ വാരം. ഒരൂകാര്യവും പരിപൂര്‍ണ്ണതയില്‍ എത്തിക്കൂവാന്‍ പ്രയാസം. ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസ വാരം.
ഡിസംബര്‍ 13,14 തീയതികളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ക്ലേശങ്ങള്‍ പരിഹരിക്കും. ധനാഗമം ,രക്ഷാമാര്‍ഗ്ഗം തെളിയും. വ്യാഴ പ്രീതി വരുത്തുക.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

പൊതുവേ ആഴ്ച ഗുണപ്രദം. വസ്തു, ഗൃഹം, വാഹനം സ്വന്തമാക്കുവാന്‍ നല്ലയവസരം. വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ ഉള്‍പ്പെടും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഴ്ച പൊതുവേ നന്ന്. യാത്രകള്‍ ധാരാളം.
അപ്രതീക്ഷിത സാമ്പത്തികലബ്ദി. വരവു പോലെ ചിലവ് വന്നുകൂടൂം. ഗൃഹോപകരണങ്ങള്‍ വാങ്ങൂം. പ്രശ്‌നങ്ങള്‍ക്കു മദ്ധ്യസ്ഥര്‍ മുഖേന പരിഹാരം. കേസ് വഴക്കുകള്‍ രമ്യതയില്‍. അധികാരികള്‍ കൈകോര്‍ക്കും. ഡിസംബര്‍ 13,14 തീയതികള്‍ ഭാഗ്യ ദിനങ്ങള്‍. ശനി പ്രീതി നന്ന്.
വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

ദാമ്പത്യപരമായി വളരെ ശ്രദ്ധിക്കേണ്ട കാലം. ചിലവ് വളരെ കൂടും, ആരോഗ്യം, മോശം. രോഗാദികള്‍ തലപൊക്കും. ശത്രുക്കള്‍ തലപൊക്കൂം.
കാര്യങ്ങള്‍ മന്ദഗതിയില്‍. വസ്തു, ഗൃഹം, വാഹന സംബന്ധമായി മനസ്സ് കലുഷിതമാകും. അധികാരികളുടെ അപ്രീതി ഉണ്ടാകും. മക്കളാല്‍ പ്രയാസം.
തടസ്സപ്പെട്ടു കിടന്ന കാര്യങ്ങളില്‍ തീരുമാനമാകും. ബിസ്സിനസ്സുകാര്‍ക്ക് തൊഴിലാളി, പ്രശ്‌നങ്ങളോ നേരിടേണ്ടി വരും. ലാഭം കുറയും. ആഴ്ചയവസാനം നന്ന്. ശനി പ്രീതി വരുത്തുന്നത് നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

അപ്രതീക്ഷിത സാമ്പത്തികലബ്ദി. തൊഴിലവസരങ്ങള്‍ വിപുലപ്പെടും. ബിസ്സിനസ്സുകാര്‍ക്ക് നല്ലയവസരങ്ങള്‍ കണ്ടുതുടങ്ങും. സന്താന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. രോഗാവസ്ഥകള്‍മാറിത്തുടങ്ങും. ആരോഗ്യം,വീണ്ടെടുക്കും.
പുതിയ ജോലിയോ, പ്രമോഷന്‍ സാധ്യതയോ കാണുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കാലം ഗുണകരം. ഉന്നതവ്യക്തി, സഹായം കിട്ടൂം. അധികാരികള്‍ അനുമോദിക്കും. ഡിസംബര്‍ 14,15 തീയതികള്‍ വളരെ ശ്രദ്ധിക്കൂക.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

കനക വേഷ ഭൂഷണാദികള്‍, വിവാഹാംോചനകള്‍, വിശിഷ്ട വ്യക്തി ദര്‍ശനം ധനാഗമം, സ്ത്രീകളാല്‍ നന്മകള്‍ ഗൃഹ, വസ്തുക്കള്‍ ക്രയ വിക്രയമോ അധീനതയില്‍ വരുകയോ അവ വഴി ലാഭമോ കാണുന്നൂ. ആരോഗ്യം മെച്ചപ്പെടും. സന്താനങ്ങള്‍ക്ക് ജോലിയോ ധന ലബ്ദിയോ വിവാഹമോ
ഉണ്ടാകും. . മററുളളവരുടെ കാര്യങ്ങളില്‍ ഒരിക്കലും ഇടപെടരുത്. . വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. ശനി പ്രീതി ,ഒരിക്കല്‍ എന്നിവ നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

മാതാ പിതാക്കള്‍,സഹോദരങ്ങള്‍ ബന്ധുജനങ്ങള്‍ എന്നിവര്‍ക്കു ക്ലേശം.
സന്താനങ്ങളാല്‍ പ്രതിസന്ധി് അഭിമാന ക്ഷതം. അധികാരികള്‍ ശത്രുതയില്‍.
ബിസ്സിനസ്സുകാര്‍ക്ക് പ്രതികൂല അനുഭവം. സ്വന്തബന്ധുജനങ്ങള്‍ വിരോധിക്കും. എല്ലാക്കാര്യങ്ങളിലും വിഘ്‌നം. ചെയ്യാത്ത കുറ്റത്തിന് ശിക്ഷ.
ഡിസംബര്‍,14 15,16 തീയതികള്‍ ഭാഗ്യ ദിനങ്ങള്‍. രക്ഷാമാര്‍ഗ്ഗം തെളിയും. കാര്യാദികള്‍ ഭംഗിയായി നടക്കും. ധനാഗമം, പ്രവര്‍ത്തിവിജയം ഉണ്ടാകും.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി
ആരോഗ്യം, മോശം, രോഗാദികള്‍ തലപൊക്കും. അപ്രതീക്ഷിത. ധനാഗമം. കച്ചവടക്കാര്‍ക്ക് നല്ല സമയം. . ഉദ്യോഗാര്‍ത്ഥികള്‍, കലാകാരന്‍മാര്‍ക്ക് വളരെ നല്ല വാരം. ലോട്ടറി, ചിട്ടി,,ലോണ്‍, പരീക്ഷിക്കാം.ഊഹകച്ചവടം പരീക്ഷിക്കാം.
ദാമ്പത്യപരമായി വളരെ ശ്രദ്ധിക്കേണ്ട കാലം. അവിവാഹിതര്‍ക്ക് വിവാഹ കാലം. ഡിസംബര്‍,17, 18 സന്തോഷ ദിനങ്ങള്‍. ശനി പ്രീതി വരുത്തുക.




ശുഭം.
 
Other News in this category

 
 




 
Close Window