Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഡിസംബര്‍ 20 മുതല്‍ 26 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4മ്പ ഭാഗം

സ്ഥാന മാനാദികള്‍ ലഭിക്കും. ചിലവുകള്‍വര്‍ദ്ധിക്കും.ശിരോ രോഗമോ, അപകടമോ, വരും. മക്കളാല്‍ മനഃപ്രയാസം നേരിടും. ആരോഗ്യം മോശം .ഗൃഹ നിര്‍മ്മാണ തടസ്സങ്ങള്‍ നേരിടും.ബിസ്സിനസ്സുകാര്‍, സര്‍വിസിലുളളവര്‍, എന്നിവര്‍ക്കു വലിയ ഗുണമില്ല ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലിക നിയമനം.
ഡിസംബര്‍ 21, 22, തീയതികള്‍ നന്ന്. ശനി ഹോമം , ശനി പ്രീതി ,ഒരിക്കല്‍ എന്നിവ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

സര്‍വിസിലുളളവര്‍ക്കൂ പ്രമോഷനോ ശമ്പളക്കൂടുതലോ, പുതിയ ഉദ്യോഗമോ ലഭിക്കാം. ബാധ്യതകള്‍ മാറിക്കിട്ടും. നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകും. ദാമ്പത്യപരമായി ചെറിയ പ്രശ്‌നങ്ങള്‍. സന്താനങ്ങളെ കൊണ്ടുളള മനപ്രയാസം മാറിക്കിട്ടും. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ ബന്ധുക്കളുമായി ഭിന്നത ഉണ്ടാകും.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കുടുംബത്തില്‍ സന്തോഷ കാലം.
ചിട്ടി,ലോണ്‍ ഭാഗ്യക്കൂറികള്‍ പരീക്ഷിക്കാം. അവിവാഹിതര്‍ക്ക് മംഗല്ല്യഭാഗ്യം തെളിയും. ഉദ്യോഗാര്‍ത്ഥികള്‍ക്കു വളരെ അനുകൂല വാരം. വിദ്യാര്‍ത്ഥികള്‍ക്കൂ അനുകൂല വാരം. . പലവഴിയില്‍ സഹായ ഹസ്തം. ശത്രുക്കള്‍, കളളന്‍മാര്‍ എന്നിവരാല്‍ നഷ്ടങ്ങള്‍ വരും. വ്യാഴപ്രീതി വരുത്തുക,


കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
ദാമ്പത്യപരമായി ചെറിയ പ്രശ്‌നങ്ങള്‍. ഗൃഹത്തില്‍ മംഗള കര്‍മ്മ സിദ്ധി.. സര്‍വിസിലുളളവര്‍ക്കൂ വരുമാന വര്‍ദ്ധനവ്.. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം . മാതൃവഴി ക്ലേശം, ഉദര വ്യാധി, ഉണ്ടാകും. പല ശുഭകാര്യങ്ങളും പകുതിക്ക് നിര്‍ത്തൂം. സുബ്ര്ഹമണ്യ പ്രീതി , വരുത്തുക,

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
പുണ്യ ദേവാലയ ദര്‍ശന ഭാഗ്യം. അപ്രതീക്ഷിത സാമ്പത്തികലബ്ദി. തൊഴിലവസരങ്ങള്‍ വിപുലപ്പെടും. നല്ല സുഹൃത്തുക്കളാല്‍പ്രയോജനം.
അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍. . ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കപ്പെടും. കടബാധ്യതകള്‍ തീര്‍ന്നു കിട്ടൂം. ഡിസംബര്‍ 21, 22, തീയതികള്‍ ഐശ്വര്യാദികള്‍ തേടിയെത്തും.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക
ഠലേെ, ശിലേൃ്ശലം ഇവയില്‍ വിജയം. സന്തോഷ അനുഭവങ്ങള്‍ വന്നൂ ചേരും. ദൈവിക ചടങ്ങൂകളില്‍ ഉള്‍പ്പെടും. മനോബലം വര്‍ദ്ധിക്കും. അപ്രതീക്ഷിത സാമ്പത്തികം വന്നൂ ചേരും. കൊടുക്കല്‍ വാങ്ങലൂകള്‍ ത്വരിതഗതിയില്‍. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം. ചിട്ടി,ലോണ്‍ ഭാഗ്യക്കൂറികള്‍ പരീക്ഷിക്കാം
ആഴ്ചയവസാനം സന്തോഷ ദിവസങ്ങള്‍ രക്ഷാമാര്‍ഗ്ഗം തെളിയും.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം. ബിസ്സിനസ്സുകാര്‍ക്ക് ഗുണപരമായ കാലം. വിദ്യാര്‍ത്ഥികള്‍ക്കു ഉണര്‍വ്, ഉന്മേഷം. ഭൂമിയോ, കെട്ടിടമോ ,വാഹനമോ അധീനതയില്‍ വരികയോ അവയ്ക്കു വേണ്ടി ധനച്ചിലവോ വന്നു കൂടും. ദാമ്പത്യ ക്ലേശം, ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ഡിസംബര്‍ 23 24 തീയതികള്‍ ഐശ്വര്യാദികള്‍ തേടിയെത്തും.


വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
ധാരാളം യാത്രകള്‍ വേണ്ടി വരും. സന്തോഷ അനുഭവങ്ങള്‍ വന്നു കൂടും. പുതിയ വരുമാന ഉറവിടം ഉണ്ടാകും. മാര്‍ഗ്ഗതടസ്സങ്ങള്‍, ശാരീരികമായ അസ്വസ്ഥതകള്‍ രോഗം ഇവ അലട്ടും. കൂടുതല്‍ ജോലി ഭാരം, എന്നാലും അധികാരികള്‍ക്ക് അതൃപ്തി. ബിസ്സിനസ്സുകാര്‍ക്ക് ശരാശരി കച്ചവടം ലഭിക്കും.
ഡിസംബര്‍ 22, 23 തീയതികള്‍ മെച്ചം.


ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

പുതിയ ഉദ്യോഗമോ ഉളളവയില്‍ പ്രമോഷന്‍. പിതൃ തുല്ല്യ ജനങ്ങളുടെ വേര്‍പാട് കാണുന്നു. അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം കാണുന്നു. വിദേശ ജോലിക്കു ശ്രമിക്കുന്നവര്‍ക്കു നല്ലയവസരം. സന്താനങ്ങളെ കൊണ്ടുളള മനപ്രയാസം മാറിക്കിട്ടും. നന്മകള്‍ തേടിയെത്തും. ഡിസംബര്‍ 21, 22 തീയതികള്‍ അഭിലാഷങ്ങള്‍ പൂവണിയും. ധനാഗമം, തൊഴില്‍ പുരോഗതി ഉണ്ടാകും.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക
തൊഴില്‍ മേഖലയില്‍ അഴിച്ചു പണി വേണ്ടിവരും. ഒടിവ്, ചതവ്, മുറിവ്, ശസ്ത്രക്രീയ ഇവയിലേതെങ്കിലും നേരിടേണ്ടിവരും. മനോ നില തകരാറിലാകും. ആഴ്ച പൊകുവേ ഗുണകരമല്ല. ഔദ്യോഗിക രംഗത്ത് അഴിച്ചു പണി വേണ്ടിവരും. ദാമ്പത്യ ക്ലേശം ഉണ്ടാകും. ഡിസംബര്‍ 21, 22,23 തീയതികള്‍ തൊഴില്‍, ബിസ്സിനസ്സ് ഉയര്‍ച്ച ഉണ്ടാകും.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം
പ്രതീക്ഷകള്‍ സഫലമാകും. ലോണ്‍ മറ്റ് വായ്പ്പകള്‍ ലഭിക്കും. പിതാവിന് , രോഗമോ അപകടമോ . അഭിമാനം വീണ്ടെടുക്കും. സുഹൃത്തുക്കളാല്‍ നേട്ടം. സഹോദരങ്ങളുമായി ഭിന്നതയില്‍. ബിസ്സിനസ്സ്‌കാര്‍ക്ക ്മന്ദത. ഡിസംബര്‍ 24, 25, 26 തീയതികള്‍ പ്രശ്‌നങ്ങളില്‍നിന്നു തലയൂരും. ദാനധര്‍മ്മങ്ങള്‍, ഉപവാസം, വ്യാഴ ഹോമം എന്നിവ നന്ന്.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി:

പുതിയ ജീവിത മാര്‍ഗ്ഗം തെളിയും. ദൈവിക കര്‍മ്മങ്ങള്‍ക്ക് ധനവും, സമയവും, ചിലവഴിക്കൂം. വസ്തു, വാഹന, സ്ഥാപന ക്രയ വിക്രയങ്ങള്‍ ഏതെങ്കിലും നടക്കൂം. ആരോഗ്യം മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. വിവാഹാദികള്‍ നടക്കും. ഡിസംബര്‍ 24, 25, 26 തീയതികള്‍ ഭാഗ്യകരം.


ശുഭം.
 
Other News in this category

 
 




 
Close Window