Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം
സാമ്പത്തിക രംഗം പുഷ്ടിപ്പെടും. പരിശ്രമങ്ങള്‍ ശക്തിപ്പെടുത്തും. ചിലവുകളും ധാരാളമായി വന്നുകൂടൂം. പുതിയ തൊഴില്‍മേഖല ഉണ്ടാകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. സന്താനങ്ങളെ കെണ്ട് മനഃക്ലേശം. ദാമ്പത്യപരമായി ക്ലേശം. ഗൃഹോപകരണങ്ങള്‍ ആഡംബര വസ്തുക്കള്‍ ശേഖരിക്കും. . ഡിസംബര്‍ 28,29,30 തീയതികള്‍ പ്രശ്‌നങ്ങളില്‍ നിന്നു തലയൂരും. രക്ഷാകവാടം തുറക്കും. നാനാ വഴികളില്‍ സഹായം, ശനി പ്രീതി പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

പുതിയ മേഖലകള്‍ വെട്ടിപ്പിടിക്കും. കുടുംബ പ്രശ്‌നങ്ങള്‍ സമാധാന നിലയില്‍. വസ്തു, ഗൃഹ വാഹന കനക വേഷ ഭൂഷണാദികള്‍ തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ക്കൂ പ്രതികൂല വാരം. പകര്‍ച്ച വ്യാധികള്‍ വന്നു കൂടും. ബിസ്സിനസ്സുകാര്‍ക്കൂ നേട്ടങ്ങള്‍ . ഡിസംബര്‍ 31, ജനുവരി 1,2 തീയതികള്‍ രക്ഷാമാര്‍ഗ്ഗം തെളിയും. കാര്യാദികള്‍ ലാഭത്തില്‍ .

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

മുടങ്ങിക്കിടന്ന കാര്യങ്ങളില്‍ തീരുമാനം. തൊഴിലില്‍ ഉയര്‍ച്ച, സ്ഥാനമാന ലാഭം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഴ്ച പൊതുവേ നന്ന്. അപ്രതീക്ഷിത സാമ്പത്തികലബ്ദി , വാഹനഭാഗ്യം വന്നു ചേരും. വസ്തു, ഗൃഹം, വാഹനം വാങ്ങുവാനോ അധീനതയില്‍ വരുവാനോ യോഗം കാണുന്നു. സന്താനങ്ങളാല്‍ സന്തോഷം. ടെസ്റ്റ് ഇന്റര്‍വ്യൂ വിജയം. ഡിസംബര്‍ 31, ജനുവരി 1,2 തീയതികള്‍ സഹായം, കാര്യങ്ങള്‍ ത്വരിതഗതിയില്‍. സര്‍പ്പ പ്രീതി ദാനധര്‍മ്മങ്ങള്‍ നന്ന്.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

കുടുംബത്തില്‍ സന്താന ജനനം. ചിലവ് വളരെ കൂടും. മംഗല്ല്യാദികള്‍ക്ക് വിഘ്‌നം. സംഭാഷണത്താല്‍ ശത്രുക്കള്‍ . അധികാരികളുടെ അപ്രീതി ഉണ്ടാകും.
ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ , പഴികേള്‍ക്കും. ഉദ്യോഗം, ബിസ്സിനസ്സ് വളരെ ശ്രദ്ധിക്കണം. . മാതാവിന് രോഗാദികളോ ശസ്ത്രക്രിയയോ ഉണ്ടാകാം.
ആഴ്ചയവസാനം രക്ഷാമാര്‍ഗ്ഗം തെളിയും. നാനാ വഴികളില്‍ സഹായം വ്യാഴ പ്രീതി ,പ്രാര്‍ത്ഥനകള്‍ എന്നിവ നന്ന്.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
ഉദ്യോഗ രംഗത്ത് ഉയര്‍ച്ച, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മേലധികാരികള്‍ അനുമോദിക്കും. വസ്തു, ഗൃഹ, വാഹനാദികള്‍ക്കുള്ള യോഗം തെളിയുന്നു.
വിദ്യാര്‍ത്ഥികള്‍ക്കൂ അനുകൂല വാരം. അധികാരം വര്‍ദ്ധിക്കും. സ്ഥാന മാനങ്ങള്‍ ലഭിക്കൂം. ബിസ്സിനസ്സുകാര്‍ക്ക് ആഴ്ച പൊതുവേ നന്ന്. അവിവാഹിതര്‍ക്കു
മംഗല്യ കാലം. ലോട്ടറി, ചിട്ടി,,ലോണ്‍, പരീക്ഷിക്കാം ഡിസംബര്‍ 31, ജനുവരി 1, തീയതികള്‍ വളരെ ശ്രദ്ധ വേണം.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

വരവും, ചിലവും, സമനിലയില്‍. പുതിയ ഉത്തരവാദിത്വം ഏറ്റെടുക്കൂം. ഗൃഹനിര്‍മ്മാണമോ മോടിപിടിപ്പിക്കലോ ഉണ്ടാകൂം. പരമ്പരാഗത ധനമോ സ്വത്തോ ഭാഗിച്ചൂകിട്ടും. വിമര്‍ശനം കേള്‍ക്കൂം. ഉല്ലാസയാത്ര തരപ്പെടൂം ചില കയ്യബദ്ധങ്ങള്‍ മൂലം വ്യസനിക്കും. കച്ചവടക്കാര്‍ക്ക് സമ്മിശ്ര ഫലം. ഡിസംബര്‍ 30, 31 രക്ഷാസ്ഥാനം തേടിയെത്തും. കാര്യങ്ങള്‍ സുഗമമാകും. . വ്യാഴ ,ശനി പ്രീതി നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
കുടുംബത്തില്‍ , ശാന്തി,സമാധാനം, വിവാഹാദി മംഗള കര്‍മ്മസിദ്ധി ഉണ്ടാകാം. വസ്തു, ഗൃഹം, വാഹനം കാംക്ഷിക്കുന്നവര്‍ക്ക് നല്ല വാരം. വിനോദ യാത്ര
ഉണ്ടാകും. ഉന്നതര്‍ സഹകരിക്കും സഹായിക്കും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം. ബിസ്സിനസ്സുകാര്‍ക്ക് കച്ചവട പുരോഗതി ഉണ്ടാകാം. ഡിസംബര്‍ 31, ജനുവരി 1 സന്തോഷം, സൗഭാഗ്യം

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
സഹായികള്‍ രംഗത്ത്്. സ്വന്ത ബന്ധു ജനങ്ങളാല്‍ നന്മകള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലം നിര്‍ത്തി വയ്ക്കേണ്ടി വരും. ഭൂമി, കെട്ടിടം, വാഹനം
സ്ഥാപനാദികള്‍ കാംക്ഷിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. വിദ്യാര്‍ത്ഥികള്‍ക്ക് അലംഭാവം. കുടുംബത്തില്‍, ഭിന്നാഭിപ്രായം. ശത്രുക്കള്‍ ഒളിയമ്പെയ്യും.
ഡിസംബര്‍ 27,28 തീയതികള്‍ സമാധാനം ,സഹായം, ശനി പ്രീതി നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:
അധികാര ലബ്ദി സ്ഥാനപ്രാപ്തി എന്നിവ തേടിയെത്തും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കു നിയമന ഉത്തരവുകള്‍ ലഭിക്കാം. ബിസ്സിനസ്സുകാര്‍ക്ക് നല്ല കച്ചവട പുരോഗതി ഉണ്ടാകാം. ദാമ്പത്യപരമായ പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കപ്പെടും. കോടതി, കച്ചേരി പ്രശ്‌നങ്ങള്‍ രമ്യതയില്‍. ഡിസംബര്‍ 29, 30 തീയതികള്‍ മോഹങ്ങള്‍ പൂവണിയും.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

തൊഴില്‍ രംഗത്ത് സ്ഥാന മാനാദികള്‍. എവിടെയും മാന്യത ബഹുമാനം സ്ഥാന കയറ്റം. കച്ചവടക്കാര്‍ക്കും പറ്റിയ സമയം. വിദേശ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം. ഭൂമി ഇടപാടുകാര്‍ കെട്ടിടം പണിക്കാര്‍ വളരെ ശ്രദ്ധിക്കണം. പിതൃ, മാതൃ വഴി മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടിവരും. ഊഹ കച്ചവടങ്ങളില്‍ ചെറിയ ലാഭം ദാമ്പത്യപരമായി പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഡിസംബര്‍ 29, 30 തീയതികള്‍ സൗഭാഗ്യ ദിനങ്ങള്‍.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

സ്ഥല മാറ്റമോ സ്ഥാന മാറ്റമോ പിരിച്ചുവിടലോ ശമ്പളംവെട്ടികുറയ്ക്കലോ ഉണ്ടാകാം. അധികാരികള്‍ കൈമലര്‍ത്തും. സഹപ്രവര്‍ത്തകര്‍ ചതിക്കും. എവിടെയും പരാജയ ഭീതി, അപമാനം സന്താനങ്ങളാല്‍ ക്ലേശം, വിവാഹാദികള്‍ നീട്ടി വക്കാം. ഡിസംബര്‍ 28,29, തീയതികള്‍ മാനാഭിമാനം കാക്കും. സഹായ സ്ഥാനം തേടിയെത്തും. വ്യാഴ പ്രീതി, പ്രാര്‍ത്ഥനകള്‍ നന്ന്.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി
തൊഴില്‍ പരമായും സാമ്പത്തിക പരമായും നല്ല വാരം. പുതിയ പ്രസ്ഥാനങ്ങളില്‍ നിന്ന് വരുമാനം. കുടുംബ സുഖം, വിദേശ ഗുണം സഹോദര ഗുണം എന്നിവ ഉണ്ടാകും. സന്താനങ്ങളാല്‍ ക്ലേശം. ബിസ്സിനസ്സുകാര്‍ക്ക് ആശ്വാസ വാരം. ഡിസംബര്‍ 31, ജനുവരി 1 സന്തോഷം, സൗഭാഗ്യം.

ശുഭം.
 
Other News in this category

 
 




 
Close Window