Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ജനുവരി 3 മുതല്‍ 9 വരെ
ഡോ പണ്ഡിറ്റ് കുടമാളൂര്‍ ശര്‍മ്മ
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം
അംഗീകാരവും ബഹുമതികളും തേടിയെത്തും. . വിദേശ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം. പ്രവര്‍ത്തനരംഗം ഉഷാറാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. രോഗാദികള്‍ തലപൊക്കും. സര്‍വിസിലുളളവര്‍ക്കൂ സ്ഥാന മാറ്റമോ സ്ഥലമാറ്റമോ പ്രതീക്ഷിക്കാം. ബിസ്സിനസ്സുകാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടും. . വിവാഹാദികള്‍ തടസ്സപ്പെടുവാന്‍ സാധ്യത. ജനുവരി 7, 8
തീയതികള്‍ വളരെ നന്ന്. ശനിഹോമം, ശനി പ്രീതി , പ്രാര്‍ത്ഥനകള്‍ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക
തൊഴില്‍ രംഗം അനുകൂലമല്ല. രോഗാദികള്‍ , ചിലവ് കൂടും. യാത്രകള്‍ ദുരിതപൂര്‍ണ്ണം. എവിടെയും പരാജയ ഭീതി.. സ്വന്ത ബന്ധു ജനങ്ങളാല്‍ നന്മകള്‍ ഉണ്ടാകും. ഗൃഹ, സ്ഥാപന നിര്‍മ്മാണ തടസ്സങ്ങള്‍ നേരിടും. സന്താനങ്ങളാല്‍ ക്ലേശം. സഹപ്രവര്‍ത്തകരുമായി മുഷിച്ചില്‍ , മാനസിക പിരിമുറുക്കം, അനുഭവപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് വാരം മോശം.5,6 7,
തീയതികള്‍ രക്ഷാ സ്ഥാനം വന്നു ചേരും. പലവഴിയില്‍ സഹായ ഹസ്തം
വിഷ്ണു പ്രീതി വരുത്തുക.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
നല്ലയവസരങ്ങള്‍ ശത്രുക്കള്‍ മുലമോ തടസപ്പെടും. ഔദ്യോഗികരംഗത്തും ബിസ്സിനസ്സിലും പ്രതികൂലാവസ്ഥ നിഴലിക്കും. ഉദരവ്യാധിയലട്ടും. ദാമ്പത്യപരമായും സമയം നന്നല്ല. ചിലവ് കൂടും. . ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം. , ഉദ്യോഗത്തില്‍ പ്രമോഷന്‍ അല്ലെങ്കില്‍ പുതിയ ഉദ്യോഗം. ജനുവരി 4,5 തീയതികള്‍ സന്തോഷ വാര്‍ത്ത ധനം, നാനാ വഴികളില്‍ സഹായം ഉണ്ടാകും. ശനി പ്രീതി വരുത്തുക.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

അനാവശ്യ ചിന്ത മനസ്സിനെ ഭരിക്കും. പ്രവര്‍ത്തന രംഗത്ത് അദ്ധ്വാനം വര്‍ദ്ധിക്കും. കലാകാരന്മാര്‍ക്ക് നല്ലകാലം. സന്താനങ്ങള്‍ക്കു വേണ്ടി ധനച്ചിലവ് കൂടും. വേഷ ഭൂഷണാദികള്‍ അധീനതയില്‍വരും ആയുധങ്ങള്‍, മെഷിനറികള്‍
ഇവയുമായി പ്രവര്‍ത്തിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. കേസുകളില്‍ ഉള്‍പ്പെടാം. ജനുവരി 4,5 തീയതികള്‍ രക്ഷാകവാടം തുറക്കും. വ്യാഴ പ്രീതി, പ്രാര്‍ത്ഥനകള്‍ ഇവ നന്ന്. ദാനധര്‍മ്മാദികള്‍ എന്നിവ നന്ന്.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

ബന്ധുജനങ്ങള്‍ ദ്രോഹിക്കും. സുഹൃത്തുക്കള്‍ മൂലം പ്രശ്‌നങ്ങള്‍, ഉണ്ടാകും. ക്രയ വിക്രയ നഷ്ടം കാണുന്നു. ചെവി, തൊണ്ട സംബന്ധമായി രോഗം വരാം.
സന്താനങ്ങള്‍ മുലം, ചിലവ് വര്‍ദ്ധിക്കും. ശമ്പള വര്‍ദ്ധനവ് , സമൂഹ മദ്ധ്യത്തില്‍ ആരാധ്യനാകും. പിതൃ സ്വത്ത് തേടിയെത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കു തൊഴിലവസരം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ പുരോഗമിക്കും. . ജനുവരി 7,8,9, തീയതികള്‍ ഭാഗ്യകരം. സര്‍പ്പപ്രീതി വരുത്തുക.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക
അനാവശ്യ കലഹം ഒഴിവാക്കുക. അബദ്ധങ്ങള്‍ സംഭവിക്കാം. തൊഴില്‍ മേഖലയില്‍ പ്രതിസന്ധികള്‍ തുടങ്ങും. ചിലവ് വര്‍ദ്ധിക്കും. ഭര്‍തൃ പുത്ര ക്ലേശം കാണുന്നു. സ്ഥല മാറ്റമോ സ്ഥാന മാറ്റമോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട കാലമോ ഉണ്ടാകും. വാഹനാപകട സാധ്യതയും കാണുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം തടസപ്പെടും. ജനുവരി 3,4 തീയതികള്‍ വളരെ ശ്രദ്ധിക്കണം. ശനി പ്രീതി, വ്യാഴ പ്രീതി, പ്രാര്‍ത്ഥനകള്‍ ഇവ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കും. വസ്തു, വാഹനം, ഗൃഹം, വാങ്ങുവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല വാരം. അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം. ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. സഹോദരങ്ങളുമായി ഭിന്നത ഉണ്ടാകും. സാമ്പത്തിക ബാധ്യതകള്‍ക്കു പരിഹാരം കാണും. കനക വേഷ ഭൂഷണാദികള്‍ അധീനതയില്‍വരും. ജനുവരി 6,7 തീയതികള്‍ വളരെ സൂക്ഷിക്കണം. ശനി പ്രീതി, പ്രാര്‍ത്ഥനകള്‍ നന്ന്.
വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

കാര്യാദികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ തടസ്സമോ കാലതാമസമോ നേരിടും. ഉദ്യോഗത്തില്‍ അനുകൂല മാററങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കു അലസത കൂടും. മംഗല്ല്യാദികള്‍ക്കു വിഘ്‌നം കാണുന്നു. സഹോദരങ്ങളുമായി തര്‍ക്കം കാണുന്നു. സ്വത്ത് ധനം സംബന്ധിച്ച് തെററിദ്ധാരണകള്‍ വന്നു കൂടാം. വെല്ലുവിളികള്‍ നേരിടും. . ചിട്ടി,ലോണ്‍ ഭാഗ്യക്കൂറികള്‍ പരീക്ഷിക്കാം. ജനുവരി 8,9 തീയതികള്‍ വളരെ സൂക്ഷിക്കണം. കഷ്ട നഷ്ടങ്ങള്‍ വരാം. വ്യാഴ പ്രീതി, പ്രാര്‍ത്ഥനകള്‍ ഇവ നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

സഹായികളും, സുഹൃത്തുക്കളും മൂലം കെണിയില്‍ ചാടാന്‍ സാധ്യതകള്‍. പേരു ദോഷം അനുഭവിക്കും. ഗൃഹത്തിലോ ഓഫിസിലോ മോഷ്ടാക്കള്‍ ,വഞ്ചിതര്‍ കടന്നു കൂടാം. തീര്‍ത്ഥാടന ഭാഗ്യം ബന്ധുജന സഹകരണം ധനാഭിവൃദ്ധിയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്കു ് നല്ല വാരം. ബിസ്സിനസ്സ്‌കാര്‍ക്കും പൊതുവേ നല്ല വാരം. കമിതാക്കള്‍ക്ക് മോഹം പൂവണിയും. കുടുംബത്തില്‍ ശാന്തി സമാധാനം ലോണ്‍, ഭാഗ്യക്കൂറികള്‍ ,ചിട്ടി,പരീക്ഷിക്കാം. ജനുവരി 8,9 തീയതികള്‍ വളരെ നന്ന്.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

വസ്തു, വാഹനം, ഗൃഹം, വാങ്ങുവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല വാരം. തൊഴില്‍ ക്ലേശം മാറിക്കിട്ടും. പുതിയ സ്ഥാന മാന ലാഭം സഹായികള്‍ രംഗത്ത്. സന്താനങ്ങളാല്‍ മനഃപ്രയാസം. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. ജനുവരി 7 8,9 തീയതികള്‍ സുഹൃത് സഹായം രക്ഷാമാര്‍ഗ്ഗം , ശാന്തി സമാധാനം. ശനി പ്രീതി, , പ്രാര്‍ത്ഥനകള്‍ ഇവ നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂര ുരുട്ടാതി 3/4 ഭാഗം
അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍, ബിസ്സിനസ്സുകാര്‍ക്ക് പുതിയ പരീക്ഷണങ്ങള്‍ നന്ന്. കുടുംബത്തില്‍ സമാധാനം കുറയും. ഗൃഹത്തില്‍ നിന്ന് മാറി താമസിക്കേണ്ടിവരും. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലിക നിയമനം. ജനുവരി 3,4,5, തീയതികള്‍ ഈശ്വരാനുഗ്രഹം. വ്യാഴ പ്രീതി, പ്രാര്‍ത്ഥനകള്‍ ഇവ നന്ന്.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി:

വസ്തു, വാഹനം, ഗൃഹം, വേഷ ഭൂഷണാധികള്‍ ഇവയിലേതെങ്കിലും അധീനതയില്‍് വരും. ഗവണ്‍മെന്റ് തലത്തില്‍ ആനുകൂല്ല്യങ്ങള്‍ കിട്ടും. ശത്രുക്കള്‍ നിഷ്പ്രഭരാകും. ക്രയ വിക്രയ സാധ്യതകള്‍ . അധികാരികള്‍ പ്രശംസിക്കും. സമൂഹത്തില്‍ ആദരവ് ഉണ്ടാകും. ജനുവരി 3,4,5, തീയതികള്‍ ഈശ്വരാനുഗ്രഹം നാനാ വഴികളില്‍ സഹായം.



ശുഭം
 
Other News in this category

 
 




 
Close Window