Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ജനുവരി 10 മുതല്‍ 16 വരെ
Pandit Kudamaloor Sarma
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4മ്പ ഭാഗം

ആഴ്ചയാദ്യം വരവിനെക്കാള്‍ ചിലവ് കൂടും. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും.
തൊഴില്‍പരമായി സ്ഥല മാറ്റമോ സ്ഥാന മാറ്റമോ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കേണ്ട കാലമോ ഉണ്ടാകും. ആഴ്ച മദ്ധ്യം മുതല്‍ തൊഴില്‍ പുഷ്ടി സാമ്പത്തികലബ്ദി കാര്യാദി ലാഭം ബന്ധുജന സമാഗമം, ബിസ്സിനസ്സുകാര്‍ക്ക് ഗുണപരമായ കാലം. മംഗള കര്‍മ്മങ്ങള്‍ക്ക് മുടക്കം, ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും, വിരഹം, വേര്‍പാട്, ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലിക നിയമനം.
ജനുവരി 7, 8 തീയതികള്‍ വളരെ നന്ന്, നാനാ വഴിയില്‍ സഹായം, ശനിഹോമം, ശനി പ്രീതി , പ്രാര്‍ത്ഥനകള്‍ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക
ഒടിവ്, ചതവ്, മുറിവ്, പൊളളല്‍ ശസ്ത്രക്രിയാ സാധ്യത. തീര്‍ത്ഥാടന യാത്രകള്‍ കാണുന്നു. കമിതാക്കള്‍വേര്‍പിരിയും. ഇണയ്ക്ക് രോഗം, ദുരിതം, അപകടം.
സന്താനങ്ങളെ കൊണ്ടും, മററ് ഇതര കാര്യങ്ങളില്‍ മനപ്രയാസം. വാഹന യാത്ര ശ്രദ്ധിക്കണം. ആരോഗ്യം മോശം. ബിസ്സിനസ്സുകാര്‍ക്ക് നല്ലവാരം. സര്‍വിസിലുളളവര്‍ക്ക് അധികാരികളുടെ അപ്രീതി. ജനുവരി 7, 8 തീയതികള്‍
കാര്യാദികള്‍ ലാഭത്തില്‍ ധനാദികള്‍, ശുഭ വാര്‍ത്തകള്‍, ഐശ്വര്യം ഉണ്ടാകും.
സര്‍പ്പപ്രീതി പ്രാര്‍ത്ഥനകള്‍ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
ആഴ്ച പൊതുവേ നന്ന്. സുഖം മനഃസമാധാനം, സര്‍വിസിലുളളവര്‍ക്കൂ സ്ഥാന മാന ലാഭം, പ്രമോഷന്‍,ബിസ്സിനസ്സുകാര്‍ക്ക് പൊതുവേ അനുകൂല സമയം. ഉന്നതര്‍ സഹായിക്കും. സന്താനങ്ങള്‍ക്ക് മേല്‍ഗതി ,ഉദ്യോഗലബ്ദി ,വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. അവിവാഹിതര്‍ക്കു വിവാഹ ആലോചനകള്‍ മുറുകും. ആഴ്ചയവസാനം അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍,ഉദ്ധിഷ്ടകാര്യസിദ്ധി.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

പുത്രന്‍, പുത്രി സ്വര്‍ണ്ണം ധനം എന്നിവയാല്‍ വ്യസനം. കുടുംബത്തില്‍ നിന്ന് അകല്‍ച്ച പഴി കേള്‍ക്കും പ്രതിയാകും. ഉദര വ്യാധി വാഹനത്താല്‍ കഷ്ട നഷ്ടങ്ങള്‍. ബിസ്സിനസ്സുകാര്‍ക്ക് സമനില ശത്രുത രോഗങ്ങള്‍ വര്‍ദ്ധിക്കും. 11,12 തീയതികള്‍ പൊതുവേ നന്ന്. സഹായങ്ങള്‍ പല വഴിയില്‍. വ്യാഴപ്രീതി, ദാനധര്‍മ്മങ്ങള്‍, ഉപവാസം, എന്നിവ നന്ന്.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
പുതിയ ഉദ്യോഗമോ പ്രമോഷനോ അപ്രതീക്ഷിത സാമ്പത്തിക പുരോഗതിയോ
ഉണ്ടാകും. ദാമ്പത്യപരമായി നല്ല വാരം. തൊഴില്‍ സാമ്പത്തികം, മെച്ചപ്പെടും. മുന്‍കാല ബാധ്യതകള്‍ പരിഹരിക്കും. ഉദ്യോഗ തലത്തില്‍ കുടുംബത്തില്‍ മാന്യത. ബിസ്സിനസ്സുകാര്‍ പുതിയ രംഗത്തേക്ക്പ്രവേശിക്കും. വിദേശ യാത്ര മോഹികള്‍ക്ക് സുവര്‍ണ്ണാവസരം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ മുറുകും. ടെസ്‌ററ്, ഇന്റര്‍വ്യൂ വിജയം. ആഴ്ചയവസാനം ധനാഗമം, . സര്‍പ്പപ്രീതി, ദാനധര്‍മ്മം നന്ന്.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

വരവില്‍ കൂടുതല്‍ ചിലവ്, തൊഴില്‍ ക്ലേശം, ആരോഗ്യഹാനി ബന്ധുജനങ്ങളാല്‍ മനഃ ക്ലേശം. ഉദ്യോഗാര്‍ത്ഥികള്‍ക്കു കാത്തിരിപ്പ് എവിടെയും അശാന്തി. എന്നാല്‍ 11,12 തീയതികള്‍ പൊതുവേ നന്ന്. സഹായ ഹസ്തം, ദുരിതങ്ങളില്‍ നിന്ന് മോചനം, വാക്ക് പാലിക്കൂം. വ്യാഴഹോമം, ശനിഹോമം, ശനി പ്രീതി , പ്രാര്‍ത്ഥനകള്‍ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
വസ്തു, വാഹനം, ഗൃഹം, കനക, വേഷ, ഭൂഷണാദിയോഗം. ഗൃഹം, മോടിപിടിപ്പിക്കൂം. ദാമ്പത്യപരമായി നന്ന്. ,വിദേശ യാത്ര മോഹികള്‍ക്ക് അനുകൂല സമയം. കുടുംബത്തില്‍ ശാന്തി, സമാധാനം.,12 ,13 തീയതികള്‍ കാര്യങ്ങള്‍ ത്വരിത ഗതിയില്‍, ശുഭ യാത്ര ഉല്ലാസ യാത്ര ഉണ്ടാകും. വെളളിയാഴ്ച, ഉപവാസം, ദേവീ പ്രാര്‍ത്ഥന നന്ന്.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

ശത്രുക്കള്‍ കാര്യാദി തടസ്സം, തൊഴില്‍ മേഖലയില്‍ എതിരാളി, ബിസ്സിനസ്സില്‍
നഷ്ടം ദാമ്പത്യ ക്ലേശം, പ്രതീക്ഷയ്ക്കു മങ്ങല്‍, എന്നാല്‍ സഹോദരാദി ഗുണം.
ആഴ്ച മദ്ധ്യം സാമ്പത്തിക പുഷ്ടി വരവും, ചിലവും കൂടും. ആരോപണം, അപവാദം, കുടുഃബത്തില്‍ കലഹം, ആഴ്ചയവസാനം ധനാഗമം. 12 ,13 തീയതികള്‍ കാര്യങ്ങള്‍ ത്വരിത ഗതിയില്‍. വ്യാഴപ്രീതി വരുത്തുക

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക

കഷ്ടതകള്‍ മാറി വരുന്നു. മോഹങ്ങള്‍ പൂവണിയും. തൊഴില്‍ പുരോഗതി അധികാര വര്‍ദ്ധനവ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം, അവിവാഹിതര്‍ക്ക് അനുകൂല കാലം. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുഃബത്തില്‍ സന്താന ജനനം, 11, 12 തീയതികള്‍ വളരെ ശ്രദ്ധിക്കണം. അബദ്ധം അമളി, ചതി, വഞ്ചന. ഉപവാസം, ദേവീ പ്രാര്‍ത്ഥന നന്ന്.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

പുത്രന്‍, പുത്രി ,സ്വര്‍ണ്ണം ധനം എന്നിവയാല്‍ ദുഃഖം, സന്താനങ്ങളാല്‍ ദുരിതം. മാതൃ, പിതൃ വഴി, ബന്ധുജന ദുഃഖം. രോഗം, ദുരിതം, വിവാഹാദികള്‍ തടസ്സപ്പെടുവാന്‍ സാധ്യത. നിര്‍മ്മാണ തടസ്സങ്ങള്‍ നേരിടും. ആഴ്ചയവസാനം ധനാഗമം ഉദ്ധിഷ്ട കാര്യ സിദ്ധി. 12, 13 തീയതികള്‍ പൊതുവേ മോശം. ശനി പ്രീതി വരുത്തുക.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

മാതൃ, പിതൃ മാതുല സഹോദരാദി ദുഃഖം, മാനസിക സംഘര്‍ഷം മക്കളാല്‍
ആധി, വ്യാധി, തൊഴില്‍ സംഘര്‍ഷം , കുടുഃബത്തില്‍ മത്‌സരം, ആരോപണം, അപഖ്യാതി, മരണ വാര്‍ത്തകളോ തത്തുല്ല്യ മനോ ദുഃഖങ്ങളോ അപകടങ്ങളോ കാണുന്നു. ബിസ്സിനസ്സുകാര്‍ക്ക് ക്ലേശാനുഭവങ്ങള്‍. . 11, 12, തീയതികള്‍ നാനാവഴിയില്‍ സഹായം. വ്യാഴഹോമം, പ്രാര്‍ത്ഥനകള്‍ നന്ന്.


മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉത്രട്ടാതി , രേവതി:

ആരോഗ്യപരമായി ശ്രദ്ധിക്കേണ്ട കാലം. അബദ്ധം അമളി, ചതി, വഞ്ചന നേരിടാം. , ഉദ്യോഗാര്‍ത്ഥികള്‍ക്കു താല്ക്കാലിക നിയമനം. കുടുംബത്തില്‍ ശാന്തി, ജീവിത പുരോഗതി, സന്താനങ്ങളാല്‍ മേല്‍ഗതി .ബിസ്സിനസ്സുകാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടും. മുടങ്ങിക്കിടന്നകാര്യങ്ങളില്‍ തീരുമാനം.
ജനുവരി 12, 13 തീയതികള്‍ വളരെ നന്ന്. ശനിഹോമം, ശനി പ്രീതി , പ്രാര്‍ത്ഥനകള്‍ നന്ന്.



ശുഭം
 
Other News in this category

 
 




 
Close Window