Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ജനുവരി 17മുതല്‍ 23 വരെ
Pandit Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

വസ്തു, വാഹനം, ഗൃഹം, വാങ്ങുവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല വാരം. ബന്ധുജനങ്ങള്‍ സഹായികള്‍ കീഴ് ജീവനക്കാര്‍ ഇവരാല്‍ ശല്ല്യങ്ങള്‍ സഹിക്കേണ്ടി വരും. വസ്തുവകകള്‍ സംബന്ധിച്ച് തര്‍ക്കം ഉണ്ടാകും.
ഉദ്യോഗാര്‍ത്ഥികള്‍ക്കും ബിസ്സിനസ്സുകാര്‍ക്കും നല്ല വാരം. ദാമ്പത്യപരമായി നല്ല
സമയമല്ല. ജനുവരി 17, 18 തീയതികള്‍ കാര്യാദികള്‍ മന്ദഗതിയില്‍. ശനിഹോമം, ശനി പ്രീതി , പ്രാര്‍ത്ഥനകള്‍ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍, ധനലബ്ദിയുണ്ടാകും. ഗൃഹം, വാങ്ങുവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നല്ല വാരം. സഹായികള്‍രംഗത്ത്. പരിഹരിക്കാതെകിടന്ന കാര്യങ്ങള്‍ അതിവേഗം തീര്‍ക്കും. ദാമ്പത്യപരമായി നല്ല സമയമല്ല. ഉന്നതജന സഹായം ഉണ്ടാകും. ബിസ്സിനസ്സുകാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടും. സര്‍വിസിലുളളവര്‍ക്കൂ സ്ഥലമാറ്റം പ്രതീക്ഷിക്കാം. ജനുവരി 17, 18 തീയതികള്‍ നന്മകള്‍ തേടിയെത്തും. സര്‍പ്പപ്രീതി വരുത്തുക.


മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
ഈശരാധീനമുളള കാലം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയവസരങ്ങള്‍. സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍സാധ്യതകള്‍. ബിസ്സിനസ്സുകാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു നല്ലയവസരങ്ങള്‍.
ദാമ്പത്യപരമായി മെച്ചം. കുടുംബത്തില്‍ ശാന്തി , സമാധാനം. വസ്തു, ഗൃഹ, വാഹന, ഭാഗ്യം. ജനുവരി 17,20 തീയതികള്‍ രക്ഷാ സ്ഥാനം വന്നു ചേരും. പലവഴിയില്‍ സഹായ ഹസ്തം.


കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയാഴ്ച. . അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ പുരോഗമിക്കും. മംഗല്ല്യഭാഗ്യം, ദാമ്പത്യഭാഗ്യം ഉണ്ടാകും. പുതിയ സുഹൃത്തുക്കള്‍ മൂലം സന്തോഷിക്കാനവസരം. വാഹനയാത്ര വളരെ ശ്രദ്ധിക്കണം. മാതൃ വഴി ദുഃഖം ഉണ്ടാകും. വസ്തുവകകളെ ചൊല്ലി തര്‍ക്കം, കേസ് പ്രതീക്ഷിക്കാം. ബിസ്സിനസ്സുകളില്‍ പ്രതികൂലാവസ്ഥ നിഴലിക്കും. ഉദരവ്യാധിയോ, ശസ്ത്രക്രിയയോ ഉണ്ടാകാം. ജനുവരി 21,22 തീയതികള്‍ രക്ഷാ സ്ഥാനം തേടിയെത്തും.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
യാത്രാ വേളയില്‍ വളരെ ശ്രദ്ധിക്കണം. പുതിയ സംരഭങ്ങള്‍ തേടിയെത്തും.
ഉദ്യോഗാര്‍ത്ഥികള്‍ക്കു നല്ലയവസരം. സര്‍വിസിലുളളവര്‍ക്കൂ സ്ഥാന മാറ്റമോ സ്ഥലമാറ്റമോ , ഗ്രേഡ്‌വര്‍ദ്ധനവോ പ്രതീക്ഷിക്കാം. . ബിസ്സിനസ്സുകാര്‍ പുതിയ കരാറുകളില്‍ ഏര്‍പ്പെടും. അപ്രതീക്ഷിത, ധനലബ്ദിയുണ്ടാകും. വസ്തു, ഗൃഹ, വാഹനാദികള്‍ക്കു പരിശ്രമിക്കാം. . ജനുവരി 17,18 തീയതികള്‍ രക്ഷാ സ്ഥാനം തേടിയെത്തും. കാര്യാദികള്‍ ലാഭത്തില്‍, രാഹുപ്രീതി , പ്രാര്‍ത്ഥനകള്‍ ദാനം എന്നിവ നന്ന്.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക
ബിസ്സിനസ്സുകാര്‍ക്ക് ദോഷകാലം. . ഉദ്യോഗസ്ഥര്‍ക്ക് തൊഴിലില്‍ വീഴ്ചകള്‍. സ്്ത്രീകളാല്‍ അപമാനം, കടബാധ്യതകള്‍ ചതിവ്, വഞ്ചനയില്‍ അകപ്പെടാം. ഭര്‍തൃ, പുത്ര ക്ലേശം അനുഭവത്തില്‍ വ്യവസായശാല നടത്തുന്നവര്‍ക്ക് തൊഴിലാളി പ്രശ്‌നങ്ങള്‍ സഹായികള്‍ പിന്‍വലിയും. . ജനുവരി ,18 ,19, 20 തീയതികള്‍ രക്ഷാസ്ഥാനം വന്നു ചേരും. പലവഴിയില്‍ സഹായ ഹസ്തം
വിഷ്ണു പ്രീതി വരുത്തുക, ദാനധര്‍മ്മാദികള്‍ എന്നിവ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു നല്ലയവസരങ്ങള്‍. വസ്തു, ഗൃഹ, വാഹനം, സ്ഥാപനം കാംക്ഷിക്കുന്നവര്‍ക്ക് കാലം ഗുണകരം. ശുഭകാര്യങ്ങള്‍ക്കായി ധനം ചിലവ് ചെയ്യും. കടബാധ്യതകള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്കു തൊഴിലവസരം. അവിവാഹിതര്‍ക്ക് വിവാഹാലോചനകള്‍ പുരോഗമിക്കും. ദാമ്പത്യഭാഗ്യം ഉണ്ടാകും. അധികാരികള്‍ അനുമോദിക്കും. , ബിസ്സിനസ്സുകാര്‍ക്ക് വാരം ഗുണകരം. ജനുവരി ,21,22 തീയതികള്‍ മോഹങ്ങള്‍പൂവണിയും. ശനി പ്രീതി , പ്രാര്‍ത്ഥനകള്‍ നന്ന്.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

ധനലാഭം,സല്‍കീര്‍ത്തി അധികാരം എന്നിവ ഉണ്ടാകും. രാഷ്ട്രീയക്കാരെ കൊണ്ട് പ്രയോജനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാരം ഗുണകരം. . സര്‍വിസിലുളളവര്‍ക്കൂ പ്രമോഷന്‍ സാധ്യതകള്‍. ശത്രുക്കള്‍, വിഘ്‌നങ്ങള്‍ ഉരുണ്ടുകൂടും. വിനോദയാത്രകളില്‍ സഹകരിക്കും .ആഴ്ച ഒടുവില്‍ മന:സംതൃപ്തി , ദൈവാനുഗ്രഹം. ശനി പ്രീതി ,വിഷ്ണു, പ്രാര്‍ത്ഥനകള്‍ നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

പുതു സംരഭങ്ങള്‍ വിജയിക്കൂം. കച്ചവടക്കാര്‍ക്ക് നല്ലയാഴ്ച. ലോണ്‍, ചിട്ടി ഭാഗ്യാനുഭവങ്ങള്‍ സംജാതമാകും. വസ്തു, ഗൃഹ, വാഹനാദികള്‍ സമ്പാദിക്കൂവാന്‍ അവസരം. സാമ്പത്തിക നില ഭദ്രം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ അനുകൂല സമയം. ആരോഗ്യം മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു നല്ല സമയം. ദാമ്പത്യപ്രശ്‌നങ്ങള്‍ അലട്ടും. . ജനുവരി 17,18 ,19 തീയതികള്‍ നാനാവഴികളില്‍ സഹായം.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

പൊതുകാര്യങ്ങളില്‍ പ്രവര്‍ത്തിക്കൂം. മത്സര രംഗത്ത് വിജയം. വാതരോഗമോ, അപകടമോ ഉണ്ടാകാം. സന്താനങ്ങള്‍ക്കു വേണ്ടി ധനച്ചിലവ് കൂടും. തൊഴില്‍ രംഗം അഴിച്ചു പണിയൂം. കൂടുതല്‍ സാമ്പത്തികച്ചിലവ് , കൊടുക്കല്‍ വാങ്ങലുകളില്‍ നഷ്ടം. ദാമ്പത്യം ക്ലേശകരം. കച്ചവടക്കാര്‍ക്ക് സമ്മിശ്രഫലം. . ജനുവരി 17,18 ,19 തീയതികള്‍ ദുരിത മോചനം. . ശനിഹോമം, ശനി പ്രീതി , പ്രാര്‍ത്ഥനകള്‍ നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം
മാതൃ, പിതൃ, മാതുല സഹോദരാദി ക്ലേശം. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടും. മനസ്സിന് അകാരണ ദു:ഖം. ദാമ്പത്യം ശിഥിലപ്പെടാം. ഭരണപരമായും കുടുഃബ പരമായും ദോഷകാലം. യാത്രകള്‍ കൂടുതല്‍ വേണ്ടിവരും. ജനുവരി 21,22, തീയതികള്‍ ദൈവാനുഗ്രഹത്താല്‍ ദോഷങ്ങള്‍ മാറി ശുഭഫലം ലഭ്യമാകും.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി:

പരിശ്രമങ്ങള്‍ വിജയിക്കും. കലാകായികരംഗത്തുള്ളവര്‍ക്ക് വിജയം. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങള്‍, ലോണ്‍, ചിട്ടി, ഭാഗ്യക്കുറികള്‍ പ്രതീക്ഷിക്കാം.
സ്ഥാന മാനാദികള്‍, തേടിയെത്തും. . കച്ചവടക്കാര്‍ക്ക് നല്ല വാരം. പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ കരസ്ഥമാകും. ദാമ്പത്യം പൊതുവേ തൃപ്തികരം. ആരോഗ്യം മെച്ചപ്പെടും. ശത്രുക്കള്‍ കേസുകള്‍ ഒഴിയും. ജനുവരി 22, 23 തീയതികള്‍ ഭാഗ്യ ദിനങ്ങള്‍.

ശുഭം.
 
Other News in this category

 
 




 
Close Window