Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ജനുവരി 31 മുതല്‍ ഫെബ്രുവരി 6 വരെ
Sri. Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

ആരോഗ്യം മോശം. മാനസിക അലട്ടലുകള്‍ ഉണ്ടാകും. വീട് മാറി കഴിയേണ്ടി വരും. ധനനഷ്ടം, ശത്രുക്കളുടെ ഉപദ്രവം കാണുന്നു. തൊഴില്‍ പരമായ
തര്‍ക്കം കാണുന്നു. ഴീ്‌ േശിക്ഷണ നടപടികള്‍ വരാം. ഭയം അപകീര്‍ത്തി എന്നിവ വന്നു ചേരാം. കുടുംബ ജിവിതത്തില്‍ അസ്വസ്ഥതകള്‍ ഉണ്ടാകാം. മക്കളുടെ കാര്യത്തില്‍ മനപ്രയാസം നേരിടും. ബന്ധുജന വേര്‍പാട് സന്താനങ്ങളുടെ വിവാഹം തടസ്സപ്പെടാം. ഫെബ്രുവരി 3,4,5 രക്ഷാമാര്‍ഗ്ഗം തെളിയും. ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

ബന്ധുജന വേര്‍പാടോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകും. ശാരീരിക ക്ലേശം , ശസ്ത്ര ക്രീയ വേണ്ടിവരും. ശത്രുക്കള്‍ തലപൊക്കും. സ്ഥാന ഭ്രംശം നേരിടും. ധനച്ചിലവ് വളരെ കൂടും. ഗ്യഹ വസ്തു വാഹനാദികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് ലക്ഷ്യപ്രാപ്തി കാണുന്നു. തടസ്സപ്പെട്ടു കിടന്ന കാര്യങ്ങള്‍ നിറവേറ്റും. വിവാഹാദികള്‍ക്ക് വിഘ്‌നം സംഭവിക്കാം. ദാമ്പത്യ കലഹമോ വിരഹമോ ക്ലേശമോ ഫലത്തില്‍ വരാം. ഫെബ്രുവരി 3,4 പ്രശ്‌നങ്ങളില്‍ നിന്നു മുക്തി കിട്ടും. വ്യാഴ ഹോമം പ്രാര്‍ത്ഥന ഇവ് നന്ന.്

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കുവാന്‍ സാധ്യത. സര്‍വിസിലുളളവര്‍ക്കൂ, സ്ഥാന കയറ്റം. ധനപരമായി നല്ല വാരം കനക വേഷ ഭൂഷണാദികള്‍ നേടൂം. വസ്തു ഗൃഹം വാഹനാദികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് കാലം അനുകൂലം. ഭൂമി സ്ഥാപന തര്‍ക്കം ഉണ്ടാകും. ബന്ധുജന സഹകരണം ലഭിക്കും. സന്താന ഗുണം ഉണ്ടാകും. കൂടുംബത്തില്‍ ശാന്തി ,സമാധാനം. ഫെബ്രുവരി 1,2
തീയതികള്‍ കാര്യാദികള്‍ ലാഭത്തില്‍, ധനാഗമം മനഃസുഖം.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
കൂടുംബത്തില്‍ അസ്വസ്ഥതകള്‍ നിഴലിക്കൂം. ധനനാശം ഉണ്ടാകും. ബന്ധുജന വിരഹം വന്നൂചേരൂം. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍. സന്താനങ്ങള്‍ മൂലം വ്യസനം. കേസുകളില്‍ പ്രതിയാകും. മംഗളകാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. മാതാവിനോ മാതൃവഴി ബന്ധുക്കള്‍ക്കോ അപകടമോ രോഗമോ സര്‍വിസിലുളളവര്‍ക്കൂ ുൃീാീശേീി , ൃേമിളെലൃ, സാധ്യത. ഫബ്രുവരി ,2,3,4
തീയതികള്‍ നാനാവഴിയില്‍ സഹായം. . വ്യാഴ, ശനി പൂജ, പ്രാര്‍ത്ഥനകള്‍ നന്ന്.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
ഭാര്യാ ബന്ധുക്കളുമായി നീരസം. ധനനഷ്ടം, മാനഹാനി ശത്രുതകള്‍ പുതിയ ഉദ്യോഗമോ സ്ഥാനകയറ്റമോ ഉണ്ടാകും. കേസ് വഴക്കുകള്‍ അനുകുലം.
വിദേശ യാത്രയ്ക്ക് അവസരം വന്നൂചേരൂം. സുഹൃത്തുക്കള്‍ സഹായത്തില്‍.
മാതൃ വഴി ക്ലേശം കാണുന്നു. ഫെബ്രുവരി 4,5 തീയതികള്‍ ഗുണകരമായ ദിനങ്ങള്‍.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക
ആരോഗ്യം മോശം. അപകടം പതിയിരിക്കുന്നു. അബദ്ധം അമളി, ചതി സംഭവിക്കാന്‍ സാധ്യത. ബന്ധുജന നീരസം വാക്കേറ്റം എന്നിവയുണ്ടാകാം. ധന ഇടപാടുകള്‍ വഴക്കില്‍ കലാശിക്കും. . ഉദ്യോഗ നഷ്ടം വരാം അയല്‍ക്കാരുമായി വഴക്ക് കേസുകളില്‍ ഉള്‍പ്പെടാം. വാഹനച്ചിലവ് കൂടും. ഭര്‍തൃ പുത്ര ക്ലേശം. ഫെബ്രുവരി ,1,2 തീയതികള്‍ സൂക്ഷിച്ച് ജീവിക്കുക. അപകടം, ധനനഷ്ടം, മാനഹാനി ഉണ്ടാകും. വ്യാഴ, ശനി പൂജ, പ്രാര്‍ത്ഥനകള്‍ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
അവിവാഹിതര്‍ക്ക് മംഗല്ല്യാലോചനകള്‍ മുറുകും. ഗ്യഹ, വസ്തു വാഹനാദികള്‍ക്ക് ശ്രമി്ക്കുന്നവര്‍ക്ക് അനുകൂല വാരം. കൂടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാകും. പിതാവിന് ദോഷങ്ങള്‍ ഉണ്ടാകും. ചിലവ് കൂടും.
ബന്ധുജന വേര്‍പാട് കാണുന്നു. പുതിയ സുഹൃത്തുക്കള്‍ നന്മകള്‍ ചെയ്യും.
പ്രമോഷന്‍ സാധ്യതകള്‍, ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയാഴ്ച. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് ശുഭപ്രതീ്ക്ഷ. ഫെബ്രുവരി ,1,2 തീയതികള്‍ അപകടം, അബദ്ധം അമളി , ഉണ്ടാകാം. ശനി പ്രീതി വരുത്തുക.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

ചിലവ് കുടും. ധനനഷ്ടം മനഃക്ലേശം നേത്രരോഗ സാധ്യത. ബന്ധുജന വേര്‍പാട് കാണുന്നു. വ്യവസായികള്‍ക്കും കച്ചവടക്കാര്‍ക്കും ധന നഷ്ടം ഉണ്ടാകും. തസ്‌ക്കരഭയം നേരിടും. ശത്രുക്കളില്‍ നിന്ന് ഉപദ്രവം ഉണ്ടാകും.
ഗൃഹം പണിയുകയോ മോടിപിടിപ്പിക്കുകയോ ചെയ്യും. ഫെബ്രുവരി ,4,5 തീയതികള്‍ സൂക്ഷിക്കേണ്ട ദിനങ്ങള്‍. ശനി പൂജ ചെയ്യുക.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

ഉദര രോഗം അപ്രതീക്ഷിത ധനനഷ്ടം ശത്രു ശല്ല്യം എന്നിവ ഉണ്ടാകും. മക്കളാല്‍സൗഖ്യം ബിസ്സിനസ്സ് പുരോഗതി . സര്‍വിസിലുളളവര്‍ക്കൂ
പ്രമോഷന്‍ സാധ്യതകള്‍ അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം കടബാധ്യത പരിഹരിക്കും. മുടങ്ങിയിരിന്ന കാര്യാദികള്‍ പുനരാരംഭിക്കും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യസാദ്ധ്യം. പുതിയ അംഗീകാരങ്ങള്‍ തേടിയെത്തും. ഫബ്രുവരി ,1,2 തീയതികള്‍ ഭാഗ്യദേവത കടാക്ഷിക്കും.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക
ധനലാഭം വസ്ത്ര ലാഭം എന്നിവ കാണുന്നു. മനഃസൗഖ്യക്കുറവ് ബന്ധുജന ശത്രുത വാഹന ക്ലേശം എന്നിവ ഉണ്ടാകാം. പിതൃസ്ഥാനീയരുടെ വിയോഗം രോഗാദികള്‍ മാനഹാനി എന്നിവയും കാണുന്നു. ഫബ്രുവരി ,1,2 തീയതികള്‍ ഭാഗ്യദേവത കടാക്ഷിക്കും. നാനാവഴികളില്‍ സഹായം . ശനി പൂജ പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം
കാര്യ വിജയം, ഭൂമി ലാഭം ആരോഗ്യം മെച്ചപ്പെടും തൊഴില്‍രംഗത്ത് പ്രശസ്തി പ്രമോഷന്‍ സൂചനകള്‍ ബാധ്യതകള്‍ പരിഹരിക്കും. വസ്തു, ഗൃഹ, വാഹനാദികള്‍ സമ്പാദിക്കുവാന്‍ അവസരം. വിവാഹാദികള്‍ നീക്കി വയ്ക്കും
വിദേശ യാത്രയ്ക്ക് നേരിയ തടസ്സം. ഫെബ്രുവരി ,1,2 തീയതികള്‍ ഭാഗ്യദേവത കടാക്ഷിക്കും. ധനാഗമം, മനഃസുഖം.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

ഗുണഫലങ്ങള്‍ കാണുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. ധനാഗമം തൊഴിലില്‍ ഉയര്‍ച്ച, പ്രശസ്തി ഭരണ രംഗം കുടുബ രംഗം എന്നിവയില്‍ സ്വസ്ഥതയും സമാധാനവും. മക്കളുടെ വിവാഹാദികള്‍ തീരുമാനത്തില്‍ പുതുസ്ഥാനമാനങ്ങള്‍ തേടിയെത്തും . വസ്തു, ഗൃഹാദികള്‍ സ്വന്തമാകും. . ഫെബ്രുവരി ,1,2 തീയതികള്‍ വളരെ നന്ന്. ശനിപൂജ, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ നന്ന്.



ശുഭം.
 
Other News in this category

 
 




 
Close Window