Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 06th May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഫെബ്രുവരി 14 മുതല്‍ 20 വരെ
Pandit Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

എല്ലാ രംഗത്തും ഊര്‍ജസ്വലത കാണിക്കും എങ്കിലും സര്‍വ രംഗത്തും പഴി കേള്‍ക്കേണ്ടതായി വരും. കൃത്യ നിഷ്ട പരീക്ഷിക്കപ്പെടും. ഭാര്യയ്‌ക്കേ ഭര്‍ത്താവിനോ രോഗാദികളോ അപകടമോ ഉണ്ടാകും. ശത്രുക്കള്‍ തലപൊക്കും.
ധനപരമായ ഇടപാടുകള്‍ കുഴപ്പത്തില്‍. ദാമ്പത്യ ബന്ധം കലുഷിതമാകും. ഭൂമി, കെട്ടിടം സ്ഥാപനം വാഹനം എന്നിവയില്‍ തര്‍ക്കം ഉണ്ടാകൂം. ശനിഹോമം
പ്രാര്‍ത്ഥനകള്‍ ദാനങ്ങള്‍ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

ധനത്തിനു വേണ്ടി എന്തൂം ചെയ്യുവാന്‍ തയ്യാറാകും. അപ്രതീക്ഷിത ചിലവുകള്‍ വന്നു കുടും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ ബന്ധുക്കളെ കൊണ്ട് വിഷമിക്കും. ഉദര വ്യാധി , വിരഹ ദുഃഖങ്ങള്‍ ദാമ്പത്യ ക്ലേശം എന്നിവ കാണുന്നു. ഗൃഹത്തില്‍ മോഷണമോ കഷ്ട നഷ്ടങ്ങളോ ഉണ്ടാകൂം. നിശ്ചയിച്ചു വച്ച മംഗള കാര്യങ്ങള്‍ നീണ്ടു പോകും. വ്യാഴ പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

പുതിയ തൊഴിലോ പ്രമോഷനോ ലഭിക്കും. സ്ഥാന മാനാദികള്‍ തേടിയെത്തും. സന്താനങ്ങളാല്‍ സന്തോഷിക്കും. ഗ്യഹ, വസ്തു വാഹനാദികള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല വാരം. ചില നിയമ കുരുക്കില്‍ നിന്ന് അത്ഭുതകരമായി രക്ഷപെടും. കൂടുംബത്തില്‍ ശാന്തി, സമാധാനം. കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല സമയം. അപ്രതീക്ഷിത ധനാഗമം കാണുന്നു.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
അഭിവൃദ്ധിക്കു വേണ്ടി അമിത പരിശ്രമവും ധനച്ചിലവും ഉണ്ടാകൂം.
അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം. കേസ് കാര്യങ്ങളില്‍ ഇടപെടും. തൊഴില്‍ രംഗത്ത് അശാന്തിയും വാക്പയറ്റുകളും വന്നു ചേരും. ഉദര രോഗം ശല്ല്യം ചെയ്യും. കലാ രംഗത്തുള്ളവര്‍ ശോഭിക്കുന്ന കാലം. . ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആഴ്ചഗുണകരം. വ്യാഴ, ശനി ഹോമം പ്രാര്‍ത്ഥന ഇവ നന്ന.്

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം. സ്ഥാന മാനാദികള്‍ വന്നു ചേരും.
അപ്രതീക്ഷിത ധനാഗമ യോഗം കാണുന്നു. ഭൃത്യ ജന സഹായം ലഭ്യം.
കൂടുംബത്തില്‍് സമാധാനം, ശാന്തി ഉണ്ടാകും. ബിസ്സിനസ്സുകാര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും . ശത്രുക്കള്‍ നിഷ്പ്രഭരാകും. ഗ്യഹ, വസ്തു വാഹനാദികള്‍ അധീനതയില്‍ വരും. ബന്ധുക്കളുമായി നീരസത്തില്‍. രാഹു ഹോമം പ്രാര്‍ത്ഥനകള്‍ നന്ന്.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

പൊതു രംഗത്ത് ശോഭിക്കും. ധര്‍മ്മാനുഷ്ടാനങ്ങള്‍ നടത്തും. പ്രവര്‍ത്തന രംഗത്ത് കഠിനാദ്ധ്വാനം വേണ്ടിവരും. ബന്ധുക്കള്‍ സുഹ്യത്തുക്കള്‍ എന്നിവരാല്‍ സഹായം ലഭിക്കും. ഉന്നത വ്യക്തികളുമായി ബന്ധപ്പെടും . സന്താനങ്ങളാല്‍ ദുഖിക്കേണ്ടിവരും. ധനനഷ്ടം വന്നു കൂടും. ഭൂമിയിടപാടുകള്‍ നീണ്ടു പോകും. രോഗാദികള്‍ പിടിപെടും. . ശനി ഹോമം , വ്യാഴ ഹോമം, പ്രാര്‍ത്ഥനകള്‍ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

വിവാഹാദി മംഗള കര്‍മ്മങ്ങളില്‍ ഉള്‍പ്പെടും. അവിവാഹിതര്‍ക്ക് മംഗല്ല്യ സിദ്ധി. ബന്ധുജന സഹകരണം. ഗ്യഹ, വസ്തു വാഹനാദി ഭാഗ്യം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല വാരം. വിദേശ ജോലിക്കു ശ്രമിക്കുന്നവര്‍ക്ക് ആഴ്ച നന്ന്. സുഹൃത് സഹായം ലഭിക്കും. ആര്‍ഭാട വസ്തുക്കള്‍ കരസ്ഥമാക്കും.
കൂടുംബത്തില്‍് സമാധാനം, ശാന്തി ഉണ്ടാകും. . ശനി ഹോമം , പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ നന്ന്.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

ശത്രുക്കള്‍ തടസ്സങ്ങള്‍ ഉരുണ്ടു കുടും. അധികാരികള്‍ കൈമലര്‍ത്തും, ഗൃഹ നിര്‍മ്മാണം വസ്തു വാങ്ങല്‍ എന്നിവയില്‍ തയ്യാറെടുപ്പുകള്‍ ഉണ്ടാകും. കൂടുംബത്തില്‍് മംഗള കര്‍മ്മം നടക്കും. ഭൃത്യ ജനങ്ങളുടെ സഹായം കുറയും.
അലങ്കാര ആര്‍ഭാട വസ്തുക്കള്‍ കരസ്ഥമാക്കും. വ്യവഹാരാദികള്‍ അനുകൂലമല്ല. ശനി ഹോമം , പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:
ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല വാരം. അപ്രതീക്ഷിത ധനാഗമം കാണുന്നു. സര്‍വ്വരില്‍ നിന്നും സഹായ ഹസ്തം ലഭിക്കും. സര്‍വിസിലുളളവര്‍ക്കൂ സ്ഥാന കയറ്റം കിട്ടുവാന്‍ സാധ്യത. സ്ഥാനമാനാദികള്‍ തേടിയെത്തും. ബന്ധുജന സഹകരണം ലഭിക്കും. ആഴ്ച ഒടുവില്‍ അപ്രതീക്ഷിത ചതിയില്‍ പെടാം. പൂര്‍വിക സ്വത്ത് തര്‍ക്കം പരിഹരിക്കും.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക
പ്രവര്‍ത്തന മണ്ഡലത്തില്‍ അലസതയും നഷ്ട കഷ്ടങ്ങളും കാണുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭിക്കും. എന്നാല്‍ കിട്ടാകടം ലഭ്യം.ഗൃഹോപകരണങ്ങള്‍ വാങ്ങും. ദമ്പതികളില്‍ ചെറിയ തോതില്‍ പിണക്കങ്ങള്‍. സന്താനങ്ങളുടെ വിവാഹത്തിനോ ഉദ്യോഗത്തിനോ ആരോഗ്യത്തിനോ വേണ്ടി ധനച്ചിലവും മനഃക്ലേശവും കാണുന്നു. അധികാരികള്‍ സഹായികള്‍ കൈമലര്‍ത്തും. . ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

പ്രവര്‍ത്തനങ്ങളില്‍ തടസം. ഇഷ്ട ജന വിരഹം സ്ഥാനച്യൂതി
രോഗാദികള്‍ ഉണ്ടാകും. ബന്ധുജന നീരസം ഉദര നയന രോഗം ദാമ്പത്യ പ്രശ്‌നങ്ങള്‍ ആഴ്ച മധ്യം വരെ. ആഡംബര വസ്തുക്കള്‍ അധീനതയില്‍ വരും. ഭൂമി വാങ്ങുവാനവസരം. ശത്രുക്കള്‍ മാറി കിട്ടും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും. കൂടുംബത്തില്‍് ശാന്തി, സമാധാനം. വ്യാഴ ഹോമം പ്രാര്‍ത്ഥന ഇവ നന്ന.്

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

ജോലിയില്‍ മാറ്റം സ്ഥാന മാറ്റം പ്രതീക്ഷിക്കാം.. പ്രമോഷന്‍ സാധ്യത കാണുന്നു. കൂടുംബ ദാമ്പത്യ സുഖം വ്യവഹാരങ്ങളില്‍ അനുകൂല തീരുമാനം. ഭൂമി ക്രയ വിക്രയ ലാഭം രോഗശമനം എന്നിവ കാണുന്നു. ബന്ധുഗുണം സഹോദരാദി ഗുണം എന്നിവ ഉണ്ടാകും. ദൂരയാത്രകള്‍വേണ്ടി വരും. ഗൃഹത്തില്‍ കഷ്ട നഷ്ടങ്ങള്‍ ഉണ്ടാകും. നിശ്ചയിച്ചു വച്ച മംഗള കര്‍മ്മങ്ങള്‍ മുടങ്ങി പോകാം. വ്യാഴ ഹോമം പ്രാര്‍ത്ഥന ഇവ നന്ന.്






ശുഭം.
 
Other News in this category

 
 




 
Close Window