Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഫെബ്രുവരി 21 മുതല്‍ ഫെബ്രുവരി 27 വരെ
Sri. Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം
മംഗള കര്‍മ്മങ്ങള്‍ക്ക് തടസ്സം ഉണ്ടാകും. യാത്രകളില്‍ ക്ലേശം വര്‍ദ്ധിക്കും. ഉദര വ്യാധിയോ ശസ്ത്ര ക്രീയയോ വേണ്ടി വരും. ബന്ധുജനങ്ങളാല്‍ ക്ലേശം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയവസരങ്ങള്‍ വന്നു ചേരും. സാമ്പത്തിക രംഗം തൃപ്തികരം. സര്‍വ്വീസിലുള്ളവര്‍ക്ക് ഗ്രേഡ ് കൂടുവാന്‍ സാധ്യത. ദാമ്പതൃപരമായി നന്നല്ല. ശനി ഹോമം , പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

ഭൂമി കെട്ടിടം സ്ഥാപനം, വാഹനം എന്നിവയില്‍ തര്‍ക്കം, കേസ് എന്നിവ ഉണ്ടാകാം. ദാമ്പതൃം വഷളാകും. വിവാഹാദി തീരുമാനം വേണ്ടെന്നു വയ്ക്കും. വേണ്ടപ്പെട്ടവരുടെ വേര്‍പാടുകള്‍ ദുഃഖിപ്പിക്കും. രോഗങ്ങളോ അപകട സാധ്യതകളോ കാണുന്നു. ബിസ്സിനസ്സുകാര്‍ക്ക് ചിലവ് കൂടും. ആഴ്ച ഒടുവില്‍ രക്ഷാമാര്‍ഗ്ഗം തെളിയും., വ്യാഴ പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

സുഹൃത്തുക്കള്‍ മൂലം വ്യസനം ഉണ്ടാകും. ബന്ധുക്കളും സ്വന്തക്കാരുമായി വാക്ക് തര്‍ക്കം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയാഴ്ച. സര്‍വീസിലുള്ളവര്‍ക്ക് സ്ഥാനകയറ്റം ധനനേട്ടം ഉത്തരവാദിത്വ കൂടുതല്‍, ഗൃഹവസ്തു വാഹനാദികള്‍ അധീനതയില്‍ വരും. അവിവാഹിതര്‍ക്ക് മംഗല്ല്യ സിദ്ധി. ബിസ്സിനസ്സുകാര്‍ക്ക് നല്ലയാഴ്ച. ദാമ്പത്യപരമായി നല്ല സമയം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

പല നല്ല കാര്യങ്ങളും കൈവിട്ട് പോകും. ഹൃദയ രോഗികള്‍ കൂടുതല്‍ ശ്രദ്ധിക്കുക. തൊഴിലില്‍ ശത്രുക്കളോ അധികാരികളുടെ വിരോധമോ മൂലം വ്യസനിക്കേണ്ടതായി വരും. അപകടങ്ങള്‍ മക്കള്‍ മൂലം ക്ലേശങ്ങള്‍ എന്നിവ കാണുന്നു. ആഴ്ച ഒടുവില്‍ രക്ഷാമാര്‍ഗ്ഗം തെളിയും. നാനാ വഴിയില്‍ സഹായം. തൊഴിലിലെ ക്ലേശം മാറി ശുഭഫലം കാണുന്നു. വ്യാഴ ശനി ദേവതകളെ സന്തോഷിപ്പിക്കുക.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

സുഖ സൗകര്യങ്ങള്‍ വിപുലപ്പെടും. തൊഴിലില്‍ അധികാരികള്‍ അനുമോദിക്കും. പുതു തൊഴിലവസരങ്ങള്‍ സംജാതമാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനങ്ങള്‍. ബിസ്സിനസ്സുകാര്‍ക്ക് കോണ്‍ട്രാക്‌ടേഴ്‌സ് എന്നിവര്‍ക്ക് ആഴ്ച നന്ന.് ദാമ്പത്യപരമായും. നല്ല വാരം. അവിവാഹിതര്‍ക്ക് മംഗല്ല്യാലോചനകള്‍ ത്വരിതപ്പെടും. കലാകാരന്മാര്‍ കുടുതല്‍ ശ്രദ്ധേയരാകും. ഉദരവ്യാധി യാത്രാക്ലേശം എന്നിവ കാണുന്നു.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

കൂടുംബ ബന്ധങ്ങള്‍ ശിഥിലമാകും. വികല ചിന്തകള്‍ മുലം പ്രശ്‌നങ്ങള്‍ ഉരുണ്ടു കുടും. കനക വേഷ ഭൂഷണാദികള്‍ വാഹനങ്ങള്‍, ധനം എന്നിവക്ക് നഷ്ടം സംഭവിക്കും. തൊഴിലില്‍ പുതിയ ഉത്തരവാദിത്വം ഉണ്ടാകും. ആഴ്ച ഒടുവില്‍ രക്ഷാസ്ഥാനം കണ്ടെത്തും. സഹായികള്‍ രംഗത്ത്. അന്തഛിദ്രം അവസാനിക്കും. അപ്രതീക്ഷിത ധനാഗമ യോഗം കാണുന്നു. അതില്‍ കുടുതല്‍ ചിലവ് വന്നു ചേരും. കൂടുംബത്തില്‍ സന്താന ഭാഗ്യം പ്രതീക്ഷിക്കാം.
വ്യാഴ ശനി പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം
പിതൃവഴി ദുഃഖിക്കേണ്ടി വരും. താമസ സ്ഥലത്ത് തര്‍ക്കമോ വഴക്കോ ഉണ്ടാകും. വിവാഹാദി മംഗള കര്‍മ്മങ്ങള്‍ നീക്കി വക്കേണ്ടതായി വന്നേക്കാം.
സ്വന്ത ബന്ധു ജന ഉപദ്രവം നേരിടേണ്ടി വരും. ആഴ്ച മധ്യം മുതല്‍ ദൈവാനുഗ്രഹം കാര്യാദികള്‍ ലാഭത്തില്‍. വസ്തു ഗൃഹ വാഹനാദികള്‍ കൈവശം വരാം. ധനലാഭം , ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴിലവസരങ്ങള്‍. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. കൂടുംബസ്ഥര്‍ക്ക് ശാന്തി, സമാധാനം. ശനി പുജകള്‍ , വഴിപാടുകള്‍ , പ്രാര്‍ത്ഥനകള്‍ നന്ന്.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
കഠിന ദുഃഖങ്ങള്‍ നിസ്സാരമായി പരിഹരിക്കും. മത്സരങ്ങളില്‍ വിജയിക്കും. ഭാഗ്യക്കുറികള്‍ ലോണ്‍, ചിട്ടി, എന്നിവയില്‍ പരീക്ഷണം നടത്താം. വസ്തു ഗൃഹ വാഹനാദി ലാഭം. ശത്രു വിജയം കാണുന്നു. ദാമ്പത്യം തൃപ്തികരം. സന്തോഷാനുഭവങ്ങള്‍ ഒന്നിനു പുറകെ ഒന്നായി വരും. ഉദ്യോഗാര്‍ത്ഥികള്‍, ബിസ്സിനസ്സുകാര്‍, സര്‍വ്വീസിലുള്ളവര്‍ വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ എന്നിവര്‍ക്ക് നല്ല സമയം. ആഴ്ച ഒടുവില്‍ രോഗമോ അപകടമോ ഉണ്ടാകാം. . ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

സുഹൃത്തുക്കള്‍ മുലം കാര്യ സാദ്ധ്യം ഉണ്ടാകും. വിദേശ യാത്രക്ക് ശ്രമിക്കുന്നവര്‍ക്കു ശ്രമം വിജയിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്കൂ വളരെ നല്ല അവസരം. ഠലേെ, ശിലേൃ്ശലം ല്‍ വിജയം. കുടുംബത്തില്‍ ശാന്തി, സമാധാനം, ഐശര്യം, ധനനേട്ടം, ബിസ്സിനസ്സ്‌കാര്‍ക്കും , സര്‍വ്വീസിലുള്ളവര്‍ക്കും മേല്‍ഗതി ആഴ്ച ഒടുവില്‍ നിശ്ചയിച്ചു വച്ചിരിന്ന മംഗള കര്‍മ്മങ്ങള്‍ ഭൂമി ഇടപാടുകള്‍ എന്നിവയ്ക്ക് വിഘ്‌നം വരും. ഞായറാഴ്ച ഉപവാസം നന്ന്.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

സ്‌നേഹ ബന്ധങ്ങള്‍ ശിഥിലമാകും. നിശ്ചയിച്ചു വച്ചിരിന്ന കാര്യങ്ങള്‍ മുടങ്ങും,
വാസ സ്ഥലം മാറുവാനോ പുതുക്കുവാനോ സാധ്യത. അദ്ധ്വാന ഭാരം കൂടും. കട ബാധ്യതകള്‍ വരുത്തിവക്കും. പുതിയ ഗൃഹ വസ്തു വാഹനാദികള്‍ വാങ്ങുവാന്‍ സാധ്യത. ദാമ്പത്യം ക്ലേശകരം. മക്കളാല്‍ മനോവ്യാധി.. ശനി പുജകള്‍ , വഴിപാടുകള്‍ , പ്രാര്‍ത്ഥനകള്‍ ഉപവാസങ്ങള്‍ നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം
വാഹനാദികളാല്‍ കഷ്ട നഷ്ടങ്ങള്‍ വരാം. കേസ് വഴക്കുകള്‍ കച്ചേരി, കോടതി ബന്ധപ്പെടേണ്ട അവസ്ഥ.. ബാധ്യതകള്‍ ഉണ്ടാകും. രോഗാദികള്‍ പിടിപ്പെടാം. ആഴ്ച ഒടുവില്‍ സഹായ ഹസ്തം നീളും. നാനാവഴികളില്‍ സഹായം. കേസ് വഴക്കുകള്‍ രമ്യതയില്‍. ധനവരവ് , തൊഴില്‍ പുരോഗതി , വ്യാഴ പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നന്ന്.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

സാമ്പത്തിക നില തൃപ്തികരം. പഴയ ബാധ്യതകള്‍ മാറി കിട്ടും. പുതിയ തൊഴില്‍ രംഗം തേടിയെത്തും. സല്‍കീര്‍ത്തി, അംഗീകാരം പ്രശസ്തി വന്നു ചേരും. രാജ്യാന്തര യാത്രക്ക് അവസരം തെളിയും. കനക വേഷ ഭൂഷണാദികള്‍ വസ്തു വകകള്‍ കൈവശം വരും. ദാമ്പത്യം ക്ലേശകരം. കേസ് , വഴക്കുകള്‍ രമ്യതയില്‍. ശനി ഹോമം , പ്രാര്‍ത്ഥനകള്‍ നന്ന്.







ശുഭം.
 
Other News in this category

 
 




 
Close Window