Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 5 വരെ
Sri. Kudamaloor Sarma
മേടരാശി : അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

സന്താനങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ സദാസമയവും അലട്ടും ആരോഗ്യം പൊതുവെ മെച്ചം. ധനസമ്പാദനത്തിന് യാത്രകള്‍ അനിവാര്യം. തൊഴിലില്‍ ഉന്നതി കാണുന്നു. അവിവാഹിതര്‍ക്ക് മംഗല്യാലോചനകള്‍ വരാം. പ്രേമ സാഫല്യം കാണുന്നു. ബിസ്സിനസ്സുകാര്‍ക്ക് അനുകൂല സമയം. ശനിഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15 നാഴിക

പരിശ്രമ വിജയം ഉണ്ട് എങ്കിലും സാമ്പത്തികനഷ്ടവും വരും. കുടുംബത്തില്‍ ശാന്തി, സമാധാനം, ഉണ്ടാകും. ഭൂമി ഇടപാടുകള്‍ കുഴപ്പത്തില്‍. നിര്‍മ്മാണ പ്രവര്‍ത്തനം സ്തംഭിക്കും. ഹൃദയ രോഗം ഉദര രോഗം, ശല്ല്യം ചെയ്യും. ദാമ്പത്യപരമായി നല്ല സമയമല്ല. കേസ് വഴക്കുകള്‍ ഒത്തു തീര്‍പ്പിലെത്തും.
സര്‍വ്വീസിലുള്ളവര്‍ക്ക ്സ്ഥാന മാറ്റം പ്രതീക്ഷിക്കാം. , വ്യാഴ പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

ശത്രുക്കള്‍ നിഷ്പ്രഭരാകും. സഹോദര ഗുണം , ബന്ധുഗുണം ,തൊഴില്‍ നേട്ടം, പ്രമോഷന്‍ എന്നിവ ഉണ്ടാകും. സന്താനങ്ങളെ കൊണ്ട് ബുദ്ധിമുട്ടുകള്‍
ഉണ്ടാകും. വ്യവഹാരാദികളില്‍ വിജയിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗ സാധ്യത. ബിസ്സിനസ്സുകാര്‍ക്ക് അനുകൂല കാലം. വസ്തു ,ഗൃഹം, വാഹനം, കാംക്ഷിക്കുന്നവര്‍ക്ക് അനുകൂല കാലം. കുടുംബത്തില്‍ ശാന്തി, സമാധാനം.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

വീടുമായി അകന്ന് കഴിയുവാന്‍ സാധ്യത. സ്ഥാന മാനാദികള്‍ തേടിയെത്തും. അധികാരത്തിന് വടം വലി നടത്തും. സന്താനങ്ങളാല്‍ മനഃസുഖം നശിക്കും. വിവാഹാദി മംഗള കര്‍മ്മസിദ്ധി. കലാ പ്രവര്‍ത്തനങ്ങളില്‍ നേട്ടം. വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലം. ബിസ്സിനസ്സുകാര്‍ക്ക് അനുകൂല കാലം. ആഴ്ച ഒടുവില്‍ ശത്രുക്കള്‍ രംഗത്ത്. ശനി പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നന്ന്.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

പുതിയ ജോലിയില്‍ പ്രവേശിക്കുവാനവസരം കാണുന്നു. സ്ഥാന മാനാദികള്‍ തേടിയെത്തും. പ്രമോഷന്‍ എന്നിവ ഉണ്ടാകും. ബന്ധുക്കളുമായി നീരസം. ദ്രവ്യ നാശം കേസ് , വഴക്കുകള്‍ തേടിയെത്തും. ചെറിയ അപകട സാധ്യതകള്‍. എന്തെല്ലാം സൗഭാഗ്യം വന്നാലും മനസിന് അകാരണ ചിന്താ ഭാരം ഉണ്ടാകും.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗ സാധ്യത കാണുന്നു.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

വരവും ചിലവും കുടും. കുടുഃബത്തില്‍ ഭര്‍തൃ പുത്ര ദുഃഖം വേട്ടയാടും.
ദമ്പതികള്‍ക്ക് രോഗാദികള്‍, ഭൂമി നഷ്ടം മനോ വ്യാധി , അവഹേളനം എന്നിവ ആഴ്ചയാരംഭത്തില്‍. ആഴ്ച ഒടുവില്‍ രക്ഷാ സ്ഥാനം കണ്ടെത്തും. കാര്യാദികള്‍ ഭംഗിയായി നടക്കും. വ്യാഴ ശനി പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നന്ന്.


തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

ദാമ്പത്യ സുഖം, കുടുഃബ ഐക്യം, വിവാഹാദികള്‍ എന്നിവ തരപ്പെടും.
അലസത ജോലിയെ ബാധിക്കും. ബന്ധുജന സഹകരണം പ്രതീക്ഷിക്കാം. ഭൂമി ലാഭം , വ്യവഹാര വിജയം, ഭവന നിര്‍മ്മാണം എന്നിവ കാണുന്നു. തീര്‍ത്ഥാടന യോഗം കാണുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യതകള്‍. . വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം. സാമൂഹ്യ രംഗത്ത് ഇടപെട്ട് ധനനഷ്ടം വരുത്തി വയ്ക്കും. ശനി പുജ പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നന്ന്.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

ദാമ്പത്യ സുഖം, കുടുഃബ ഐക്യം,തൊഴിലില്‍ സ്ഥാന പ്രാപ്തി , സ്വത്ത് സമ്പാദനം, അലങ്കാര വസ്തു ശേഖരണം മാതൃ വഴി ധനം ഗുരുജന സംസര്‍ഗ്ഗം ഗൃഹം വാങ്ങലോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ അപ്രതീക്ഷിത ധനലാഭമോ
വിദേശയാത്രാ ശ്രമമോ കാണുന്നു. ശരീര സുഖം കുറയും. ബിസ്സിനസ്സില്‍ മാന്ദ്യം കാണുന്നു. ഷെയര്‍ മാര്‍ക്കറ്റില്‍ ചെറിയ ലാഭം കാണുന്നു. ശനി , വ്യാഴ പുജ പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക

ഏീ്‌.േ,ആനുകൂല്ല്യങ്ങള്‍ പ്രതീക്ഷിക്കാം. സാമ്പത്തിക ലാഭം വന്നു ചേരും. ജോലയില്‍ ഉന്നതി ,ആഗ്രഹ സാഫല്ല്യം ലോട്ടറി,, ലോണ്‍ , ചിട്ടികള്‍ പ്രതീക്ഷിക്കാം. അംഗീകാരം , അവാര്‍ഡുകള്‍ എന്നിവ തേടിയെത്തും. ഗൃഹ, വസ്തു, സ്ഥാപനാദികള്‍ കരസ്ഥമാക്കും. ദാമ്പത്യം സുഖപ്രദം. വിദേശയാത്രയ്ക്ക് അവസരം. ആഴ്ച പൊതുവേ ഭാഗ്യകരം.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

അധികച്ചിലവ് പ്രതീക്ഷിക്കാം. മാതാപിതാക്കളുമായി വാക്ക് തര്‍ക്കം സ്വത്ത് വിഷയത്തില്‍ അമര്‍ഷം കലാകാരന്മാര്‍ക്ക് നല്ലയവസരം. തന്നിഷ്ടം കുഴപ്പത്തില്‍ കലാശിക്കും. ദാമ്പത്യ പരമായി ദോഷകാലം. ബിസ്സിനസ്സുകാര്‍ ,ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കൂടുതല്‍ ജാഗ്രത വേണം. ശനി ഹോമം , പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

ധന ഇടപാടുകളില്‍ നിന്നു വിട്ടു നില്‍ക്കണം. കൂട്ടു ബിസ്സിനസ്സ് ശോഭിക്കില്ല.
ബന്ധുജന നീരസം ഉണ്ടാകും. ധന നാശം ജോലിയില്‍ സ്ഥാനഭ്രംശം, തരം താഴ്ത്തല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയാല്‍ ക്ലേശം, ഉദര വ്യാധി , ദാമ്പത്യ പ്രശ്‌നങ്ങള്‍ അലട്ടും. ആഴ്ച ഒടുവില്‍ രക്ഷാ സ്ഥാനം കണ്ടെത്തും.
ഉദ്ധിഷ്ട കാര്യ സിദ്ധി , ധനസഹായം എന്നിവ പ്രതീക്ഷിക്കാം.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

തൊഴില്‍ മേഖലയില്‍ വളര്‍ച്ച പുതിയ പ്രസ്ഥാനങ്ങള്‍ തുടക്കം കുറിക്കും. നാനാവഴികളില്‍ ധനസഹായം. കിട്ടാകടം കുടിശിഖ എന്നിവ ലഭിക്കും. കുടുഃബ സൗഖ്യം മനഃസൗഖ്യം , ദാമ്പത്യ സൗഖ്യം ഭൂമിയിടപാടുകളില്‍ ലാഭം ഭാര്യ വഴി ധനമോ , സമ്പത്തോ ലഭിക്കും. വിവാഹാദികളില്‍ തീരുമാനം. വസ്ത്ര ലാഭം, സഹോദര ഗുണം, ബന്ധുഗുണം , രോഗശമനം എന്നിവ ഉണ്ടാകും. ശനി പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നന്ന്.





ശുഭം.
 
Other News in this category

 
 




 
Close Window