Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം മാര്‍ച്ച് 6 മുതല്‍ മാര്‍ച്ച് 12 വരെ
Pandit Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

പല കാര്യങ്ങളിലും നിരാശയനുഭവപ്പെടും. കുടുഃബ സ്വത്ത് ഭാഗം വയ്ക്കന്നതു സംബന്ധിച്ച് കേസുകള്‍ നേരിടേണ്ടി വരും. ശത്രുക്കള്‍ തലപൊക്കും. വിവാഹാദികള്‍ തെറ്റി പോകുവാന്‍ സാധ്യത. ദാമ്പത്യ ക്ലേശം കാണുന്നു . സര്‍വ്വീസിലുള്ളവര്‍ക്ക് അധികാരികളുടെ അപ്രീതി. ബിസ്സിനസ്സുകാര്‍ക്ക് സമയം
അനുകൂലമല്ല. ശനിഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

യന്ത്രം, വാഹനം, മെഷിനറികള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് പൊതുവേ നല്ലയാഴ്ച. കമിതാക്കള്‍ യോജിപ്പില്‍ വരും. പണം വായ്പ കൊടുക്കേണ്ടി വരും. സന്താനങ്ങള്‍ മൂലം വിഷമിക്കേണ്ടി വരും. ജോലിയില്‍ ചില പ്രതികൂല സാഹചര്യം വന്നു ചേരും. ചില പ്രധാന രേഖകള്‍ കൈവശം വരും. പിതൃ സ്വത്തോ ധനമോ കൈവശം വരും. വ്യാഴ പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ നടത്തുന്നത് നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം


കടം കൊടുത്ത ധനം ലഭ്യമല്ല. കോണ്‍ട്രാക്ടര്‍മാര്‍, ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ ഭൂമിയുമായി ബന്ധപ്പെട്ടവര്‍ക്ക് കാലം ഗുണകരം. പ്രധാന പ്രമാണങ്ങള്‍ കൈവശം എത്തും. പുതു ജോലിയോ സര്‍വ്വീസിലുള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യതയോ കാണുന്നു. കലാകാരന്മാര്‍ക്ക് പ്രമോഷന്‍ സാധ്യതയോ കാണുന്നു. ബിസ്സിനസ്സുകാര്‍ക്ക് ആഴ്ച നന്ന്. ബന്ധുജനങ്ങളുമായി ഭിന്നത. വസ്തു ,ഗൃഹം, വാഹനം, കാംക്ഷിക്കുന്നവര്‍ക്ക് അനുകൂല കാലം.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം


പ്രമോഷന്‍ സാധ്യതകള്‍ തെളിയുന്നു. സന്താനങ്ങള്‍ക്ക് ശ്രേയസ് ലഭിക്കും. മനസിന് സന്തോഷമേകുന്ന സന്ദേശം ലഭിക്കും. ബിസ്സിനസ്സുകാര്‍ക്ക് നഷ്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യം മോശമായി തുടങ്ങും. സ്‌നേഹിതന്മാര്‍ ചതിക്കും. മാതാവിനും മാതൃ വഴി ബന്ധുക്കള്‍ക്കും വാരം ക്ലേശകരം. കുടുംബത്തില്‍ പാര്‍ട്ടീഷന്‍ നടത്താന്‍ സാധ്യത. ആഴ്ച ഒടുവില്‍ വാഹനം സംബന്ധമായി വളരെ സൂക്ഷിക്കണം. വ്യാഴ ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നടത്തുന്നത് നന്ന്.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം


പുണ്യ സ്ഥലം സന്ദര്‍ശിക്കും. ആരോഗ്യം മെച്ചപ്പെടും. പുതിയ പദവികള്‍ തേടിയെത്തും. തൊഴില്‍ ത്യപ്തികരം. പുതിയ പദവികള്‍ തേടിയെത്തും. . വസ്തു ,ഗൃഹം, വാഹനം, കാംക്ഷിക്കുന്നവര്‍ക്ക് അനുകൂല കാലം.
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യതകള്‍. അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം തേടിയെത്തും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് വാരം നന്ന്. കുടുഃബത്തില്‍ ശാന്തിയു, സമാധാനം . സര്‍പ്പപ്രീതി വരുത്തി രാഹു ദോഷം മാറ്റുക.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

ഉദ്യോഗ സാധ്യതകള്‍ തെളിയുന്നു. ഠലേെ , ശിലേൃ്ശലം വിജയത്തില്‍. കുടുഃബത്തില്‍ അപമാനം വന്നു ചേരും. ബന്ധുക്കള്‍ അനുമോദിക്കും. ബിസ്സിനസ്സുകാര്‍ക്ക് അനുകൂല സമയം. ഉദ്യോഗസ്ഥര്‍ക്ക് പ്രമോഷന്‍ സാധ്യതകള്‍ തെളിയുന്നു. സാമ്പത്തികച്ചിലവ് അധികരിക്കും. വിലപ്പെട്ട രേഖകള്‍ നഷ്ടത്തില്‍. വ്യാഴ ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നടത്തുന്നത് നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം


വസ്തുക്കളോ, യന്ത്ര സാമഗ്രികളോ ക്രയ വിക്രയം ചെയ്യും. വിദേശ ധനമോ ജോലിയോ വിലപ്പെട്ട സാധനങ്ങളോ ലഭ്യം. കുടുഃബത്തില്‍ ജനനം നടക്കും. ബിസ്സിനസ്സുകാര്‍ക്ക് പുരോഗമനം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യത. അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം. ഗൃഹ ഉപകരണങ്ങള്‍ ആഭരണാദികള്‍ കരസ്ഥമാക്കും. ശനി ഹോമം പാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നടത്തുന്നത് നന്ന്.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

ക്രയ വിക്രയ ലാഭം, സുഹൃത് സമാഗമം ഉത്തരവാദിത്വ ജോലികള്‍ ആരോഗ്യം തൃു്തികരം. പുതിയ വസ്തു വാഹന യോഗം. കലാകാരന്മാര്‍ക്ക് സുവര്‍ണാവസരം. വാഹനാദികള്‍ വന്നു ചേരും. പുണ്യ സ്ഥലം സന്ദര്‍ശിക്കും. ദാമ്പത്യം തൃപ്തികരം. ശനി ഹോമം പാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നടത്തി 71/2 ശനി കാഠിന്യം കുറയ്ക്കാം.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:


യന്ത്രസാമഗ്രികളുമായി ബന്ധപ്പെട്ടവര്‍ക്ക് വാരം ഗുണകരം. പുതുവസ്തു, ഗൃഹ വാഹനാദികള്‍ സ്വന്തമാക്കുവാന്‍ അവസരം. തൊഴില്‍ രംഗം തൃപ്തികരം. വാക് സാമര്‍ത്ഥ്യം മൂലം നേട്ടങ്ങള്‍ ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ലയാഴ്ച. അവിവാഹിതര്‍ക്ക് നല്ല ആലോചനകള്‍ തരപ്പെടും. ബിസ്സിനസ്സുകാര്‍ക്ക് ഗുണകരമായ വാരം. ആഴ്ചയവസാനം ബന്ധുക്കള്‍ മൂലം കലഹം.


മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക


സര്‍ക്കാര്‍ ഇടപെടലുകള്‍ വിഷമിപ്പിക്കും. പല വഴികളില്‍ ധനം ലഭ്യം, എന്നാല്‍ ലഭിച്ച ധനത്തിന്റെ ഇരട്ടി ചിലവ് വരും. ആഢംബര വസ്തുക്കള്‍ അധീനതയില്‍ വരും. പുര്‍വ്വിക സ്വത്ത് ലഭ്യം. ഭൂമി ക്രയ വിക്രയം കാണുന്നു.
തൊഴില്‍പരമായി എന്തെങ്കിലും ക്ലേശങ്ങള്‍ ഉണ്ടാകും. പിതൃ വഴി ദുഃഖം ഉണ്ടാകും. ശനി ഹോമം പാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നടത്തുന്നത് നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം


Test , interview വിജയിക്കും. പുതുഗൃഹമോ വസ്തുവോ വാഹനമോ വാങ്ങുവാന്‍ യോഗം. ഗൃഹത്തില്‍ മംഗള കര്‍മ്മ സിദ്ധി. അദ്ധ്യാപകര്‍ക്ക് ഗുണകരമായ കാലം. ആനുകൂല്ല്യം പ്രതീക്ഷിക്കാം. ടാക്‌സ് പ്രശ്‌നങ്ങള്‍ രൂക്ഷമാകും. രോഗാദികള്‍ കുറയും. ഉദ്യോഗസ്ഥര്‍ വളരെ ശ്രദ്ധിക്കണം. ദാമ്പത്യ കലഹമോ വിരഹമോ ഉണ്ടാകും. വ്യാഴ പുജകള്‍ പ്രാര്‍ത്ഥനകള്‍ ദാനം ഇവ ചെയ്യുന്നത് നന്ന്.

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി


മംഗള കാര്യങ്ങള്‍ ഗ്യഹത്തില്‍. ശത്രുക്കള്‍ നിലം പൊത്തും. ബന്ധുക്കളു്വമായി രമ്യതയില്‍. പുര്‍വ്വിക സ്വത്ത് ലഭ്യം. കൂടുതല്‍ യാത്രകള്‍ വേണ്ടി വരും. സുഹൃത്തുക്കളാല്‍ നന്മകള്‍ ഉണ്ടാകും. ബിസ്സിനസ്സുകാര്‍ക്ക് ഗുണകരമായ വാരം. ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ കൂടും. ദമ്പതികള്‍ക്ക് നല്ല സമയം.
ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നടത്തുന്നത് നന്ന്.







ശുഭം.
 
Other News in this category

 
 




 
Close Window