Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 03rd May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം മാര്‍ച്ച് 13 മുതല്‍ മാര്‍ച്ച് 19 വരെ
Pandit Kudamaloor Sarma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം

ആഴ്ച പൊതുവേ മോശം. സാഹചര്യങ്ങള്‍ പ്രതികുലം. മനഃക്ലേശം, ഇഛാഭംഗം എന്നിവ ഉണ്ടാകും. സ്ത്രീ ജനങ്ങളാല്‍ ശല്യം സഹിക്കേണ്ടിവരും. വിഷമഘട്ടങ്ങള്‍ തരണം ചെയ്യേണ്ടി വരും. അശാസ്ത്രീയ വഴികള്‍ തേടും.
മാതൃ വഴി ദുഃഖം. സാമ്പത്തിക ഇടപാടുകള്‍ ക്ലേശിപ്പിക്കും. ആഴ്ച ഒടുവില്‍ രക്ഷാമാര്‍ഗ്ഗം തെളിയും. പല വഴികളില്‍ സഹായം വന്നു ചേരും. ദുരിത ശക്തി കുറയും. ശനിഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ നന്ന്.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക
വിവാഹാദി തീരുമാനങ്ങള്‍ മാറ്റി വയ്ക്കും. . അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ആലോചിക്കും. ഉദര വ്യാധിയോ സര്‍ജറിയോ വേണ്ടി വരും. ദാമ്പത്യ പരമായി ഉണ്ടായിരിന്ന ക്ലേശങ്ങള്‍ മാറികിട്ടും. സര്‍വ്വീസിലുള്ളവര്‍ക്ക് സ്ഥാനമാറ്റം പ്രതീക്ഷിക്കാം. ബിസ്സിനസ്സുകാര്‍ക്ക് സമയം അനുകൂലം. വിനോദയാത്ര കാണുന്നു. വ്യാഴ ഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി സാധ്യത. ഏല്ലാവിധ ആനുകൂല്ല്യങ്ങളും ലഭിക്കും. സര്‍വ്വീസിലുള്ളവര്‍ക്ക് തൊഴിലില്‍ ശത്രുക്കള്‍. സമ്മാനാദികള്‍ ലഭിക്കും. ലോട്ടറി, ചിട്ടി പരീക്ഷിക്കാം. ധനപരമായി ഉയരും. പ്രമോഷന്‍ തേടിയെത്തും.
test, interview വിജയത്തില്‍. കുടുഃബത്തില്‍ നിന്ന് അകന്നു കഴിയേണ്ടി വരും. . വസ്തു ,ഗൃഹം, വാഹനം, കാംക്ഷിക്കുന്നവര്‍ക്ക് അനുകൂല കാലം.
രാഹു പ്രീതി വരുത്തുന്നത് നന്ന്.

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം
തൊഴില്‍ രംഗത്ത് ധൈര്യവും ഊര്‍ജസ്വലതയും കാട്ടും. പ്രമോഷന്‍ സാധ്യത കാണുന്നു. ഷെയര്‍ മാര്‍ക്കറ്റ് ഭൂമി ബന്ധപ്പെട്ടവര്‍ക്ക് ആഴ്ച നന്ന്. ഠലേെ , ശിലേൃ്ശലം വിജയം. പഴയ സ്വത്തുക്കള്‍ കൈവരും. കലാ പ്രസ്ഥാനക്കാര്‍ക്ക് ആഴ്ച നന്ന്. ലോട്ടറി, ചിട്ടി പരീക്ഷിക്കാം. ഗൃഹം , വാഹനം മോടിപിടിപ്പിക്കും. സ്ഥലമാറ്റം, സ്ഥാന മാറ്റം അടുത്തു വരുന്നു. വ്യാഴ , ശനി ഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ നന്ന്.

ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം

പ്രവര്‍ത്തന രംഗം ഉഷാറാകും. ലഹരി ഉപയോഗം വര്‍ദ്ധിക്കൂം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാരം ഗുണകരം. സ്ഥലമാറ്റ സാധ്യത കാണുന്നു. സുഹൃത്തുക്കള്‍ സഹായിക്കും. ബിസ്സിനസ്സുകാര്‍ക്ക് സമയം അനുകൂലം.
അന്യരുടെ കാര്യങ്ങളില്‍ ഇടപ്പെട്ട് മനസ്സിന് അസ്വസ്ഥത ഉണ്ടാകും. സ്ത്രീകളാല്‍ ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. കടബാധ്യതകള്‍ മാറിക്കിട്ടും. വിദേശത്തു നിന്ന് പാരിതോഷികം ലഭിക്കും കാര്യാദികള്‍ ലാഭത്തില്‍..




കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക
കരാറുകള്‍ ലംഘിക്കും. വ്യാപാര വ്യവസായികള്‍ക്കു നഷ്ടം കാണുന്നു. അഭിപ്രായ വ്യത്യാസങ്ങള്‍ ബന്ധുക്കളില്‍. ശസ്ത്രക്രീയാദികള്‍ പരാജയപ്പെടും. സ്ഥലമാറ്റമോ സ്ഥാന മാറ്റമോ ഉണ്ടാകും. അപമാനം ഉണ്ടാകും. പുര്‍വ്വിക സ്വത്ത് കൈവശം വരും. മാതാവിന് ദോഷകാലം. തൊഴിലില്‍ അധികാരികള്‍ പിണങ്ങും. ഭര്‍തൃ പുത്ര ക്ലേശം അലട്ടും. ദൈവ വിശ്വാസം കുറയും. . വ്യാഴ , ശനി ഹോമാദികള്‍, പാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ നടത്തി ദോഷ കാഠിന്യം കുറക്കുക.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

വസ്തു ,ഗൃഹം, വാഹനം, സ്ഥാപനം കാംക്ഷിക്കുന്നവര്‍ക്ക് അനുകൂല കാലം. വഞ്ചനയില്‍പ്പെടുവാന്‍ സാധ്യത. അവിവാഹിതര്‍ക്ക് വിവാഹലോചനകള്‍. ഭാഗ്യാനുഭവങ്ങള്‍ തേടിയെത്തും. ബന്ധുജന സമാഗമം ഉണ്ടാകും. പ്രമോഷനോടുകൂടിയ സ്ഥാന ചലനം പ്രതീക്ഷിക്കാം. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് വാരം നന്ന്. പിതൃവഴി ദുഃഖം കാണുന്നു.
ശനി ഹോമാദികള്‍, പാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ നടത്തി ദോഷ കാഠിന്യം കുറക്കുക.
വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
അഭിഭാഷകര്‍ , നിയമ പാലകര്‍ എന്നിവര്‍ക്ക് ധന ഐശ്വര്യാദികള്‍ തേടിയെത്തും. ബന്ധുജന സന്ദര്‍ശനം ഉണ്ടാകും. വസ്തു ,ഗൃഹം, വാങ്ങുവാന്‍ യോഗം കാണുന്നു. സ്ഥലം മാറി താമസിക്കുവാന്‍ സാധ്യത.
ഉന്നതരുമായി ബന്ധപ്പെടും. അവിവാഹിതര്‍ക്ക് വിവാഹലോചനകള്‍ വരും.
ഉദ്യോഗത്തില്‍ സ്ഥാനമാറ്റം അനുകൂലമായ് വരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി തരപ്പെടും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് നേരിയ കാലതാമസം.
ശനി ഹോമാദികള്‍ പ്രാര്‍ത്ഥനകള്‍ നന്ന്.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

ദാമ്പതക്ല്യം തൃപ്തികരം. ജോലിയില്‍ ഉന്നതി. അംഗീകാരം ധനലാഭം. ഗൃഹത്തില്‍ ദൈവീക കര്‍മ്മങ്ങള്‍ നടത്തും. ഗുരുക്കന്മാരെ ദര്‍ശിക്കും. പൊതുവേദികളില്‍ തിളങ്ങും. മത്സര വിജയം. കേസ്‌വഴക്കുകള്‍ അനുകൂലം.
ഠലേെ , ശിലേൃ്ശലം വിജയിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം. ബിസ്സിനസ്സുകാര്‍ക്ക് അനുകൂല സമയം.

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

പുതുവാഹനമോാ ഗൃഹമോ അധീനതയില്‍ വരും. ഭാര്യാ സ്വത്ത് കൈവശം വരും. സന്താനങ്ങളാല്‍ ക്ലേശം കാണുന്നു. ഊമക്കത്തുകള്‍ , ഏഷണി എന്നിവയില്‍ കുണ്ഠിതപ്പെടും. പൂര്‍വ്വിക സ്വത്ത് കൈവശം വരും. ഗവണ്‍മെന്റ് സഹായം ലഭിക്കും. പാര്‍ട്ണര്‍ഷിപ്പില്‍ കച്ചവടം തുടങ്ങും. ഗൃഹം മോടിപിടിപ്പിക്കും. ചില കരാറുകള്‍ മാറ്റി വയ്ക്കും. മംഗള കര്‍മ്മ വിഘ്‌നം കാണുന്നു. ശനി ഹോമം പ്രാര്‍ത്ഥനകള്‍ ദാനധര്‍മ്മങ്ങള്‍ ഇവ നടത്തുന്നത് നന്ന്.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

മാതൃ പിതൃ മാതുല സന്താനങ്ങള്‍ വഴി മനഃക്ലേശം, ധനനഷ്ടം എന്നിവ
ഉണ്ടാകും. ആരോപണ വിധേയമാകും. പുണ്യക്ഷേത്ര ദര്‍ശനം നടത്തും. കുടുഃബത്തില്‍ . സന്താനഭാഗ്യം തെളിയും. കൈയ്യിലുളള ധനം നഷ്ടപ്പെടും.ആഴ്ച ഒടുവില്‍ നാനാവഴികളില്‍ സഹായം. ശത്രുക്കള്‍ തടസ്സങ്ങള്‍ ഒഴിവാകും. കാര്യാദികള്‍ ലാഭത്തില്‍. മുടക്കം വന്ന കാര്യങ്ങളില്‍ തീര്‍പ്പ് ഉണ്ടാകും. ശനി പൂജ പാര്‍ത്ഥനകള്‍ നന്ന്.


മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി


സമൂഹവുമായി കൂടുതല്‍ ബന്ധപ്പെടും. ജോലിയിലെ തടസ്സം മാറി കിട്ടും. കട മോചനം് ഉണ്ടാകും. സഹോദരാദി ഗുണം ലഭിക്കും. വസ്തു വാങ്ങുവാന്‍ യോഗം ഉണ്ട്. ധനം മുടക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗുണകരമായ വാരം. ദീര്‍ഘയാത്രയ്ക്ക് സാധ്യത. ബിസ്സിനസ്സുകാര്‍ക്ക് നേരിയ നേട്ടം. ജോലി മാറ്റം ഉണ്ടാകും. ശനി പൂജ പാര്‍ത്ഥനകള്‍ നന്ന്.








ശുഭം.
 
Other News in this category

 
 




 
Close Window