Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
വാരഫലം മാര്‍ച്ച് 20 മുതല്‍ മാര്‍ച്ച് 26 വരെ
Dr Pandit Kudamaloor Sharma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക 3/4 ഭാഗം


രാഷ്ട്രീയ മത സംഘടനാ പ്രവര്‍ത്തകര്‍ക്ക് വളരെ അനുകൂലവാരം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് താല്ക്കാലിക നിയമനം. വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന വിജയം. ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം കാണുന്നു. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് വാരം നന്ന്.ദാമ്പത്യപരമായി നില നില്‍ക്കൂന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ കണ്ടെത്തും. അപ്രതീക്ഷിത ധനം വരവും അതു പോലെ ചിലവും ഉണ്ടാകും. ശനിഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ ദോഷ കാഠിന്യം കുറയ്ക്കും.


ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

വ്യാപാര വ്യവസായികള്‍ക്കു നഷ്ടം കാണുന്നു. സര്‍വ്വീസിലുള്ളവര്‍ക്ക് തൊഴിലില്‍ ശത്രുക്കള്‍. അപമാനം ഉണ്ടാകും അവിവാഹിതര്‍ക്ക് വിവാഹലോചനകള്‍. പൊതുവേദികളില്‍ തിളങ്ങും. ബന്ധുജന സമാഗമം
ഉണ്ടാകും. വരവ് കൂടും. . പിതാവിന് ദോഷകാലം. വ്യാഴ ഹോമാദികള്‍ നടത്തുന്നത് നന്ന്.

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

സുഹൃത്തുക്കളാല്‍ ദുരിതം വന്നു ചേരും. ഭൂമി ,കെട്ടിടം, വാഹനം ,സ്ഥാപനം എന്നിവയില്‍ കേസോ തര്‍ക്കമോ ഉണ്ടാകും. ഗൃഹത്തില്‍ ചില അന്തഃഛിദ്രങ്ങള്‍ വന്നു കൂടും. വിവാഹാദി കര്‍മ്മങ്ങള്‍ മാറ്റി വക്കേണ്ടതായ് വരും. എന്നാല്‍
ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യം. സര്‍വ്വീസിലുള്ളവര്‍ക്ക് സ്ഥാന കയറ്റം
ഉണ്ടാകും. ബിസ്സിനസ്സുകാര്‍ക്ക് സന്തോഷകരമായ വാരം. കുടുഃബ ബന്ധുക്കള്‍ ശത്രുതയില്‍ .

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം


ശത്രുക്കളും, എതിരാളികളും ഒഴിയും. തടസങ്ങള്‍ നീങ്ങിക്കിട്ടും. ബിസ്സിനസ്സുകാര്‍ക്ക് പുതിയ അവസരം വന്നു ചേരും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വാരം അനുകൂലം. ഗൃഹ, വസ്തുക്കള്‍ മോഹിക്കുന്നവര്‍ക്ക് ആഴ്ച ഒടുവില്‍ നന്ന്. സര്‍വ്വീസിലുളളവര്‍ക്ക് പ്രമോഷന്‍ സാധ്യതകള്‍ തേടിയെത്തും. കുടുഃബവീതമോ മാതൃസ്വത്തോ ഭാഗം വക്കാന്‍ സാധ്യത. അതുവഴി ഓഹരി ലഭിക്കുവാന്‍ സാധ്യത. വ്യാഴ ,ശനിഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ നന്ന്.


ചിങ്ങ രാശി: മകം, പൂരം, ഉത്രം 3/4 ഭാഗം
ഭാഗ്യാനുഭവങ്ങള്‍ വരുന്നയാഴ്ച. ഉദ്യോഗലബ്ധി പ്രതീക്ഷിക്കാം. സര്‍വ്വീസിലുള്ളവര്‍ക്കു ഗ്രേഡ് വര്‍ദ്ധനവുകള്‍. അവിവാഹിതര്‍ക്ക് മംഗല്ല്യ ഭാഗ്യം.
വസ്തു ,ഗൃഹം, വാഹനം, സ്ഥാപനം കാംക്ഷിക്കുന്നവര്‍ക്ക് അനുകൂല കാലം. ഉദര ത്വക്ക് വ്യാധികള്‍ ശല്ല്യപ്പെടുത്തും. മാതാവിനോ മാതൃ വഴിയിലോ നിയമ പ്രശ്‌നങ്ങള്‍. ബിസ്സിനസ്സുകാര്‍ക്ക് വാരം ശോഭനം. ഗൃഹത്തില്‍ ശാന്തി , സമാധാനം. സര്‍പ്പ പ്രീതി വരുത്തുക.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

ദാമ്പത്യ പരമായി ദോഷ സമയം. ശസ്ത്രക്രീയാദികള്‍ വേണ്ടി വരും. രോഗാദികള്‍ ശല്ല്യപ്പെടുത്തും. സന്താന ക്ലേശം കാണുന്നു. തൊഴിലില്‍ നിന്നു വിട്ടു നില്‍ക്കുകയോ, ാലറശരമഹ ഹലമ്‌ല വേണ്ടി വരാം. ആഴ്ചയവസാനം രക്ഷാ കവാടം തുറക്കും. വ്യാഴ , ശനി ഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ നന്ന്.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

ധനം കൂടുതല്‍ ചിലവാക്കേണ്ടി വരും. ഉദര വ്യാധിയുണ്ടാകാം. അപഥ സഞ്ചാരം കുറുക്കു വഴികള്‍ എന്നിവ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാം. ആഴ്ച മധ്യം മുതല്‍ കാലം ഗുണകരം. വസ്തു ,ഗൃഹം, വാഹനം, കാംക്ഷിക്കുന്നവര്‍ക്ക് അനുകൂല കാലം. മംഗല്ല്യാദികളില്‍ പങ്കെടുക്കും. കുടുഃബത്തില്‍ സമാധാനമുണ്ടാക്കുവാന്‍ ശ്രമിക്കും. ദൂരയാത്ര, മംഗള യാത്ര, തീര്‍ത്ഥ യാത്ര
ഇവയിലേതെങ്കിലും തരപ്പെടും. ശനിഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ ദോഷ കാഠിന്യം കുറയ്ക്കും.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:
കുടുഃബ ബന്ധങ്ങള്‍ ശിഥിലമാകുവാന്‍ സാധ്യതകള്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. ശത്രുക്കള്‍ തലപൊക്കും. കാര്യാദികള്‍ മന്ദഗതിയില്‍. ആഴ്ച മധ്യം മുതല്‍ സഹായ ഹസ്തം എത്തും. ശത്രുക്കള്‍ പിന്‍ തിരിയും. തൊഴില്‍ സാമ്പത്തിക രംഗം ഉഷാറാകും. കുടുഃബത്തില്‍ ശാന്തി സമാധാനം ഉണ്ടാകും.
ശനിഹോമം, വ്യാഴ ഹോമം പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ ദോഷ കാഠിന്യം കുറയ്ക്കും.

ധനു രാശി: : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:
ഏീ്‌.േഷീയ, വിദേശയാത്ര എന്നിവയ്ക്ക ശ്രമിക്കുന്നവര്‍ക്ക് അനുകൂല വാരം. വീട് വാങ്ങുവാനോ പണികഴിപ്പിക്കുവാനോ ശ്രമിക്കുന്നവര്‍ക്ക് ശ്രമമന്യേ സാധിക്കും.
സന്താനകാര്യത്തില്‍ സന്തോഷം ഉണ്ടാകും. ദാമ്പത്യം തൃപ്തികരം. സര്‍വ്വീസിലുള്ളവര്‍ക്കു പ്രമോഷന്‍ സാധ്യതകള്‍ കാണുന്നു. തര്‍ക്കത്തില്‍ കിടക്കുന്ന കേസ് വഴക്കുകള്‍ രമ്യതയില്‍. കുടുഃബത്തില്‍ സന്താന ജനനം കാണുന്നു.






മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

തൊഴില്‍ രംഗത്ത് സ്ഥാനകയറ്റം എന്നാല്‍ ശത്രുക്കള്‍ ഏറെ. കര്‍മ്മ രംഗം
വിപുലപ്പെടും. മംഗളകര്‍മ്മങ്ങള്‍ മാറ്റി വക്കേണ്ടതായ് വരും. സന്താനങ്ങള്‍ മൂലം സ്വസ്ഥത കുറയും. ധനം തികയാതെ വരും. ഒടിവ് ചതവുകള്‍ വരാം. പഴയ ബാധ്യതകള്‍ മാറുവാന്‍ പുതിയ കടം വേണ്ടി വരും. ശനി ഹോമാദികള്‍, പാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ നടത്തി ദോഷ കാഠിന്യം കുറക്കുക.
.
കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

പുതിയ കരാറുകള്‍, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കും. ഗൃഹ വാഹനാദികള്‍ പരിഷ്‌കരിക്കും. ശത്രുക്കള്‍ പരാജയപ്പെടും. സന്താനകാര്യത്തില്‍ ക്ലേശം . തൊഴിലില്‍ മാറ്റങ്ങള്‍, പരിഷ്‌ക്കാരങ്ങള്‍. കേസുകള്‍ക്ക് പരിഹാരം ഉണ്ടാകും. കിട്ടാതിരിന്ന ധനം ലഭ്യമാകും. വസ്തു ക്രയ വിക്രയം , ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭ്യം. കുടുഃബത്തില്‍ ശാന്തി, സമാധാനം ഉണ്ടാകും.


മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

അപ്രതീക്ഷിത ധനം ലഭ്യം. വിശ്വസിച്ചവര്‍ കെണിയില്‍ വീഴ്ത്തും. ഉഷ്ണ രോഗങ്ങള്‍ ശല്ല്യം ചെയ്യും. വസ്തു ഗൃഹാദികള്‍ ക്രയ വിക്രയം ചെയ്യും. ബാധ്യതകള്‍ തീര്‍ക്കും. പുതു വസ്തുവോ ഗൃഹമോ അധീനതയില്‍ വരും. സഹോദരാദികള്‍ മൂലം വ്യസനം. കുടുഃബത്തില്‍ ശാന്തി, സമാധാനം ഉണ്ടാകും.
ശനിഹോമം, പ്രാര്‍ത്ഥനകള്‍, ദാനധര്‍മ്മങ്ങള്‍ എന്നിവ നന്ന്.








ശുഭം.
 
Other News in this category

 
 




 
Close Window