Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 02nd May 2024
 
 
ജ്യോതിഷം
  Add your Comment comment
മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 2 വരെ
Dr Pandit Kudamaloor Sharma
മേടരാശി: അശ്വതി, ഭരണി, കാര്‍ത്തിക ¼ ഭാഗം

അഭ്യസ്തവിദ്യര്‍ക്ക് താല്ക്കാലിക ജോലി ലഭ്യമാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് കാര്യ സാദ്ധ്യം. മരണാനന്തര വാര്‍ത്തകള്‍ വിഷമിപ്പിക്കും. പ്രസ്റ്റീജ് നഷ്ടമാകുന്ന പ്രവര്‍ത്തികള്‍ ചെയ്യേണ്ടി വരും. കുടുംബത്തില്‍ കലഹം ഉണ്ടാകും. യാത്രകളില്‍നഷ്ടമോ മറ്റ്ബുദ്ധിമുട്ടുകളോ വന്നുകൂടും. അന്യാധീനമായി എന്നു കരുതിയ ധനമോ വസ്തുക്കളോ അധീനതയില്‍വരും. ശനി പൂജകള്‍ പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷശാന്തി വരുത്തുക.

ഇടവരാശി: കാര്‍ത്തിക 3/4 ഭാഗം, രോഹിണി. ,മകയിരം ആദ്യ 15നാഴിക

അമ്മാവനില്‍ നിന്നും സഹായമോ ധനമോ ലഭ്യമാകും. ഭൂമി ലാഭം കൈവരും. ബിസ്സിനസ്സുകാര്‍ക്ക് പ്രത്യേകിച്ച് കൂട്ടുബിസ്സിനസ്സില്‍ ഭിന്നത രൂക്ഷമാകും. വ്യവഹാരങ്ങളില്‍ ഉള്‍പ്പെടും. ബുദ്ധിമോശംമൂലം അബദ്ധങ്ങള്‍ പറ്റും. ദാമ്പത്യ ക്ലേശം ഉണ്ടാകും. വസ്ത്രാഭരണാദികള്‍ വാങ്ങും. Govt ആനുകൂല്യം ലഭിക്കും. പൂര്‍വ്വിക സമ്പത്ത് അധീനതയില്‍ വരും. ഹോട്ടല്‍ ബിസ്സിനസ്സുകാര്‍ക്ക് ആദായം വര്‍ദ്ധിക്കും. രാഹുപൂജകള്‍ , പ്രാര്‍ത്ഥനകള്‍ ഗുണം ചെയ്യും .

മിഥുന രാശി: മകയിരം ഒടുവില്‍ 30 നാഴിക, തിരുവാതിര, പുണര്‍തം 3/4 ഭാഗം

കര്‍മ്മരംഗം ശോഭിക്കും . Govt ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലവാരം. സമ്മാനാദികള്‍ ലഭിക്കും . കടം കൊടുത്ത ധനം ലഭ്യമാകാന്‍ തടസ്സം കാണുന്നു.
കേസുകളില്‍ വിജയം , അപ്രതീക്ഷിത ധനലബ്ദി , Promotion,Transfer എന്നിവ കാണുന്നു. Testല്‍,Interview ല്‍ വിജയം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല വാരം .വസ്തു , ഗൃഹം, വാഹനം, സ്ഥാപനാദികള്‍ മോഹിക്കുന്നവര്‍ക്ക്
കാലം അനുകൂലം .

കര്‍ക്കിടക രാശി: പുണര്‍തം ഒടുവില്‍ 15 നാഴിക, പൂയം, ആയില്ല്യം

കര്‍മ്മ രംഗം പുരോഗമിക്കും . കാര്യാദികള്‍ ലാഭത്തില്‍ .ഊഹകച്ചവടം, ഷെയര്‍മാര്‍ക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ടവര്‍ക്ക് വാരം ഗുണകരം. Testല്‍, Interview ല്‍ വിജയം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസാധ്യതകള്‍ കാണുന്നു. കലാകാരന്മാര്‍ക്ക് നല്ല സമയം. താമസമാറ്റം , ഉദ്യോഗമാറ്റം കാണുന്നു.ലോണുകള്‍ പാസ്സാകും. ശനി പൂജകള്‍ പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷശാന്തി വരുത്തുക.

ചിങ്ങ രാശി: മകം, പൂരം, ഉത്രം ¼ ഭാഗം

കര്‍മ്മരംഗം ഉഷാറാകും .ലഹരികളില്‍ പ്രിയം തോന്നും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴലവസരം വന്നുകൂടും. Promotion,Transfer എന്നിവ ഉണ്ടാകും. സുഹൃത്തുക്കള്‍ സഹായിക്കും. ബിസ്സിനസ്സുകാര്‍,വ്യാപാരികള്‍ എന്നിവര്‍ക്ക് നല്ലയാഴ്ച . അന്യരുടെ കാര്യത്തില്‍ ഇടപെട്ട് മനസ്സ് വ്യാകുലപ്പെടും . വസ്തു , ഗൃഹാദികള്‍ വാങ്ങാന്‍ യോഗം കാണുന്നു . അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം തേടിയെത്തും.

കന്നി രാശി: ഉത്രം 3/4 , അത്തം, ചിത്തിര ആദ്യ 30 നാഴിക

കടബാധ്യതകള്‍ കുന്നുകൂടും. ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടിവരും. വിദേശ വാര്‍ത്തകള്‍ പാരിതോഷിക.ങ്ങള്‍ ലഭ്യമാകും. സ്ത്രീ സഹായം ലഭ്യം . കുടുംബത്തില്‍ അശാന്തി നിഴലിക്കും. . വൈദ്യസഹായം വേണ്ടിവരും. . അഭിമാനക്ഷതം സംഭവിക്കും . വീഴ്ചകള്‍,അപകട സാധ്യകള്‍ , ശസ്ത്രക്രിയാദികള്‍ എന്നിവ ഏതെങ്കിലും സംഭവിക്കാം.. വ്യാഴപൂജകള്‍, ശനി പൂജകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷശാന്തി വരുത്തുക.

തുലാം രാശി: ചിത്തിര ഒടുവില്‍ 30 നാഴിക, ചോതി, വിശാഖം 3/4 ഭാഗം

പൂര്‍വ്വിക സമ്പത്ത് ലഭിക്കും. കൃഷി , വാഹനം എന്നിവയില്‍ നിന്നും ആദായം ലഭിക്കും. തൊഴില്‍ രംഗം മെച്ചപ്പെടും. വസ്തു , ഗൃഹം, വാഹനാദികള്‍ വാങ്ങുവാനിടവരും. കളവിലും വഞ്ചനയിലും പെടും. യുവതീയുവാക്കള്‍ക്ക് വിവാഹ സാധ്യതകള്‍ കാണുന്നു. ഭാഗ്യദേവത കടാക്ഷിക്കും. പിതൃവഴി ദുരിതങ്ങള്‍ വന്നേക്കാം.
ശനി പൂജകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷശക്തി കുറയ്ക്കുക.

വൃശ്ചിക രാശി: വിശാഖം ഒടുവില്‍ 15 നാഴിക, അനിഴം, തൃക്കേട്ട:

പ്രവര്‍ത്തനരംഗം പുഷ്ഠി പ്രാപിക്കും . പുതുവാഹന ലബ്ദിയുണ്ടാകും. വിവാഹാദികളില്‍ ഉള്‍പ്പെടും. ബന്ധുക്കളുടെ സഹായം, സഹകരണം എന്നിവ ഉണ്ടാകും. Promotion,Transfer എന്നിവ ഉണ്ടാകും. ചെയ്യാത്ത കുറ്റത്തിന്
ശിക്ഷയനുഭവിക്കും. വക്കീല്‍, ജഡ്ജി, ക്രമ നിയമ പാലകര്‍ക്ക് നല്ല കാലം. രാഷ്ട്രീയക്കാര്‍ക്കും നല്ലകാലം. ഭൂമിയിടപാടുകള്‍, ലോട്ടറികള്‍ ലാഭകരം.
ശനീശ്വരപൂജകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷശക്തി കുറയ്ക്കാം.

ധനു രാശി : മൂലം, പൂരാടം, ഉത്രാടം ആദ്യ 15നാഴിക:

ദാമ്പത്യം സുഖകരം. തൊഴിലില്‍ ഉന്നതി ,അംഗീകാരം. ഉദ്യോഗാര്‍ത്ഥികള്‍,
ബിസ്സിനസ്സുകാര്‍,വ്യവസായികള്‍, റിയല്‍എസ്‌റ്റേറ്റുകാര്‍ എന്നിവര്‍ക്ക്
ഗുണകരം. മത്സരവിജയം ഉണ്ടാകും. കേസുകളില്‍ അനുകൂല വിധിയുണ്ടാകും.
Test ,Interview ല്‍ വിജയം ഉണ്ടാകും .അവിവാഹിതര്‍ക്ക് മംഗല്യഭാഗ്യം കാണുന്നു. വസ്തു , ഗൃഹം, വാഹനാദികള്‍ മോഹിക്കുന്നവര്‍ക്ക് കാലം അനുകൂലം. അപകടങ്ങളില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും

മകരരാശി : ഉത്രാടം 3/4 ഭാഗം, തിരുവോണം, അവിട്ടം 30 നാഴിക

പൂര്‍വ്വിക സമ്പത്ത് തേടിയെത്തും. രഹസ്യ സന്ദേശങ്ങള്‍ വഴിമുടക്കും. ആഗ്രിച്ചുവന്നിരുന്ന കുറെ കാര്യങ്ങള്‍ നടപ്പില്‍ വരും. Govt ആനുകൂല്യം ലഭിക്കും.
പുതിയ ജോലി ശ്രമം വിജയിക്കും. ഭാര്യവഴി സമ്പത്ത് അധീനതയില്‍ വരും. മക്കള്‍ക്ക് അസുഖാദികള്‍, ബിസ്സിനസ്സുകാര്‍ക്ക് ആശ്വാസം എന്നിവകാണുന്നു. സര്‍വ്വീസിലുള്ളവര്‍ക്ക് Promotion സാധ്യതയുണ്ട്. ശനി പൂജകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷമകറ്റാം.

കുംഭരാശി: അവിട്ടം ഒടുവില്‍ 30 നാഴിക ചതയം പൂരുരുട്ടാതി 3/4 ഭാഗം

Stock ചെയ്ത ധനം പാഴാകും. അന്യര്‍ക്ക്‌വേണ്ടി പരിശ്രമിക്കും.ദേവാലയ ദര്‍ശന പുണ്യം നേടും. കടബാധ്യതകള്‍ വന്നുകൂടും. മക്കളുടേയും മാതാപിതാക്കളുടേയും കാര്യത്തില്‍ മനസ്സ് വ്യാകുലപ്പെടും. ആഴ്ച ഒടുവില്‍ രക്ഷാമാര്‍ഗ്ഗം തെളിയും. സാമ്പത്തികനില ഉയരും. തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഗൃഹനിര്‍മ്മാണമോ, അറ്റകുറ്റപ്പണികളോ, താമസമാറ്റമോ അനിവാര്യം. വ്യാഴ പൂജകള്‍, വ്യാഴാഴ്ച ഒരിക്കല്‍,
നൊയമ്പ് എന്നിവ ചെയ്ത് ദോഷശാന്തി വരുത്തുക

മീനരാശി: പൂരുരുട്ടാതി ഒടുവില്‍ 15 നാഴിക , ഉതൃട്ടാതി , രേവതി

തൊഴില്‍ രംഗത്തുള്ള തടസ്സം മാറിക്കിട്ടും. ആരോഗ്യം മോശം. കൃഷിക്കാര്‍ക്ക് തരക്കേടില്ല. കടബാധ്യതകള്‍ മാറിക്കിട്ടും. സഹോദരാദി ഗുണം ലഭിക്കും. വാഹനം മൂലം ധനം ലഭിക്കും. രഹസ്യ വിവരങ്ങള്‍ ലഭിക്കും. പ്രതിസന്ധികള്‍ തരണം ചെയ്യും.
ദൂരയാത്ര മാറ്റിവയ്ക്കും. പ്രധാന രേഖകള്‍ കൈവശം വരും. ബുദ്ധിമോശംമൂലം അബദ്ധങ്ങള്‍ വരാം. ആഴ്ച ഒടുവില്‍ രക്ഷാകവാടം തുറക്കും. കാര്യങ്ങള്‍ ലാഭത്തില്‍.
ശനി പൂജകള്‍, നൊയമ്പുകള്‍, പ്രാര്‍ത്ഥനകള്‍ എന്നിവ ചെയ്ത് ദോഷകാഠിന്യം കുറയ്ക്കാം.




ശുഭം.
 
Other News in this category

 
 




 
Close Window